ml_tw/bible/kt/inchrist.md

6.6 KiB

ക്രിസ്തുവില്, യേശുവില്, കര്ത്താവില്, അവനില്

നിര്വചനം:

“ക്രിസ്തുവില്” എന്ന പദവും ബന്ധപ്പെട്ട പദങ്ങളും യേശുക്രിസ്തുവില് ഉള്ള വിശ്വാസം മൂലം അവനുമായി ബന്ധത്തില് ആകുന്ന സ്ഥിതി അല്ലെങ്കില് അവസ്ഥ എന്ന് സൂചിപ്പിക്കുന്നു.

  • മറ്റു ബന്ധപ്പെട്ട പദങ്ങള് “ക്രിസ്തു യേശുവില്, യേശുക്രിസ്തുവില്, കര്ത്താവായ യേശുവില്, കര്ത്താവായ യേശുക്രിസ്തുവില്” ആദിയായവ ഉള്പ്പെടുന്നു. “ക്രിസ്തുവില്” എന്ന പദത്തിന്റെ സാധ്യതയുള്ള അര്ത്ഥങ്ങളില് “നിങ്ങള് ക്രിസ്തുവിനു ഉള്പ്പെട്ടവര് ആകയാല്” അല്ലെങ്കില് “ക്രിസ്തുവിനോട് നിങ്ങള്ക്കുള്ള ബന്ധത്തില് കൂടെ” അല്ലെങ്കില് “ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസത്തെ അടിസ്ഥാനമാക്കി” ആദിയായവ ഉള്പ്പെടുത്താം.
  • ഈ ബന്ധപ്പെട്ടിട്ടുള്ള പദങ്ങള് എല്ലാറ്റിനും യേശുവില് വിശ്വസിക്കുന്ന അവസ്ഥയും തന്റെ ശിഷ്യന് ആയിരിക്കുന്നതും എന്നുള്ള ഒരേ അര്ത്ഥം നല്കിയിരിക്കുന്നു.
  • കുറിപ്പ്: ചില സന്ദര്ഭങ്ങളില് “ല്” എന്ന പദം ക്രിയയോടു കൂടെ ചേര്ന്നിരിക്കുന്നു. ഉദാഹരണമായി, “ക്രിസ്തുവില് പങ്കാളിത്വം” അര്ത്ഥം നല്കുന്നത് ക്രിസ്തുവിനെ അറിയുന്നത് നിമിത്തം ലഭ്യമാകുന്ന നന്മകളില് “പങ്കാളിത്വം” എന്നാണ്. ക്രിസ്തുവില് “മഹത്വത്തില്” എന്നത് അര്ത്ഥം നല്കുന്നത് ക്രിസ്തു ആരായിരിക്കുന്നു എന്നതിനാലും താന് എന്ത് ചെയ്തിരിക്കുന്നു എന്നതിനാലും സന്തോഷമായിരിക്കുന്നതും ദൈവത്തിനു സ്തുതി നല്കുന്നതും ആകുന്നു. ക്രിസ്തുവില് “വിശ്വസിക്കുക” എന്നാല് അര്ത്ഥം നല്കുന്നത് അവനെ രക്ഷകന് എന്ന് ആശ്രയിക്കുകയും അവനെ അറിയുകയും ചെയ്യുക എന്നതാണ്.

പരിഭാഷ നിര്ദേശങ്ങള്:

  • സാഹചര്യം അനുസരിച്ച്, “ക്രിസ്തുവില്” എന്നും “കര്ത്താവില്” എന്നും (ബന്ധമുള്ള പദസഞ്ചയങ്ങളും) ഉള്ളവ പരിഭാഷ ചെയ്യുന്ന വിവിധ രീതികളില് ഉള്പ്പെട്ടിരിക്കുന്നവ:
  • ”ക്രിസ്തുവിനു ഉള്പ്പെട്ടവര്”
  • ” നിങ്ങള് ക്രിസ്തുവില് വിശ്വസിക്കുന്നത് കൊണ്ട്”
  • “ക്രിസ്തു നമ്മെ രക്ഷിച്ചത് കൊണ്ട്”
  • “കര്ത്താവിന്റെ സേവയില്”
  • “കര്ത്താവില് ആശ്രയിച്ചുകൊണ്ട് “
  • “കര്ത്താവ് ചെയ്തിരിക്കുന്നവ നിമിത്തം.” ക്രിസ്തുവില് “വിശ്വസിക്കുന്ന” ജനം അല്ലെങ്കില് ക്രിസ്തുവില് “വിശ്വാസമുള്ള”വര് യേശു ഉപദേശിച്ചവ വിശ്വസിക്കുകയും അവരെ രക്ഷിക്കേണ്ടതിനു അവനില് ആശ്രയിക്കുകയും ചെയ്യുന്നു എന്തുകൊണ്ടെന്നാല് ക്രൂശിലെ തന്റെ യാഗത്താല് അവരുടെ പാപങ്ങള്ക്കുള്ള പിഴ നല്കിയതിനാല് തന്നെ. ചില ഭാഷകളില് ക്രിയകളെ പരിഭാഷ ചെയ്യുവാന് ഒറ്റ വാക്കുകള് “വിശ്വസിക്കുക” അല്ലെങ്കില് “പങ്കു വെക്കുക” അല്ലെങ്കില് “ആശ്രയിക്കുക” എന്നിങ്ങനെ ഉണ്ടാകാം.

(കാണുക: ക്രിസ്തു, കര്ത്താവ്, യേശു, വിശ്വസിക്കുക, വിശ്വാസം)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: G1519, G2962, G5547