ml_tw/bible/kt/covenantfaith.md

3.5 KiB

ഉടമ്പടി വിശ്വസ്തത, ഉടമ്പടി വിധേയത്വം,സ്നേഹാര്ദ്രമായ ദയ, പരാജിതമാകാത്ത സ്നേഹം

നിര്വചനം

ഈ പദം ദൈവം തന്റെ ജനത്തോടു ചെയ്തതായ വാഗ്ദത്തങ്ങളെ നിറവേറ്റുവാന്ഉള്ളതായ ദൈവത്തിന്റെ സമര്പ്പണത്തെ സൂചിപ്പിക്കുന്നു.

  • ദൈവം ഇസ്രയേല്ജനത്തോടു “ഉടമ്പടികള്” എന്നു വിളിക്കുന്ന ഔപചാരിക കരാറുകളോടുകൂടെ വാഗ്ദത്തങ്ങള്ചെയ്തു. യഹോവയുടെ “ഉടമ്പടി വിശ്വസ്തത” അല്ലെങ്കില്“ഉടമ്പടി വിധേയത്വം” എന്നതുദൈവം തന്റെ ജനത്തോടു ചെയ്ത വാഗ്ദത്തങ്ങളെ നിറവേറ്റുന്നു എന്നു സൂചിപ്പിക്കുന്നതാണ്.
  • ദൈവം തന്റെ ഉടമ്പടി വാഗ്ദത്തങ്ങളെ പാലിക്കുവാന്വിശ്വസ്തനായിരിക്കുന്നു എന്നത് തന്റെ ജനത്തോടുള്ള തന്റെ കൃപയുടെ ഒരു പ്രകടനമാണ്.
  • “വിധേയത്വം” എന്ന പദം സമര്പ്പിതവും ആശ്രയയോഗ്യവും ആണ് എന്നു സൂചിപ്പിക്കുന്നതിനുള്ള വേറൊരു വാക്കാണ്, വേറൊരാള്ക്ക് പ്രയോജനപ്പെടുന്ന വിധം ചെയ്യുകയും പ്രസ്താവിക്കുകയും വഴി ഇതു പ്രയോജനീഭവിക്കുന്നു.

പരിഭാഷ നിര്ദേശങ്ങള്:

ഈ പദം പരിഭാഷപ്പെടുത്തുന്ന വിധം “ഉടമ്പടി” “വിശ്വസ്തത” എന്നീ പദങ്ങള്പരിഭാഷപ്പെടുത്തുന്ന വിധത്തെ ആശ്രയിച്ചു കാണപ്പെടുന്നു. ഈ പദം പരിഭാഷപ്പെടുത്തുന്ന ഇതര മാര്ഗ്ഗങ്ങളില്, “വിശ്വസ്തതയുള്ള സ്നേഹം” അല്ലെങ്കില്“കൂറുള്ള, അര്പ്പണമുള്ള സ്നേഹം” അല്ലെങ്കില്“സ്നേഹ നിബിഡമായ ആശ്രയത്വം” എന്നിവയും ഉള്പ്പെടുത്താം.

(കാണുക: ഉടമ്പടി, വിശ്വസ്തത, കൃപ, ഇസ്രയേല്, ദൈവജനം, വാഗ്ദത്തം)

ദൈവവചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H2617