ml_tw/bible/kt/promise.md

7.0 KiB
Raw Permalink Blame History

വാഗ്ദത്തം, വാഗ്ദത്തങ്ങള്‍, വാഗ്ദത്തം ചെയ്യപ്പെട്ട

നിര്‍വചനം:

ഒരു വാഗ്ദത്തം എന്നത് ഒരു പ്രത്യേക കാര്യം ചെയ്യാം എന്നുള്ള പ്രതിജ്ഞ ആകുന്നു. ഒരു വ്യക്തി ഒരു കാര്യം ചെയ്യാം എന്ന് വാഗ്ദത്തം ചെയ്യുമ്പോള്‍, അതിന്‍റെ അര്‍ത്ഥം താന്‍ ഒരു കാര്യം ചെയ്യാം എന്ന് സമര്‍പ്പിക്കുന്നു എന്നാണ്.

  • ദൈവം തന്‍റെ ജനത്തിനു ചെയ്യാം എന്ന് പറഞ്ഞിരിക്കുന്ന നിരവധി വാഗ്ദത്തങ്ങളെ ദൈവവചനം രേഖപ്പെടുത്തുന്നു.
  • വാഗ്ദത്തങ്ങള്‍ എന്നത് ഉടമ്പടി എന്നപോലെ ഔപചാരികമായ സമ്മതങ്ങളുടെ ഒരു ഭാഗം ആകുന്നു.
  • ഒരു വാഗ്ദത്തം സാധാരണയായി അത് ചെയ്തു കാണിക്കും എന്നുള്ള ഉറപ്പിന്‍റെ പ്രതിജ്ഞയോടു കൂടെ അനുധാവനം ചെയ്യപ്പെടുന്നതാണ്.

പരിഭാഷ നിര്‍ദേശങ്ങള്‍:

  • “വാഗ്ദത്തം” എന്ന പദം “ചുമതല ഏല്‍ക്കുക” അല്ലെങ്കില്‍ “ഉറപ്പു നല്‍കുക” അല്ലെങ്കില്‍ “ഉത്തരവാദിത്വം” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • എന്തെങ്കിലും ചെയ്യാം എന്ന് വാഗ്ദത്തം ചെയ്യുക” എന്നതു “നിങ്ങള്‍ അത് ചെയ്യാം എന്ന് ഉറപ്പു നല്‍കുക” എന്ന് അല്ലെങ്കില്‍ “എന്തെങ്കിലും ചെയ്തു കൊള്ളാമെന്നു ചുമതല ഏല്‍ക്കുക” എന്ന് പരിഭാഷ ചെയ്യാം.

(കാണുക: ഉടമ്പടി, പ്രതിജ്ഞ, ആണ)

ദൈവ വചന സൂചികകള്‍:

ദൈവ വചന കഥകളില്‍ നിന്നുള്ള ഉദാഹരണങ്ങള്‍:

  • 03:15 ദൈവം പറഞ്ഞു, “ജനം അവരുടെ ശൈശവ അവസ്ഥയില്‍ അയിരിക്കുമ്പോള്‍ തന്നെ തുടങ്ങി പാപം ഉള്ളവര്‍ ആയാലും മനുഷ്യര്‍ ചെയ്യുന്ന ദോഷ പ്രവര്‍ത്തികള്‍ നിമിത്തം ഞാന്‍ ഭൂമിയെ വീണ്ടും ശപിക്കുകയോ, അല്ലെങ്കില്‍ ലോകത്തെ ജലപ്രളയത്താല്‍ നശിപ്പിക്കുകയോ, ചെയ്യുകയില്ലെന്നു ഞാന്__വാഗ്ദത്ത__ ചെയ്യുന്നു.”
  • 3:16 അനന്തരം ദൈവം തന്‍റെ വാഗ്ദത്തത്തിന്‍റെ അടയാളമായി ആദ്യത്തെ മഴവില്ല് ഉണ്ടാക്കി. ആകാശത്തില്‍ഓരോ പ്രാവശ്യവും മഴവില്ല് പ്രത്യക്ഷം ആകുമ്പോഴും, ദൈവവും അതുപോലെ തന്നെ തന്‍റെ ജനവും ദൈവം വാഗ്ദത്തം ചെയ്തതിനെ ഓര്‍ക്കും.
  • 04:08 ദൈവം അബ്രാമിനോട് സംസാരിച്ചു വീണ്ടും വാഗ്ദത്തം ചെയ്തത് എന്തെന്നാല്‍ നിനക്ക് ഒരു സന്തതി ഉണ്ടാകും എന്നും നിന്‍റെ തലമുറകള്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ നിരവധി ആയിരിക്കും എന്നും ആയിരുന്നു. അബ്രാം ദൈവത്തിന്‍റെ വാഗ്ദത്തം വിശ്വസിച്ചു.
  • 05:04 “നിന്‍റെ ഭാര്യ, സാറായിക്കു, ഒരു മകന്‍ ഉണ്ടാകും- അവന്‍ വാഗ്ദത്തത്തിന്‍റെ സന്തതി ആയിരിക്കും.
  • ഉടമ്പടി വാഗ്ദത്തങ്ങള്‍ ദൈവം അബ്രഹാമിന് നല്‍കിയിരുന്നത് യിസഹാക്കിനും, അനന്തരം യാക്കോബിനും, തുടര്‍ന്ന് യാക്കോബിന്‍റെ പന്ത്രണ്ടു മക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നല്‍കി.
  • 17:14 ദാവീദ് ദൈവത്തോട് അവിശ്വസ്തത ഉള്ളവന്‍ ആയിരുന്നു എങ്കില്‍പ്പോലും, ദൈവം തന്‍റെ വാഗ്ദത്തങ്ങളോട് വിശ്വസ്തന്‍ ആയിരുന്നു.
  • യേശു വാഗ്ദത്തം നല്‍കിയത് താന്‍ ലോകാവസാനത്തില്‍ വീണ്ടും മടങ്ങി വരും എന്നാണ്. ഇത് വരെയും താന്‍ തിരിച്ചു വന്നിട്ടില്ലെങ്കിലും, താന്‍ തന്‍റെ വാഗ്ദത്തം പാലിക്കുക തന്നെ ചെയ്യും.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H559, H562, H1696, H8569, G1843, G1860, G1861, G1862, G3670, G4279