ml_ta/checking/publishing/01.md

7.5 KiB

Door43 , unfoldingWord എന്നിവയില്‍ പ്രസിദ്ധീകരിക്കുക

  • വിവര്‍ത്തന, പരിശോധന പ്രക്രിയയില്‍ ഉടനീളം Door43 വെബ്സൈറ്റില്‍ നിങ്ങള്‍ തിരഞ്ഞെടുത്ത ഉപയോക്തൃ നാമത്തില്‍ വിവര്‍ത്തന ഡ്രാഫ്റ്റ്‌ ഒരു ശേഖരത്തിലേക്ക് അപ്‌ലോഡു ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യാം. അപ്‌ലോഡു ചെയ്യാന്‍ നിങ്ങള്‍ പറയുമ്പോള്‍ വിവര്‍ത്തന സ്റ്റുഡിയോയും വിവര്‍ത്തന കോറും ആദ്യപ്രതി അയയ്ക്കുന്നത് ഇവിടെ നിന്നാണ്.
  • പരിശോധന പൂര്‍ത്തിയാക്കി door43 ലെ വിവര്‍ത്തനത്തില്‍ ഉചിതമായ എല്ലാ തിരുത്തലുകളും വരുത്തുമ്പോള്‍, പരിശോധകര്‍ അല്ലെങ്കില്‍ സഭാ നേതാക്കള്‍ പ്രസിദ്ധീകരിക്കാനുള്ള അവരുടെ ആഗ്രഹം unfoldingWord അറിയിക്കുകയുംപാസ്റ്റര്‍മ്മാര്‍,കമ്മ്യൂണിറ്റി,സഭാശൃംഗലയിലെ നേതാക്കള്‍ എന്നിവര്‍ വിവര്‍ത്തനം വിശ്വസനീയമാനെന്നു സ്ഥിരീകരിക്കുകയും ചെയ്യുന്നു. unfoldingWord ന്‍റെ വിവര്‍ത്തന മാര്‍ഗ്ഗ നിര്‍ദേശങ്ങളും unfoldingWord ന്‍റെ

വിശ്വാസ പ്രസ്താവനയും രേഖകളില്‍ അടങ്ങിയിരിക്കുന്നു. വിവര്‍ത്തനം ചെയ്തഎല്ലാ ഉള്ളടക്കവും വിശ്വാസ പ്രസ്താവനയുടെ ദൈവശാസ്ത്രത്തിനു അനുസൃതമായിരിക്കുമെന്നും വിവര്‍ത്തന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ നടപടിക്രമങ്ങളും രീതികളും പിന്തുടരുമെന്നും പ്രതിക്ഷിക്കുന്നു. UnfoldingWord-ന് വിവര്‍ത്തനത്തിന്‍റെ കൃത്യത പരിശോധിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ല, അതിനാല്‍ സഭാ ശൃംഗലകളുടെ നേതൃത്വത്തിന്‍റെ സമഗ്രതയെ ആശ്രയിച്ചിരിക്കുന്നു.

  • ഈ സ്ഥിരീകരണം ലഭിച്ച ശേഷം, door43 യിലെ വിവര്‍ത്തനത്തിന്‍റെ ഒരു പകര്‍പ്പ് unfoldingWord നിര്‍മ്മിക്കുകയും അതിന്‍റെ സ്റ്റാറ്റിക് പകര്‍പ്പ് ഡിജിറ്റലായി unfoldingWord website-ല്‍ പ്രസിദ്ധീകരിക്കും ( കാണുക) കൂടാതെ അത് വികസിപ്പിക്കുന്ന വേര്‍ഡ്‌ മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാക്കുകയും ചെയ്യും. പകര്‍പ്പ് എടുക്കുന്നതിനുള്ള PDF നിര്‍മ്മിച്ച്‌ ഡൌണ്‍ലോഡിനായും ലഭ്യമാക്കും. ഭാവിയില്‍ പരിശോധനയ്ക്കും എഡിറ്റിംഗിനും അനുവദിക്കുന്ന door43-ല്‍ പരിശോധിച്ചു പതിപ്പ് മാറ്റുന്നത് തുടരുക.
  • വിവര്‍ത്തനത്തിനായി ഉപയോഗിച്ച ഉറവിടത്തിന്‍റെ പതിപ്പ് നമ്പറും unfoldingWord-നു അറിയേണ്ടതുണ്ട്. വിവര്‍ത്തനത്തിനായുള്ള പതിപ്പ് നമ്പരില്‍ ഈ നമ്പര്‍ സംയോജിപ്പിക്കുകയും, അതുവഴി ഉറവിടത്തിന്‍റെ അവസ്ഥയും വിവര്‍ത്തനവും കാലക്രമേണ മെച്ചപ്പെടുകയും മാറുകയും ചെയ്യുന്നതിനാല്‍ അവയുടെ ഗതി സൂക്ഷിക്കുന്നത് വേഗത്തിലാകും. പതിപ്പ് നമ്പറുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, Source Texts and Version Numbersകാണുക.

പരിശോധകര്‍ പരിശോധിക്കുന്നു

ഈ രേഖയില്‍ വിവരിച്ചിരിക്കുന്ന പ്രക്രിയയും ചട്ടക്കുടും ഉള്ളടക്കം ഉപയോഗിക്കുന്ന സഭ നിര്‍ണ്ണയിക്കുന്ന പ്രകാരം ഉള്ളടക്കം പരിശോധിക്കുന്നതിനും പരിഷ്കരിക്കുന്നതിനുമുള്ള ഒരു പ്രക്രിയയെ ആശ്രയിച്ചിരിക്കുന്നു. ഉള്ളടക്കത്തിന്‍റെ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളില്‍ നിന്ന് ഇന്‍പുട്ട് പരമാവധിയാക്കുന്നതിനു ഫീഡ്ബാക്ക് ലൂപുകളെ പ്രോത്സാഹിപ്പിക്കുന്നു. ( കൂടാതെ വിവര്‍ത്തന സോഫ്റ്റ്‌വെയറില്‍ മാതൃകയാക്കുകയും ചെയ്യുന്നു). ഈ കാരണത്താല്‍ ഉള്ളടക്കത്തിന്‍റെ വിവര്‍ത്തനങ്ങള്‍ വിവര്‍ത്തന ഫ്ലാറ്റ്ഫോമില്‍ തുടര്‍ന്നും ലഭ്യമാകുന്നു (see കാണുക) അതുവഴി ഉപഭോക്താക്കള്‍ക്ക്‌ ഇതു മെച്ചപ്പെടുത്തുന്നത് തുടരാനാകും. ഈ രീതിയില്‍ കാലക്രമേണ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്ന ബൈബിള്‍ ഉള്ളടക്കം സൃഷ്ടിക്കാന്‍ സഭയ്ക്കു ഒരുമിച്ചു പ്രവര്‍ത്തിക്കാനും കഴിയും.