ml_tw/bible/kt/tabernacle.md

5.5 KiB

സമാഗമനകുടാരം

നിര്വചനം:

ഇസ്രയേല് മക്കള് മരുഭൂമിയില് 40 വര്ഷങ്ങള് യാത്ര ചെയ്തു വന്ന കാലത്ത് അവര് ദൈവത്തെ ആരാധിക്കുവാന് വേണ്ടി ഉണ്ടാക്കിയ പ്രത്യേക കൂടാര മാതൃകയില് ഉള്ള നിര്മ്മിതി ആയിരുന്നു സമാഗമന കൂടാരം.

  • ഈ വലിയ കൂടാരം നിര്മ്മിക്കുവാനായി പ്രത്യേകമായ വിശദമായ നിര്ദേശങ്ങള് ദൈവം ഇസ്രയേല്യര്ക്കു നല്കിയിരുന്നു, അതില് ചുറ്റും മറയ്ക്കപ്പെട്ട നിലയില് പ്രാകാരത്താല് വലയം ചെയ്യപ്പെട്ട രണ്ടു മുറികളോടു കൂടിയതു ആയിരുന്നു.
  • താമസിക്കുവാനായി മരുഭൂമിയുടെ വിവിധ സ്ഥലങ്ങളിലേക്ക് ഇസ്രയേല്ജനം നീങ്ങുന്ന ഓരോ സമയവും, പുരോഹിതന്മാര്ഈ കൂടാരത്തെ ചുമന്നു അടുത്ത പാളയം ഇറങ്ങുന്ന സ്ഥലത്തേക്ക് കൊണ്ട് പോകുകയും ചെയ്യുമായിരുന്നു. അനന്തരം അവര് പുതിയ പാളയത്തിന്റെ മധ്യത്തില് അത് സ്ഥാപിക്കുകയും ചെയ്യുമായിരുന്നു.
  • സമാഗമന കൂടാരം എന്നത് മരപ്പലകകളാല് നിര്മ്മിച്ചതും തുണി, ആട്ടുരോമം, മൃഗങ്ങളുടെ തോല് എന്നിവയാല് നിര്മ്മിതമായ തിരശീലകളാല് ഉണ്ടാക്കിയതും ആകുന്നു. ഇതിനു ചുറ്റും ഉണ്ടായിരുന്ന പ്രാകാരം കൂടുതല് തിരശീലകളാല്മറയ്ക്കപ്പെട്ടിരുന്നു.
  • സമാഗമന കൂടാരത്തിന്റെ രണ്ട് ഭാഗങ്ങള് (വിശുദ്ധ സ്ഥലവും (ധൂപവര്ഗ്ഗത്തിനുള്ള പീഠം സ്ഥിതി ചെയ്തിരുന്ന സ്ഥലം), അതിവിശുദ്ധ സ്ഥലവും (ഉടമ്പടി പെട്ടകം സൂക്ഷിച്ചിരുന്ന സ്ഥലം) ആയിരുന്നു.
  • സമാഗമന കൂടാരത്തിന്റെ പ്രാകാരത്തില് മൃഗങ്ങളെ യാഗമര്പ്പിക്കുവാനുള്ള യാഗപീഠവും ആചാര പ്രകാരമുള്ള ശുദ്ധീകരണത്തിനുള്ള പ്രത്യേക ശുദ്ധീകരണ തൊട്ടിയും ഉണ്ടായിരുന്നു.
  • ശലോമോനാല് യെരുശലേമില് ദേവാലയം പണിതു കഴിഞ്ഞപ്പോള് ഇസ്രയേല്യര് സമാഗമന കൂടാരം ഉപയോഗിക്കുന്നത് നിറുത്തി.

പരിഭാഷ നിര്ദേശങ്ങള്:

  • “സമാഗമന കൂടാരം” എന്ന പദത്തിന്റെ അര്ത്ഥം “വസിക്കുന്ന സ്ഥലം” എന്നാണ്.

ഇത് പരിഭാഷ ചെയ്യുവാന് ഉള്ള ഇതര ശൈലികളില്, “വിശുദ്ധ കൂടാരം” അല്ലെങ്കില് “ദൈവം വസിച്ചിരുന്ന സ്ഥലം” അല്ലെങ്കില് “ദൈവത്തിന്റെ കൂടാരം” എന്നിവ ഉള്പ്പെടുത്താം.

  • ഈ പദത്തിന്റെ പരിഭാഷ “ദേവാലയം” എന്ന പദത്തിന്റെ പരിഭാഷയില് നിന്നും വ്യത്യസ്തമാണ് എന്ന കാര്യം ഉറപ്പാക്കുക.

(കാണുക: യാഗപീഠം, ധൂപപീഠം, ഉടമ്പടി പ്പെട്ടകം, ദേവാലയം, സമാഗമന കൂടാരം)

ദൈവവചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H168, H4908, H5520, H5521, H5522, H7900, G4633, G4634, G4636, G4638