ml_tw/bible/kt/temple.md

8.8 KiB

ദേവാലയം

വസ്തുതകള്:

ദേവാലയം എന്നത് ചുറ്റും പ്രാകാരത്താല് വലയം ചെയ്യപ്പെട്ട മതിലുകള് ഉള്ളതായ ഇസ്രയേല് ജനം കടന്നു വന്നു പ്രാര്ഥിക്കുവാനും ദൈവത്തിനു യാഗങ്ങള് അര്പ്പിക്കുവാനും ഉള്ള സ്ഥലം ആയിരുന്നു. ഇത് യെരുശലേം നഗരത്തില് ഉണ്ടായിരുന്ന മോറിയ മലയില് സ്ഥിതി ചെയ്തു വന്നിരുന്നു.

  • “ദേവാലയം” എന്ന പദം സാധാരണയായി മുഴുവന് ദേവാലയ സമുച്ചയത്തെയും, പ്രധാന കെട്ടിടത്തെ ചുറ്റിയുള്ള പ്രാകാരങ്ങളെയും ഉള്പ്പെടുത്തിക്കൊണ്ട് സൂചിപ്പിക്കുന്നത് ആയിരുന്നു. ചില സന്ദര്ഭങ്ങളില് ഇത് കെട്ടിടത്തെ മാത്രമായും സൂചിപ്പിച്ചു വന്നിരുന്നു.
  • ദേവാലയ കെട്ടിടത്തിനു രണ്ടു അറകള് ഉണ്ടായിരുന്നു, വിശുദ്ധ സ്ഥലവും അതിപരിശുദ്ധ സ്ഥലവും. ദൈവം തന്റെ വാസസ്ഥലമായി ദേവാലയത്തെ സൂചിപ്പിച്ചിരുന്നു.
  • ശലോമോന്രാജാവ് തന്റെ ഭരണ കാലത്ത് ദേവാലയം നിര്മ്മിച്ചു. ഇത് യെരുശലെമില് സ്ഥിരമായ ആരാധന സ്ഥലമായി കരുതപ്പെട്ടു വന്നിരുന്നു.
  • പുതിയ നിയമത്തില്, “പരിശുദ്ധാത്മാവിന്റെ മന്ദിരം” എന്ന പദം യേശുവില് ഉള്ള വിശ്വാസികളെ അവര് ഒരു സംഘമായി, പരിശുദ്ധാത്മാവ് അവരില് വസിക്കുന്നത് കൊണ്ട് സൂചിപ്പിച്ചു വരുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • സാധാരണയായി വചനം ജനങ്ങള് “ദേവാലയത്തില്” ആയിരുന്നു എന്ന് പറയുമ്പോള്, ഇത് കെട്ടിടത്തിനു പുറത്തുള്ള പ്രാകാരത്തെയാണ് സൂചിപ്പിച്ചിരുന്നത്. ഇത് “ദേവാലയ പ്രാകാരങ്ങളില്” അല്ലെങ്കില് “ദേവാലയ സമുച്ചയത്തില്” എന്ന് പരിഭാഷ ചെയ്യാം.
  • ഇത് കെട്ടിടത്തെ തന്നെ പ്രത്യേകാല് സൂചിപ്പിക്കുമ്പോള്, ചില പരിഭാഷകള് “ദേവാലയത്തെ” “ദേവാലയ കെട്ടിടം” എന്ന് സൂചനയെ വ്യക്തമാക്കുവാന് വേണ്ടി പരിഭാഷ ചെയ്യാറുണ്ട്. “ദേവാലയം” എന്നതിനെ പരിഭാഷ ചെയ്യുന്ന മാര്ഗ്ഗങ്ങളില്, “ദൈവത്തിന്റെ വിശുദ്ധ ഭവനം” അല്ലെങ്കില് “വിശുദ്ധമായ ആരാധന സ്ഥലം” എന്നിവയും ഉള്പ്പെടുത്താം.
  • ദൈവ വചനത്തില് സാധാരണയായി, ദേവാലയത്തെ “യഹോവയുടെ ഭവനം” അല്ലെങ്കില് “ദൈവത്തിന്റെ ഭവനം” എന്നിങ്ങനെ സൂചിപ്പിക്കാറുണ്ട്.

(കാണുക: യാഗം, ശലോമോന്, ബാബിലോണ്, പരിശുദ്ധാത്മാവ്, സമാഗമന കൂടാരം, പ്രാകാരം, സീയോന്, ഭവനം)

ദൈവ വചന സൂചികകള്:

ദൈവ വചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്:

  • 17:05 സകല ഇസ്രയേല് ജനവും ദൈവത്തെ ആരാധിക്കുവാനും ദൈവത്തിനു യാഗങ്ങള് അര്പ്പിക്കുവാനും വേണ്ടി ഒരു ദേവാലയം പണിയണം എന്ന് ദാവീദ് ആവശ്യപ്പെട്ടു.
  • 18:02 തന്റെ പിതാവായ ദാവീദ് ചിന്തിച്ച പ്രകാരവും താന് വസ്തുക്കള് സ്വരൂപിച്ച പ്രകാരവും ശലോമോന് യെരുശലേമില് ദേവാലയം പണിതു. സമാഗമന കൂടാരത്തിന് പകരം, ജനം ഇപ്പോള് ദൈവത്തെ ആരാധിക്കുവാനും യാഗങ്ങള് അര്പ്പിക്കുവാനും ദേവാലയത്തില് വന്നു. ദൈവം ദൈവാലയത്തില് വരികയും തന്റെ സാന്നിധ്യം പകരുകയും തന്റെ ജനത്തോടു കൂടെ അവിടെ വസിക്കുകയും ചെയ്തു.
  • 20:07 അവര് (ബാബിലോന്യര്) യെരുശലേം നഗരം പിടിച്ചടക്കുകയും, ദേവാലയം നശിപ്പിക്കുകയും അവിടെ ഉണ്ടായിരുന്ന സകല നിക്ഷേപങ്ങളും കവര്ച്ച ചെയ്തു കൊണ്ട് പോകുകയും ചെയ്തു.
  • 20:13 ജനം യെരുശലേമില് എത്തിയപ്പോള്, അവര് ദേവാലയവും, ദേവാലയം നിലകൊള്ളുന്ന പട്ടണത്തിന്റെ മതിലും പുനര്:നിര്മ്മാണം നടത്തി.
  • 25:04 സാത്താന് യെശുവിനെ ദേവാലയത്തിന്റെ അഗ്രത്തില് കൊണ്ടുപോയി നിറുത്തി പറഞ്ഞത്, “നീ ദൈവ പുത്രന് എങ്കില്, നിന്നെത്തന്നെ താഴോട്ടു എറിഞ്ഞു കളക, ദൈവം നിന്റെ കാല് കല്ലില് തട്ടാത്ത വിധം നിന്നെ ചുമക്കേണ്ടതിനു തന്റെ ദൂതന്മാര്ക്കു കല്പ്പന നല്കും എന്ന് എഴുതിയിട്ടുണ്ടല്ലോ” എന്നായിരുന്നു.
  • 40:07 അവന് മരിച്ചപ്പോള്, ഒരു ഭൂകമ്പം ഉണ്ടാകുകയും, ദേവാലയത്തില് ജനത്തെയും ദൈവസാന്നിധ്യത്തെയും തമ്മില് വേര്തിരിക്കുന്ന വലിയ തിരശ്ശീല മുകളില്നിന്നും താഴോട്ടു രണ്ടായി കീറുകയും ചെയ്തിരുന്നു.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H1004, H1964, H1965, H7541, G1493, G2411, G3485