ml_tw/bible/kt/altar.md

4.3 KiB

യാഗപീഠം, യാഗപീഠങ്ങള്‍

നിര്‍വചനം:

യാഗപീഠമെന്നത് ഇസ്രയേല്‍ജനം ദൈവത്തിനു മൃഗങ്ങളെയും ധാന്യങ്ങളെയും ഹോമയാഗമായി അര്‍പ്പിക്കുവാന്‍ ഉയര്‍ത്തിപ്പണിത ഒരു നിര്‍മ്മിതി ആണ്.

  • ദൈവവചന കാലഘട്ടത്തില്‍, യാഗപീഠങ്ങള്‍ സാധാരണയായി മണ്ണു കുഴച്ചുണ്ടാക്കിയ മണ്‍കൂന പാകപ്പെടുത്തിയതോ അല്ലെങ്കില്‍ശ്രദ്ധാപൂര്‍വ്വം അടുക്കിയ വലിയ കല്ലുകള്‍കൊണ്ടുള്ള പീഠമൊ ആയിരുന്നു.
  • ചില പ്രത്യേക ചതുരപെട്ടിയുടെ ആകൃതിയില്‍ മരംകൊണ്ടു നിര്‍മ്മിച്ചതും സ്വര്‍ണ്ണം, ചെമ്പ്, വെങ്കലം പോലുള്ള വിശിഷ്ട ലോഹങ്ങള്‍കൊണ്ട് പൊതിഞ്ഞതുമായ യാഗപീഠങ്ങള്‍ ഉണ്ടാക്കിയിരുന്നു.
  • ഇസ്രയേല്യര്‍ക്ക് സമീപം പാര്‍ത്തിരുന്ന മറ്റു ജനവിഭാഗങ്ങളും അവരുടെ ദൈവങ്ങള്‍ക്ക് യാഗമര്‍പ്പിക്കുവാനായി യാഗപീഠങ്ങള്‍ പണിതിരുന്നു.

(കാണുക: ധൂപപീഠം, അസത്യദൈവം, ഉദര്‍ച്ചാര്‍പ്പണം, യാഗം)

ദൈവവചന സൂചികകള്‍:

ദൈവവചന കഥകളില്‍നിന്നുള്ള ഉദാഹരണങ്ങള്‍:

  • 03:14 നോഹ പെട്ടകത്തില്‍നിന്നും പുറത്തിറങ്ങിയ ശേഷം, താന്‍ ഒരു യാഗപീഠം പണിയുകയും യാഗാര്‍പ്പണത്തിനു യോജ്യമായ ഓരോ തരം മൃഗങ്ങളെ യാഗമര്‍പ്പിക്കുകയും ചെയ്തു.
  • 05:08 യാഗമര്‍പ്പിക്കുവാനുള്ള സ്ഥലത്തെത്തിയപ്പോള്‍, അബ്രഹാം തന്‍റെ മകനെ കെട്ടുകയും ഒരു യാഗപീഠത്തിന്‍റെ മുകളില്‍ കിടത്തുകയും ചെയ്തു.
  • 13:09 ഒരു പുരോഹിതന്‍ മൃഗത്തെ കൊല്ലുകയും അതിനെ യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കുകയും ചെയ്യുമായിരുന്നു.
  • 16:06 അവന്‍ (ഗിദയോന്‍) വിഗ്രഹത്തിനു യാഗപീഠം പണിതിരുന്നതിനു സമീപമായി ഒരു പുതിയ യാഗപീഠം പണിത് പ്രതിഷ്ഠിക്കുകയും അതില്‍ദൈവത്തിനു യാഗം അര്‍പ്പിക്കുകയും ചെയ്തു.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H741, H2025, H4056, H4196, G1041, G2379