ml_tw/bible/kt/sanctuary.md

4.9 KiB
Raw Permalink Blame History

മന്ദിരം

നിര്‍വചനം:

“മന്ദിരം” എന്ന പദം അക്ഷരീകമായി അര്‍ത്ഥം നല്‍കുന്നത് “വിശുദ്ധ മന്ദിരം” എന്നാകുന്നു, അത് സൂചിപ്പിക്കുന്നത് ദൈവത്തെ വിശുദ്ധനും പരിശുദ്ധനും ആയി വണങ്ങുന്ന ഒരു സ്ഥലം എന്നും ആകുന്നു. ഇത് സംരക്ഷണവും സുരക്ഷയും നല്‍കുന്ന സ്ഥലം എന്നും സൂചിപ്പിക്കാവുന്നതാണ്.

  • പഴയ നിയമത്തില്‍, “മന്ദിരം” എന്ന പദം സാധാരണയായി “വിശുദ്ധ സ്ഥലമോ” “മഹാ പരിശുദ്ധ സ്ഥലമോ” ഉള്‍പ്പെടുന്ന സമാഗമന കൂടാരത്തെയോ അല്ലെങ്കില്‍ ദേവാലയ കെട്ടിടത്തെയോ സൂചിപ്പിക്കുന്നു.
  • ദൈവം വിശുദ്ധ മന്ദിരത്തെ താന്‍ തന്‍റെ ജനമായ ഇസ്രയേല്‍ മക്കളുടെ കൂടെ വസിക്കുവാന്‍ തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലം എന്ന് സൂചിപ്പിക്കുന്നു.
  • താന്‍ തന്നെ സ്വയം ഒരു “മന്ദിരം” അല്ലെങ്കില്‍ തന്‍റെ ജനത്തിനു അവര്‍ സുരക്ഷ കണ്ടെത്തുവാന്‍ ഉള്ള സുരക്ഷ സ്ഥലം എന്ന് വിളിച്ചിരുന്നു.

പരിഭാഷ നിര്‍ദേശങ്ങള്‍:

  • ഈ പദത്തിന് അടിസ്ഥാനപരമായി ഉള്ള അര്‍ത്ഥം “വിശുദ്ധ സ്ഥലം” അല്ലെങ്കില്‍“വേര്‍തിരിക്കപ്പെട്ടതായ സ്ഥലം” എന്ന് ആകുന്നു.
  • സാഹചര്യത്തിന് അനുസൃതമായി, “മന്ദിരം” എന്ന പദം “വിശുദ്ധ സ്ഥലം” അല്ലെങ്കില്‍“പവിത്രമായ കെട്ടിടം” അല്ലെങ്കില്‍“ദൈവം അധിവസിക്കുന്ന വിശുദ്ധ സ്ഥലം” അല്ലെങ്കില്‍“സംരക്ഷണത്തിന്‍റെ വിശുദ്ധ സ്ഥലം” അല്ലെങ്കില്‍“സുരക്ഷയുള്ള വിശുദ്ധ സ്ഥലം” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • “വിശുദ്ധ മന്ദിരത്തിന്‍റെ ശേക്കെല്‍” എന്ന പദം “സമാഗമന കൂടാരത്തിലേക്കു നല്‍കപ്പെടുന്ന ഒരു തരം ശേക്കെല്‍” അല്ലെങ്കില്‍“ദേവാലയത്തിന്‍റെ പരിപാലന കാര്യാദികള്‍ക്ക് വേണ്ടി നികുതിയായി നല്‍കുവാന്‍ഉപയോഗിക്കുന്ന ശേക്കെല്‍”എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • കുറിപ്പ്: ആധുനിക കാല ദേവാലയത്തിലെ ഒരു ആരാധന മുറിയെ ഈ പദത്തിന്‍റെ പരിഭാഷ സൂചിപ്പിക്കുന്നില്ല എന്ന കാര്യം ശ്രദ്ധിക്കുക.

(കാണുക: വിശുദ്ധമായ, പരിശുദ്ധാത്മാവ്, വേര്‍തിരിക്കുക, സമാഗന കൂടാരം, നികുതി, ദേവാലയം)

ദൈവ വചന സൂചികകള്‍:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H4720, H6944, G39