ml_tw/bible/kt/houseofgod.md

3.6 KiB

ദൈവത്തിന്റെ ഭവനം

നിര്വചനം:

ദൈവ വചനത്തില്, “ദൈവത്തിന്റെ ഭവനം” (ദൈവ ഭവനം) എന്നതും “യഹോവയുടെ ഭവനം”(യഹോവയുടെ ഭവനം) എന്നതും ദൈവം ആരാധിക്കപ്പെടുന്ന ഒരു സ്ഥലത്തെ സൂചിപ്പിക്കുന്നു.

  • ഈ പദം കൂടുതല്പ്രത്യേകമായി സമാഗമനകൂടാരത്തെയോ അല്ലെങ്കില്ദേവാലയത്തെയോ സൂചിപ്പിക്കുന്നു.
  • ചില സന്ദര്ഭങ്ങളില്“ദൈവത്തിന്റെ ഭവനം” എന്നത് ദൈവത്തിന്റെ ജനം എന്ന് സൂചിപ്പിക്കുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • ഒരു ആരാധന സ്ഥലത്തെ സൂചിപ്പിക്കുമ്പോള്, ഈ പദം “ദൈവത്തെ ആരാധിക്കുവാനുള്ള ഒരു സ്ഥലം” അല്ലെങ്കില്“ദൈവത്തെ ആരാധിക്കുന്ന സ്ഥലം” എന്ന് പരിഭാഷ ചെയ്യാം.
  • ഇത് ദേവാലയത്തെയോ സമാഗമനകൂടാരത്തെയോ സൂചിപ്പിക്കുക യാണെങ്കില്, “ദൈവത്തെ ആരാധിക്കുന്ന ദേവാലയം (അല്ലെങ്കില്സമാഗമനകൂടാരം) അല്ലെങ്കില്(“ദൈവം സന്നിഹിതന്ആയിരിക്കുന്ന സ്ഥലം” അല്ലെങ്കില്“ദൈവം തന്റെ ജനത്തെ കണ്ടുമുട്ടുന്ന സ്ഥലം”) എന്ന് പരിഭാഷ ചെയ്യാം.
  • ”ഭവനം” എന്ന വാക്ക് ദൈവം അവിടെ “വസിക്കുന്നു” എന്ന ആശയം സംവേദനം ചെയ്യേണ്ടതിനു പ്രാധാന്യം അര്ഹിക്കുന്നതായി പരിഭാഷയില്ഉപയോഗിക്കുന്നു, അതായത്, തന്റെ ജനവുമായി കൂടിക്കാഴ്ച നടത്തേണ്ടതിനും അവരാല്ആരാധിക്കപ്പെടെണ്ടതിനുമായി തന്റെ ആത്മാവ് അവിടെ ആയിരിക്കുന്നു.

(കാണുക: ദൈവത്തിന്റെ ജനങ്ങള്, സമാഗമനകൂടാരം, ദേവാലയം)

ദൈവ വചന സൂചികകള്

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H426, H430, H1004, H1005, H3068, G2316, G3624