ml_tw/bible/kt/dayofthelord.md

4.5 KiB

കര്ത്താവിന്റെ ദിവസം, യഹോവയുടെ ദിവസം

വിവരണം:

“യഹോവയുടെ ദിവസം” എന്ന പഴയനിയമ പദം ദൈവം തന്റെ ജനത്തെ പാപം നിമിത്തം ശിക്ഷിക്കുന്ന പ്രത്യേകകാലം (കാലങ്ങളെ ) സൂചിപ്പിക്കുവാന് ഉപയോഗിക്കുന്നു.

  • പുതിയ നിയമ പദമായ “കര്ത്താവിന്റെ ദിവസം” എന്നത് സാധാരണ യായി അന്ത്യകാലത്ത് ജനത്തെ ന്യായം വിധിക്കുവാനായി യേശു മടങ്ങി വരുന്നതായ ദിവസത്തെയോ സമയത്തെയോ സൂചിപ്പിക്കുന്നു.
  • ഈ അന്ത്യ, ഭാവികാല ന്യായവിധിയുടെയും ഉയിര്പ്പിന്റെയും സമയവും ചില സമയങ്ങളില് “അന്ത്യ കാലം” എന്നു സൂചിപ്പിക്കുന്നു. ഈ സമയം ആരംഭിക്കുന്നത് പാപികളെ ന്യായം വിധിക്കുവാനായി കര്ത്താവായ യേശു മടങ്ങിവരികയും എന്നെന്നേക്കുമായി തന്റെ ഭരണം സ്ഥാപിക്കുകയും ചെയ്യുമ്പോഴാണ്. “ദിവസം” എന്ന വാക്ക് ഈ പദങ്ങളില് ചിലപ്പോള് അക്ഷരീകമായ ഒരു ദിവസത്തെയോ അല്ലെങ്കില് ഒരു ദിവസത്തേക്കാള് ദീര്ഘമായ “സമയം” അല്ലെങ്കില് “സാഹചര്യ” ത്തെയോ സൂചിപ്പിക്കുന്നതായിരിക്കും.
  • ചില സമയങ്ങളില് ശിക്ഷയെന്നു സൂചിപ്പിക്കുന്നത് വിശ്വസിക്കാ ത്തവരുടെ മേല് “ദൈവകോപം പകരപ്പെടുന്നത്” ആയിട്ടാണ്.

പരിഭാഷ നിര്ദേശങ്ങള്:

  • സാഹചര്യത്തിനു അനുസരിച്ച്, “യഹോവയുടെ ദിവസം” എന്നത് പരിഭാഷപ്പെടുത്തുവാന് “യഹോവയുടെ സമയം” അല്ലെങ്കില് “യഹോവ തന്റെ ശത്രുക്കളെ ശിക്ഷിക്കുന്ന സമയം” അല്ലെങ്കില് “യഹോവയുടെ ക്രോധത്തിന്റെ സമയം” എന്നിവയും ഉള്പ്പെടുത്താം.
  • ”കര്ത്താവിന്റെ ദിവസം” എന്നത് പരിഭാഷപ്പെടുത്തുവാന് “കര്ത്താവിന്റെ ന്യായവിധിയുടെ സമയം” അല്ലെങ്കില് “കര്ത്താവായ യേശു ജനത്തെ ന്യായം വിധിപ്പാന് മടങ്ങി വരുന്ന സമയം” എന്നിവയും ഉള്പ്പെടുത്താം.

(കാണുക:ദിവസം, ന്യായവിധി ദിവസം, കര്ത്താവ്, ഉയിര്ത്തെഴുന്നെല്പ്പ്, യഹോവ)

ദൈവവചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H3068, H3117, G2250, G2962