ml_tw/bible/kt/resurrection.md

4.7 KiB

പുനരുത്ഥാനം

നിര്വചനം:

“പുനരുത്ഥാനം” എന്ന പദം മരണത്തിനു ശേഷം വീണ്ടും ജീവന് പ്രാപിച്ചു വരുന്ന പ്രക്രിയയെ ആണ് സൂചിപ്പിക്കുന്നത്.

  • ഒരു വ്യക്തിയെ പുനരുത്ഥാനം ചെയ്യുക എന്നതിന്റെ അര്ത്ഥം ആ വ്യക്തിയെ വീണ്ടും ജീവനിലേക്കു മടക്കി കൊണ്ടുവരിക എന്നാണ്. ഏതു ചെയ്യുവാന് ഉള്ള അധികാരം ദൈവത്തിനു മാത്രമേ ഉള്ളൂ.
  • “ഉയിര്ത്തെഴുന്നേല്പ്പ്” എന്ന വാക്കു സാധാരണയായി യേശു തന്റെ മരണത്തിനു ശേഷം വീണ്ടും ജീവന് പ്രാപിച്ചു വന്നതിനെ സൂചിപ്പിക്കുന്നു. “ഞാന്തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു” എന്ന് യേശു പറഞ്ഞപ്പോള് താന് അര്ത്ഥമാക്കിയത് താന് തന്നെയാണ് പുനരുത്ഥാനത്തിന്റെ ആധാരം ആയിരിക്കുന്നതും, ജനങ്ങളെ വീണ്ടും ജീവനിലേക്ക് മടങ്ങി വരുവാന് കാരണ ഭൂതന് ആയിരിക്കുന്നതും എന്നാണ്.

പരിഭാഷ നിര്ദേശങ്ങള്:

  • ഒരു വ്യക്തിയുടെ “പുനരുത്ഥാനം” എന്നത് “ജീവനിലേക്കു മടങ്ങി വരിക” അല്ലെങ്കില് “മരണത്തിനു ശേഷം വീണ്ടും ജീവന് പ്രാപിച്ചു വരിക” എന്ന് പരിഭാഷ ചെയ്യാം.
  • ഈ വാക്കിന്റെ അക്ഷരീക അര്ത്ഥം “എഴുന്നേറ്റു വരിക” അല്ലെങ്കില് “(മരണത്തില് നിന്നും) ഉയിര്ത്തെഴുന്നേറ്റു വരുന്ന പ്രവര്ത്തി) എന്നാണ്. ഇവ ഈ പദം പരിഭാഷ ചെയ്യുവാന് ഉള്ള സാധ്യതയുള്ള ഇതര പദങ്ങള് ആകുന്നു.

(കാണുക: ജീവന്, മരണം, ഉയിര്ക്കുക)

ദൈവ വചന സൂചികകള്:

ദൈവ വചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്:

  • 21:14 മശീഹയുടെ മരണവും ഉയിര്ത്തേഴുന്നേല്പ്പും മുഖാന്തിരം, പാപികളെ രക്ഷിക്കുന്നതിനു ഉള്ള തന്റെ പദ്ധതി നിവര്ത്തീകരിക്കപ്പെടുകയും, പുതിയ ഉടമ്പടി ആരംഭം കുറിക്കുകയും ചെയ്തു.
  • 37:05 യേശു മറുപടി പറഞ്ഞത്, “ഞാന് തന്നെ പുനരുത്ഥാനവും ജീവനും ആയിരിക്കുന്നു. ജീവനോടെ ഇരുന്നു എന്നെ വിശ്വസിക്കുന്നവന്, താന് മരിച്ചാല് പോലും വീണ്ടും ജീവിക്കും” എന്നാണ്.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: G386, G1454, G1815