ml_tw/bible/kt/life.md

12 KiB
Raw Permalink Blame History

ജീവിതം, ജീവന്‍ ഉള്ള, ജീവിച്ചു, ജീവിക്കുന്നു, ജീവനോടെ ഉള്ള, ജീവിക്കുന്നു

നിര്‍വചനം:

ഈ പദങ്ങള്‍ എല്ലാം മരിച്ചവരെ അല്ല, ശാരീരികമായി ജീവന്‍ ഉള്ളവരെ സൂചിപ്പിക്കുന്നു. ഇത് ആത്മീയമായി ജീവിക്കുന്നവരെ ഉപമാനമായി സൂചിപ്പിക്കുവാനും ഉപയോഗിക്കാറുണ്ട്. താഴെ നല്കിയിട്ടുള്ളവ “ശാരീരിക ജീവിതം” എന്നും “ആത്മീക ജീവിതം” എന്നും പറഞ്ഞാല്‍ എന്താണ് അര്‍ത്ഥം നല്കുന്നതെന്ന് ചര്‍ച്ച ചെയ്യുന്നു.

1. ശാരീരിക ജീവിതം:

ശാരീരിക ജീവിതം എന്നത് ശരീരത്തില്‍ ആത്മാവിന്‍റെ സാന്നിധ്യം ഉള്ളതിനെ കുറിക്കുന്നു. ദൈവം ആദാമിന്‍റെ ശരീരത്തിലേക്ക് ജീവനെ നിശ്വസിച്ചു, താന്‍ ജീവനുള്ള ദേഹി ആയി തീര്‍ന്നു.

  • “ജീവതം” എന്നത് ഒരു തനിപ്പെട്ട വ്യക്തി എന്ന് “ആ ജീവിതം രക്ഷിക്കപ്പെട്ടു” എന്ന് സൂചിപ്പിക്കുന്നതിനാല്‍ അര്‍ത്ഥം നല്‍കാം.
  • ചല സന്ദര്‍ഭങ്ങളില്‍, “ജീവിതം” എന്ന പദം “തന്‍റെ ജീവിതം ആനന്ദകരമായത്” ആയിരുന്നു എന്നതില്‍ ജീവിതത്തിന്‍റെ അനുഭവത്തെ സൂചിപ്പിക്കുന്നത് പോലെ ആയിരിക്കുന്നു.
  • ഇത് ഒരു വ്യക്തിയുടെ ജിവിത കാലയളവ്‌ എന്ന് “തന്‍റെ ജീവിതത്തിന്‍റെ അന്ത്യത്തില്‍” എന്ന പദപ്രയോഗത്തില്‍ ഉള്ളതു പോലെ സൂചിപ്പിക്കാം.
  • ”ജീവന്‍ ഉള്ള” എന്ന പദം “എന്‍റെ മാതാവ് ഇപ്പോഴും ജീവിക്കുന്നു” എന്നതില്‍ സൂചിപ്പിച്ചിരിക്കുന്നത് പോലെ ശാരീരികമായി ജീവിച്ചിരിക്കുന്നതിനെ സൂചിപ്പിക്കാം. ഇത് എവിടെ എങ്കിലും വസിക്കുന്നതിനെയും “അവര്‍ പട്ടണത്തില്‍ ജീവിക്കുക ആയിരുന്നു” എന്നതില്‍ ഉള്ളതു പോലെ സൂചിപ്പിക്കുന്നു. ദൈവ വചനത്തില്‍, “ജീവിതം” എന്ന ആശയം സാധാരണയായി “മരണം” എന്ന ആശയവുമായി പൊരുത്തം ഇല്ലാതെ പോകുന്നു.

2. ആത്മീയ ജീവന്‍

  • ഒരു വ്യക്തി ദൈവത്തോടുകൂടെ യേശുവില്‍വിശ്വസിക്കുമ്പോള്‍ ആത്മീയ ജീവന്‍ ഉണ്ടാകുന്നു. ദൈവം ആ വ്യക്തിക്ക് പരിശുദ്ധാത്മാവ് തന്നില്‍ വസിക്കുന്നത് മൂലം ഒരു രൂപാന്തരം ഭവിച്ച ജീവിതം അവനില്‍ ഉളവാക്കുന്നു.
  • ഈ ജീവിതത്തെ “നിത്യ ജീവന്‍” എന്നും വിളിക്കുന്നതു മൂലം അതിനു ഒരിക്കലും അവസാനം ഉണ്ടാകുന്നില്ല എന്ന് സൂചിപ്പിക്കുന്നു.
  • ആത്മീയ ജീവന്‍ എന്നതിന്‍റെ എതിര്‍ ആയിട്ടുള്ളത് ആത്മീയ മരണം ആകുന്നു, അതിന്‍റെ അര്‍ത്ഥം ദൈവത്തില്‍ നിന്ന് വേര്‍പെടുകയും നിത്യ ശിക്ഷാവിധി അനുഭവിക്കുകയും ചെയ്യുന്നു എന്നതാണ്.

പരിഭാഷ നിര്‍ദേശങ്ങള്‍:

  • സാഹചര്യത്തിനു അനുസൃതമായി, “ജീവന്‍” എന്നത് “ആസ്തിത്വം” അല്ലെങ്കില്‍ “വ്യക്തി” അല്ലെങ്കില്‍ “ആത്മാവ്” അല്ലെങ്കില്‍ “അവസ്ഥ” അല്ലെങ്കില്‍ “അനുഭവം” എന്ന് പരിഭാഷ ചെയ്യാം.
  • “ജീവിക്കുക” എന്ന പദം “വസിക്കുക” അല്ലെങ്കില്‍ “നില കൊള്ളുക” എന്ന് പരിഭാഷ ചെയ്യാം.
  • ”അവന്‍റെ ജീവിതത്തിന്‍റെ അന്ത്യം” എന്ന പദപ്രയോഗം “താന്‍ ജീവിക്കുന്നത് അവസാനിച്ചപ്പോള്‍ എന്ന് പരിഭാഷ ചെയ്യാം.
  • “അവരുടെ ജീവനെ ശേഷിപ്പിച്ചു” എന്ന പദപ്രയോഗം “അവരെ ജീവിക്കുവാന്‍ അനുവദിച്ചു” അല്ലെങ്കില്‍ “അവരെ വധിച്ചില്ല” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • അവര്‍അവരുടെ പ്രാണനെ പണയം വെച്ചു” എന്ന പദപ്രയോഗം “അവര്‍അവരെ അപകടത്തില്‍ആക്കി” അല്ലെങ്കില്‍“അവര്‍അവരെത്തന്നെ കൊന്നുകളയത്തക്ക വിധം അവര്‍ചിലത് ചെയ്തു.”
  • ആത്മീയമായി ജീവന്‍ഉള്ളവരായിരിക്കുക എന്ന് ദൈവവചനം പ്രസ്താവിക്കുമ്പോള്‍, “ജീവിതം” എന്നത് “ആത്മീയ ജീവിതം” അല്ലെങ്കില്‍“നിത്യ ജീവന്‍” എന്നിങ്ങനെ സാഹചര്യം അനുസരിച്ച് പരിഭാഷ ചെയ്യാം.
  • “ആത്മീയ ജീവിതം” എന്ന ആശയം “ദൈവം നമ്മെ നമ്മുടെ ആത്മാവില്‍ജീവിപ്പിക്കുന്നു” അല്ലെങ്കില്‍“ദൈവത്തിന്‍റെ ആത്മാവിനാല്‍ഉള്ള നവ ജീവന്‍” അല്ലെങ്കില്‍“നമ്മുടെ അന്തരംഗത്തില്‍നമ്മെ ജീവന്‍ഉള്ളവര്‍ആക്കിയതിനാല്‍.”
  • സാഹചര്യത്തിന് അനുസൃതമായി, “ജീവന്‍നല്‍കുക” എന്ന പദപ്രയോഗം “ജീവന്‍ഉണ്ടാകുവാന്‍ഇടയാക്കുക” അല്ലെങ്കില്‍“നിത്യജീവന്‍നല്‍കുക” അല്ലെങ്കില്‍“നിത്യമായി ജീവിക്കുവാന്‍ഇട വരുത്തുക” എന്നിങ്ങനെ പരിഭാഷ ചെയ്യുക.

(കാണുക: മരണം, എന്നെന്നേക്കും ഉള്ള)

ദൈവ വചന സൂചിക:

ദൈവ വചന കഥകളില്‍നിന്നുള്ള ഉദാഹരണങ്ങള്‍:

  • 01:10 അതിനാല്‍ദൈവം കുറച്ചു മണ്ണ്‍എടുത്തു. അതിനെ മനുഷ്യന്‍റെ രൂപത്തില്‍ആക്കി, അവനിലേക്ക് ജീവന്‍ നിശ്വസിച്ചു.
  • 03:01 ദീര്‍ഘ കാലങ്ങള്‍ക്ക് ശേഷം, നിരവധി ആളുകള്ഭൂമിയില്__ജീവിക്കുവാന്__ ഇടയായി.
  • 08:13 യോസേഫിന്‍റെ സഹോദരന്മാര്‍ഭവനത്തിലേക്ക് മടങ്ങി വന്നു അവരുടെ പിതാവ്, യാക്കോബിനോടു, യോസേഫ് ഇപ്പോഴും ജീവിച്ചിരിക്കുന്നു, എന്ന് പറയുകയും താന്‍വളരെ സന്തുഷ്ടന്‍ആകുകയും ചെയ്തു.
  • 17:09 എന്നിരുന്നാലും, തന്‍റെ (ദാവീദിന്‍റെ)ജീവിതത്തിന്‍റെ അന്ത്യകാലത്തില്‍താന്‍ദൈവ മുന്‍പാകെ ഭയങ്കരമായ പാപം ചെയ്തു.
  • 27:01 ഒരു ദിവസം, യഹൂദ ന്യായപ്രമാണത്തില്‍പ്രവീണനായ ഒരുവന്‍യേശുവിന്‍റെ അടുക്കല്‍തന്നെ പരീക്ഷിക്കുവാനായി കടന്നു വന്നിട്ട്, “ഗുരോ, നിത്യ ജീവന്‍ അവകാശം ആക്കുവാന്‍ഞാന്‍എന്ത് ചെയ്യണം എന്ന് ചോദിച്ചു.
  • 35:05 യേശു മറുപടി പറഞ്ഞത്, “ഞാന്‍തന്നെ ഉയിര്‍ത്തെഴുന്നേല്‍പ്പും ജീവനും ആകുന്നു എന്ന് മറുപടി പറഞ്ഞു.
  • 44:05 “നിങ്ങളാണ് റോമന്‍ദേശാധിപതിയോട് യേശുവിനെ കൊല്ലണം എന്ന് പറഞ്ഞവര്‍. നിങ്ങള്__ജീവന്റെ__ ആധാരം ആയവനെ കൊന്നുകളഞ്ഞു, എന്നാല്‍ദൈവം അവനെ മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍പ്പിച്ചു.”

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H1934, H2416, H2417, H2421, H2425, H5315, G198, G222, G227, G806, G590