ml_tw/bible/kt/eternity.md

12 KiB

നിത്യത, എന്നെന്നേക്കുമുള്ള, നിത്യമായ, എന്നെന്നേക്കും

നിര്വചനം:

“എന്നെന്നേക്കുമുള്ള”, “എന്നെന്നേക്കും” എന്ന പദങ്ങള്ക്കു വളരെ സാമ്യമുള്ള അര്ത്ഥങ്ങള് ആണുള്ളത്, അവ ഇപ്പോഴും നിലകൊള്ളുന്ന അല്ലെങ്കില് എന്നെന്നേക്കും നിലനില്ക്കുന്നതിനെ സൂചിപ്പിക്കുന്നു.

  • “നിത്യത” എന്ന പദം ആരംഭമോ അവസാനമോ ഇല്ലാത്ത ഒരു സ്ഥിതിയെ സൂചിപ്പിക്കുന്നു.

ഇതു ഒരിക്കലും അവസാനമില്ലാത്ത ജീവിതത്തെയും സൂചിപ്പിക്കുന്നു.

  • ഭൂമിയിലുള്ള വര്ത്തമാനകാല ജീവിതത്തിനു ശേഷം, മനുഷ്യര് ദൈവത്തോടു കൂടെ സ്വര്ഗ്ഗത്തിലോ അല്ലെങ്കില് ദൈവത്തെ ക്കൂടാതെ നരകത്തിലോ നിത്യത ചിലവഴിക്കും.
  • “നിത്യജീവന്”, “എന്നെന്നേക്കുമുള്ള ജീവിതം” എന്നീ പദങ്ങള് പു\തിയ നിയമത്തില് ഉപയോഗിച്ചിരിക്കുന്നത് സ്വര്ഗ്ഗത്തില് ദൈവത്തോടു കൂടെ എന്നെന്നേക്കും ജീവിക്കുന്നതിനെ സൂചിപ്പിക്കുന്നതിനു വേണ്ടിയാണ്.
  • “എന്നെന്നേക്കും” എന്ന പദത്തിനു ഒരിക്കലും സമയം അവസാനിക്കാത്തത് എന്നും നിത്യത അല്ലെങ്കില് നി\ത്യജീവിതം എപ്രകാരരം ഉള്ളതായിരിക്കുമെന്നും ഉള്ള ആശയം പ്രകടിപ്പിക്കുന്നതാണ്. “എന്നെന്നേക്കും” എന്ന പദം ഒരിക്കലും അവസാനിക്കാത്ത കാലം എന്നു സൂചിപ്പിക്കുന്നു. ചില സന്ദര്ഭങ്ങളില് ഇത് ഉപമാനമായി “വളരെ ദീര്ഘമായ കാലഘട്ടം” എന്നു സൂചിപ്പിക്കുന്നു.
  • ”എന്നെന്നേക്കും’’ എന്ന പദം എപ്പോഴും സംഭവിക്കുന്ന അല്ലെങ്കില് നിലനില്ക്കുന്നത് എന്നതിനു ഊന്നല് നല്കുന്നു.
  • ”എന്നെന്നേക്കും” എന്ന പദം നിത്യത അല്ലെങ്കില് നിത്യജീവന് എന്ന ആശയത്തെ പ്രകടിപ്പിക്കുന്നു.

ഒരിക്കലും അവസാനിക്കാത്ത സമയം എന്നും ഇതിനു ആശയം ഉണ്ട്.

  • ദാവീദിന്റെ സിംഹാസനം “എന്നെന്നേക്കും” നിലനില്ക്കും എന്നു ദൈവം പറഞ്ഞു.

ഇതു ദാവീദിന്റെ സന്തതിയായ യേശു ഒരു രാജാവായി വാഴും എന്ന യാഥാര്ത്ഥ്യത്തെ സൂചിപ്പിക്കുന്നു.

പരിഭാഷ നിര്ദേശങ്ങള്:

“നിത്യമായ” അല്ലെങ്കില്“ എന്നെന്നേക്കുമുള്ള” എന്നിവ പരിഭാഷപ്പെടുത്തുന്ന ഇതര മാര്ഗ്ഗം “അവസാനമില്ലാത്ത” അല്ലെങ്കില് “ഒരിക്കലും നിലയ്ക്കാത്ത” അല്ലെങ്കില് “എപ്പോഴും തുടര്ന്നു കൊണ്ടിരിക്കുന്ന” എന്നിവ ഉള്പ്പെടുന്നു. “നിത്യ ജീവന്”, എന്നെന്നേക്കുമുള്ള ജീവന്” എന്നീ പദങ്ങള്“ ഒരിക്കലും അവസാനിക്കാത്ത ജീവിതം” അല്ലെങ്കില് “ഒരിക്കലും അവസാനിക്കാതവണ്ണം തുടരുന്ന ജിവിതം” അല്ലെങ്കില് “എന്നേക്കും ജീവിക്കേണ്ടതിനായി നമ്മുടെ ശരീരം ഉയിര്പ്പിക്കപ്പെടുന്നത്” എന്നിങ്ങനെയും പരിഭാഷപ്പെടുത്താം.

  • സാഹചര്യം അനുസരിച്ച്, “നിത്യത” എന്നത് വ്യത്യസ്ത നിലകളില് “കാലാതീതമായ” അല്ലെങ്കില് “അന്ത്യമില്ലാത്ത ജീവിതം” അല്ലെങ്കില് “സ്വര്ഗ്ഗത്തിലെ ജീവിതം” എന്നിങ്ങനെ പരിഭാഷപ്പെടുത്താം.
  • ഒരു പ്രാദേശിക അല്ലെങ്കില് ദേശീയ ഭാഷയിലുള്ള ദൈവവചനത്തില് എപ്രകാരം ഈ വാക്ക് പരിഭാഷ ചെയ്തിരിക്കുന്നു എന്നു പരിഗണിക്കുക.

(കാണുക:അജ്ഞാതമായവ പരിഭാഷപ്പെടുത്തുന്ന വിധം)

  • ”എന്നെന്നേക്കും” എന്നത് “എല്ലായ്പ്പോഴും” അല്ലെങ്കില് “ഒരിക്കലും അവസാനിക്കാത്ത” എന്നും പരിഭാഷപ്പെടുത്താം.
  • ”എന്നെന്നേക്കും ഉള്ളതു” എന്ന പദസഞ്ചയം “എല്ലായ്പ്പോഴും നിലകൊള്ളുന്നത് ”അല്ലെങ്കില്“ ഒരിക്കലും വിരാമം കുറിക്കാത്തത്” അല്ലെങ്കില് “ഇപ്പോഴും തുടരുന്നത്” എന്നിങ്ങനെയും പരിഭാഷപ്പെടുത്താം.
  • “എന്നെന്നേക്കും” എന്ന സവിശേഷോച്ചാരിതമായ പദസഞ്ചയവും ഇപ്രകാരം പരിഭാഷപ്പെടുത്താം: “എന്നന്നേക്കും എപ്പോഴും” അല്ലെങ്കില് “ഒരിക്കലും അവസാനിക്കാത്ത” അല്ലെങ്കില് “ഒരിക്കലും, ഇപ്പോഴും അവസാനമില്ലാത്ത”.
  • എന്നെന്നേക്കും നിലനില്ക്കുന്ന ദാവീദിന്റെ സിംഹാസനം എന്നത് “ദാവീദിന്റെ സന്തതി എന്നെന്നേക്കും ഭരിക്കും” അല്ലെങ്കില് “ദാവീദിന്റെ ഒരു സന്തതി എല്ലായ്പ്പോഴും ഭരിച്ചുകൊണ്ടിരിക്കും” എന്നു പരിഭാഷപ്പെടുത്താം.

(കാണുക: ദാവീദ്, ഭരണം, ജീവിതം)

ദൈവവചന സൂചികകള്:

ദൈവവചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്:

  • 27:01 ഒരു ദിവസം യഹൂദ ന്യായപ്രമാണ ശാസ്ത്രിയായ ഒരുവന് യേശുവിനെ പരീക്ഷിക്കേണ്ടതിനു അടുക്കല്വന്നു, ചോദിച്ചത്, “ഗുരോ, നിത്യജീവന് അവകാശക്കേണ്ടതിനു ഞാന് എന്ത് ചെയ്യണം?
  • 28:01 ഒരു ദിവസം, ഒരു ധനികനായ യുവ ഭരണാധികാരി യേശുവിന്റെ അടുക്കല്വന്നു അവനോടു ചോദിച്ചത്, “നല്ല ഗുരോ, എനിക്ക് നിത്യ ജീവന് ഉണ്ടാകേണ്ടതിനു ഞാന് എന്ത് ചെയ്യണം? യേശു അവനോടു പറഞ്ഞത്, “നല്ലത് എന്ത് എന്നു നീ എന്നോട് ചോദിക്കുന്നത് എന്ത്? നല്ലവന്ആയിരിക്കുന്നവന് ഒരുവനെയുള്ളൂ, അത് ദൈവമാണ്. എന്നാല്നിനക്ക് നിത്യജീവന് വേണമെങ്കില്, ദൈവത്തിന്റെ പ്രമാണങ്ങള് അനുസരിക്കുക.”
  • 28:10 യേശു ഉത്തരം പറഞ്ഞത്, എന്റെ നാമം നിമിത്തം വീടുകളെയോ, സഹോദരന്മാരെയോ, സഹോദരികളെയോ, അപ്പന്, അമ്മ, മക്കള്, അല്ലെങ്കില് സ്വത്തിനെയോ വിട്ടുകളഞ്ഞവര് ഏവരും , 100 മടങ്ങായി പ്രാപിച്ച് , നിത്യജീവനെയും പ്രാപിക്കുകയും ചെയ്യും.”

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H3117, H4481, H5331, H5703, H5705, H5769, H5865, H5957, H6924, G126, G165, G166, G1336