ml_tw/bible/kt/brother.md

7.0 KiB

സഹോദരന്, സഹോദരന്മാര്

നിര്വചനം:

“സഹോദരന്’’ എന്ന പദം സാധാരണയായി കുറഞ്ഞപക്ഷം മാതാപിതാക്കളില്ഒരാളെങ്കിലും മറ്റൊരു ആളുമായി ബന്ധം പുലര്ത്തുന്ന ഒരു പുരുഷനെയാണ് അര്ത്ഥമാക്കുന്നത്.

  • പഴയ നിയമത്തില്, ‘സഹോദരന്മാര്” എന്ന പദം ഒരേ ഗോത്രം, വംശം, അല്ലെങ്കില്ജനവിഭാഗത്തിലുള്ള അംഗങ്ങളെ പൊതുവില് ബന്ധുക്കള് എന്നു സൂചിപ്പിക്കുവാന്ഉപയോഗിക്കുന്നു.
  • പുതിയനിയമത്തില്, സഹക്രിസ്ത്യാനികളെ സൂചിപ്പിക്കുവാന്അപ്പോസ്തല ന്മാര്സാധാരണയായി ‘സഹോദരന്മാര്’’ എന്ന പദം ഉപയോഗിച്ചിരുന്നത്, പുരുഷന്മാരെയും സ്ത്രീകളെയും സൂചിപ്പിക്കുവാന്, പ്രത്യേകാല്ക്രിസ്തുവി ലുള്ള എല്ലാ വിശ്വാസികളും ദൈവം അവരുടെ സ്വര്ഗ്ഗീയപിതാവായി ഒരു ആത്മീയ കുടുംബത്തിലെ അംഗങ്ങള്എന്നതിനാല്ഉപയോഗിച്ചിരുന്നു.
  • പുതിയനിയമത്തില്ചുരുക്കം ചില സമയങ്ങളില്, അപ്പോസ്തലന്മാര്“സഹോദരി” എന്ന പദം സ്ത്രീയായ സഹക്രിസ്ത്യാനിയെ സൂചിപ്പിക്കുവാന്ഉപയോഗിച്ചിരുന്നു, അല്ലാത്തപക്ഷം പുരുഷന്മാരും സ്ത്രീകളും ഉള്പ്പെടുത്തപ്പെടുമായിരുന്നു. ഉദാഹരണമായി, “ഒരു സഹോദരനോ സഹോദരിയോ ഭക്ഷണത്തിനോ വസ്ത്ര ത്തിനോ ആവശ്യപ്പെട്ടിരിക്കുമ്പോള്” എന്നു യാക്കോബ് അപ്പോസ്തലന്സൂചിപ്പി ക്കുമ്പോള്താന്എല്ലാ വിശ്വാസികളെയും കുറിച്ച് പരാമര്ശിക്കുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • ലക്ഷ്യമിട്ടിരിക്കുന്ന ഭാഷയില്, പ്രകൃത്യായുള്ള, അല്ലെങ്കില്ജൈവശാസ്ത്ര പരമായ സഹോദരന്എന്നതിനെ സൂചിപ്പിക്കുവാന്അക്ഷരീകമായ വാക്ക് ഉപയോഗത്തില്ഉണ്ടെങ്കില്അതായിരിക്കും ഏറ്റവും നല്ലത്, അല്ലായെങ്കില്ഇതു തെറ്റായ അര്ത്ഥം നല്കുവാന്ഇടയാകും.
  • പഴയനിയമത്തില്പ്രത്യേകാല്, “സഹോദരന്മാര്” എന്ന പദം ഒരേ കുടുംബം, വംശം, അല്ലെങ്കില്ജനവിഭാഗം എന്നിവയിലെ അംഗങ്ങളെ സൂചിപ്പിക്കുവാന്പൊതുവെ ഉപയോഗിച്ചിരുന്നതിനു, സാധ്യതയുള്ള ഇതര പരിഭാഷകള്“ബന്ധുക്കള്” അല്ലെങ്കില്“ വംശത്തിലുള്ള അംഗങ്ങള്” അല്ലെങ്കില്‘’സഹ ഇസ്ര യേല്യര്” എന്നിവയും ഉള്പ്പെടുത്താം.
  • ക്രിസ്തുവിലുള്ള ഒരു കൂട്ടു വിശ്വാസിയെ സൂചിപ്പിക്കുന്ന സാഹചര്യത്തില്, ഈ പദം “ക്രിസ്തുവില്സഹോദരന്” അല്ലെങ്കില്“ആത്മീയ സഹോദരന്” എന്നു പരിഭാഷപെടുത്താം.
  • സഹോദരന്” എന്ന പദം പുരുഷന്മാര്ക്കും സ്ത്രീകള്ക്കും സൂചിപ്പിക്കുന്നത് ഒരു തെറ്റായ അര്ത്ഥം ആണെങ്കില്, പുരുഷന്മാരെയും സ്ത്രീകളെയും ഉള്പ്പെടു ത്തുന്ന കൂടുതല്പൊതുവായ ഒരു പദം ഉപയോഗിക്കാവുന്നതാണ്.
  • പുരുഷന്മാരും സ്ത്രീകളുമായ ഇരുകൂട്ടം വിശ്വാസികളെയും ഉള്പ്പെടുത്താവുന്ന “കൂട്ടു വിശ്വാസികള്” അല്ലെങ്കില്“ക്രിസ്തീയ സഹോദരന്മാരും സഹോദരികളും” എന്നീ പദസഞ്ചയങ്ങള്ഉള്പ്പെടുത്താവുന്നതാണ്.
  • പുരുഷന്മാര് മാത്രമാണോ, അല്ല പുരുഷന്മാരും സ്ത്രീകളും ഉള്പ്പെടുന്നുണ്ടോ എന്നു നിര്ണ്ണയിക്കുവാന്സാഹചര്യത്തെ പരിശോധിച്ച് ഉറപ്പ് വരുത്തുക.

(കാണുക: അപ്പോസ്തലന്, പിതാവാം ദൈവം, സഹോദരി, ആത്മാവ്)

ദൈവവചന സൂചികകള്;

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H251, H252, H264, H1730, H2992, H2993, H2994, H7453, G80, G81, G2385, G2455, G2500, G4613, G5360, G5569