ml_tw/bible/kt/almighty.md

3.6 KiB

സര്‍വശക്തന്‍

വസ്തുതകള്‍

“സര്‍വശക്തന്‍’’ എന്ന പദം ദൈവവചനത്തില്‍ അക്ഷരീകമായി “സര്‍വ-അധികാര വുമുള്ളവന്‍” എന്നു അര്‍ത്ഥം വരൂന്ന, എപ്പോഴും ദൈവത്തെ സൂചിപ്പിക്കുന്ന ഒന്നാണ്.

  • “സര്‍വശക്തന്‍” അല്ലെങ്കില്‍ “സര്‍വശക്തനായവന്‍” എന്ന ശീര്‍ഷകങ്ങള്‍ദൈവത്തെ സൂചിപ്പിക്കുന്നതും, സകലത്തിന്‍മേലും അവന് സമ്പൂര്‍ണ ശക്തിയും അധികാരവും ഉണ്ട് എന്നു വെളിപ്പെടുത്തുന്നതും ആകുന്നു. ഈ പദം ദൈവത്തെ “സര്‍വ ശക്തനായ ദൈവം” എന്നും “ദൈവം സര്‍വശക്തന്‍” എന്നും “സര്‍വശക്തനായ കര്‍ത്താവ്” എന്നും കര്‍ത്താവ്‌ സര്‍വശക്തന്‍” എന്നും വിശദീകരിക്കുവാന്‍ ഉപയോഗിക്കുന്നു.

പരിഭാഷ നിര്‍ദേശങ്ങള്‍:

  • ഈ പദം “സര്‍വ അധികാരമുള്ളവന്‍” അല്ലെങ്കില്‍ “സമ്പൂര്‍ണമായി ശക്തിമാനായവാന്‍” അല്ലെങ്കില്‍“സമ്പൂര്‍ണമായി സകല അധികാരവുമുള്ള ദൈവം” എന്നും പരിഭാഷപ്പെടുത്താം.
  • “കര്‍ത്താവാം ദൈവം സര്‍വശക്തന്‍” എന്ന പദസഞ്ചയത്തെ പരിഭാഷപ്പെടുത്തു വാനുള്ള മാര്‍ഗ്ഗങ്ങള്‍“ ദൈവം, ശക്തനായ ഭരണാധികാരി” അല്ലെങ്കില്‍ “അധികാര സമ്പൂര്‍ണ്ണനായ സര്‍വാധികാരിയായ ദൈവം” അല്ലെങ്കില്‍ “സകലത്തിന്‍മേലും യജമാനനായ സര്‍വശക്തനായ ദൈവം” ആദിയായവ ഉള്‍പ്പെടുന്നു.

(പരിഭാഷ നിര്‍ദേശങ്ങള്‍: പേരുകള്‍പരിഭാഷ ചെയ്യുന്ന വിധം)

(കാണുക: ദൈവം, കര്‍ത്താവ്, അധികാരം)

ദൈവവചന സൂചികകള്‍:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H7706, G3841