ml_ta/intro/uw-intro/01.md

11 KiB

unfoldingWord പ്രൊജക്റ്റ് നിലവിലുള്ളത് ഞങ്ങൾക്ക് unrestricted biblical content in every language കാണുവാൻ വേണ്ടിയാണ്.

യേശുതന്‍റെ ശിഷ്യന്‍മാരോട് മറ്റെല്ലാ ജനസഞ്ചയങ്ങളിലെയും ആളുകളെ ശിഷ്യരാക്കുവാൻ ആജ്ഞാപിച്ചു.

”യേശു അവർക്കരികിലേക്കെത്തി അവരോടു ഇങ്ങനെ പറഞ്ഞു,"ഭൂമിയിലെയും സ്വർഗ്ഗത്തിലെയും എല്ലാ അധികാരങ്ങളും എനിക്ക് നൽകപ്പെട്ടിരിക്കുന്നു. അതിനാൽ നിങ്ങൾ പുറപ്പെട്ടു , പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാതമാവിന്‍റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും. ഞാൻ നിങ്ങളോടു ആജ്ഞാപിച്ച കാര്യങ്ങൾ അനുസരിക്കാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ടും സകല ജാതികളെയും ശിഷ്യരാക്കികൊള്‍വിന്‍; ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടു കൂടെ ഉണ്ട് എന്ന് അരുളിച്ചെയ്തു.” (Matthew 28:18-20 ULT)

ഞങ്ങളുടെ കൈവശം ഉറപ്പുണ്ട്, എല്ലാ ഭാഷയിലെ ആളുകളും സ്വർഗ്ഗത്തിലുണ്ടാകുമെന്നു

” ഇതിന്‍റെ ശേഷം ഞാന്‍ കണ്ടു, സകല ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി എണ്ണമറ്റ ഒരു മഹാപുരുഷാരം സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിലക്കുന്നു.” (Revelation 7:9 ULT)

ദൈവ വചനങ്ങൾ നമ്മുടെ ഹൃദയത്തിന്‍റെ ഭാഷയിൽ മനസിലാക്കുക എന്നത് വളരെ പ്രധാനമാണ്.

” ആകയാൽ വിശ്വാസം കേള്‍വിയാലും കേള്‍വി ക്രിസ്തുവിന്‍റെ വചനത്താലും വരുന്നു." (Romans 10:17 ULT)

How Do We Do This?

** unrestricted biblical content in every language** എന്ന ലക്ഷ്യത്തിലേക്കു നമുക്ക് എങ്ങനെ എത്തിച്ചേരാനാകും?

  • unfoldingWord Project - ഇതേ വീക്ഷണമുള്ള മറ്റു സംഘടനകളോട് ചേർന്നു പ്രവർത്തിക്കുക
  • Statement of Faith - ഇതേ വിശ്വാസങ്ങളുള്ള ആളുകളോട് ചേർന്നു പ്രവർത്തിക്കുക
  • Translation Guidelines - പൊതുവായുള്ള ഒരു തർജ്ജമ ശാസ്ത്രം ഉപയോഗിക്കുക
  • Open License - നമ്മൾ സൃഷ്ടിക്കുന്നതെല്ലാം ഒരു തുറന്ന ലൈസൻസ് അഥവാ അനുമതി പത്രത്തോട് കൂടി പ്രസിദ്ധപ്പെടുത്തുക
  • Gateway Languages Strategy -ബൈബിൾ സംബന്ധമായ ഉള്ളടക്കങ്ങൾ അറിയപ്പെടുന്ന ഒരു ഭാഷയിൽ നിന്നും തർജ്ജിമ ചെയ്യുവാൻ വേണ്ടി ലഭ്യമാക്കുക

What Do We Do?

  • Content - ഞങ്ങൾ തർജ്ജിമ ചെയ്യുവാൻ വേണ്ടിയുള്ള ബൈബിൾ സംബന്ധമായ ഉള്ളടക്കങ്ങൾ സൗജന്യവും നിബന്ധനാരഹിതവുമായി നൽകുന്നു.താഴെ പറയുന്ന വെബ്സൈറ്റിൽ തർജ്ജിമകളും രചനവിഭവങ്ങളുടെ ഒരു പൂർണ സമാഹാരവും ലഭ്യമാണ് http://ufw.io/content/
    • Open Bible Stories - കാലക്രമം അനുസരിച്ചുള്ള, സുവിശേഷാനുസാരമായതും ശിഷ്യത്വ ത്തെക്കുറിച്ചുമുള്ള ബൈബിളിലിലെ സൃഷ്ടി മുതൽ വെളിപ്പാടിന്‍റെ പുസ്തകം വരെയുള്ള 50 കഥകൾ അടങ്ങുന്ന ഒരു ചെറിയ ബൈബിൾ ആണിത്. ഇത് പുസ്തകരൂപത്തിലും, ഓഡിയോയിലും വിഡിയോയിലും ലഭ്യമാണ്. (see http://ufw.io/stories/).
    • the Bible - ഒരേയൊരു ആധികാരികമായ, പ്രചോദിപ്പിക്കപ്പെട്ട, തെറ്റുകൂടാത്ത, പര്യാപ്തമായ ദൈവ വചനം. ഓപ്പൺ ലൈസന്സിനാൽ നിബന്ധനകളില്ലാത്ത വിവര്‍ത്തനത്തിനും, ഉപയോഗത്തിനും, വിതരണത്തിനും ലഭ്യമാണ്(see http://ufw.io/bible/).
  • translationNotes-ഭാഷാസംബന്ധമോ, സാംസ്കാരികമോ, വ്യാഖ്യാന ശാസ്ത്രപരമോ ആയ പരിഭാഷാ സഹായി. ഇത് ഓപ്പൺ ബൈബിൾ കഥകള്‍ക്കും ബൈബിളിനുമായി നിലകൊള്ളുന്നു. (see http://ufw.io/tn/).
    • translationQuestions - ഓരോ ലേഖന ഭാഗങ്ങളെയും ആധാരമാക്കി പരിഭാഷകർക്കും പരിശോധകർക്കും തങ്ങളുടെ തർജ്ജിമ ശരിയാണെന്നു ഉറപ്പു വരുത്താൻ ചോദിക്കാവുന്ന ചോദ്യങ്ങൾ.ഇത് ഓപ്പൺ ബൈബിൾ കഥകള്‍ക്കും ബൈബിളിനും ലഭ്യമാണ്. (see http://ufw.io/tq/).
  • translationWords - പ്രധാനമായ ബൈബിൾ പദങ്ങളുടെയും അതിന്‍റെ ഒരു ചെറിയ വ്യാഖ്യാനത്തിന്‍റെയും, പരാമര്ശങ്ങളുടെയും, തർജ്ജിമ സഹായികളുടെയും ഒരു സമാഹാരം.ഓപ്പൺ ബൈബിൾ കഥകള്‍ക്കും ബൈബിളിനും പ്രയോജനപ്പെടുന്നതാണ് . (see http://ufw.io/tw/).
  • Tools- ഞങ്ങൾ സൃഷ്ടിച്ചിട്ടുള്ള തർജ്ജിമ, പരിശോധക, വിതരണ ഉപകരണങ്ങൾ എല്ലാം സൗജന്യവും ഓപ്പൺ ലൈസൻസ് ഉള്ളതുമാണ്.താഴെ പറയുന്ന വെബ്സൈറ്റിൽ എല്ലാ ഉപകരണങ്ങളുടെയും ഒരു പട്ടിക ലഭ്യമാണ്. . ചില ഉദാഹരണങ്ങൾ താഴെ പറയുന്നവയാണ്
    • Door43- തർജ്ജിമത്തിനായുള്ള ഒരു ഓൺലൈൻ പ്ലാറ്റഫോം ആണിത്. ഇവിടെ പരിഭാഷകർക്കും പരിശോധകർക്കും ഒത്തു ചേർന്നു പ്രവർത്തിക്കുവാൻ സാധിക്കും. കൂടാതെ unfoldingWord'നു വേണ്ടിയുള്ള ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്ന ഒരു സംവിധാനവും കൂടിയാണിത്. (see https://door43.org/).
    • translationStudio - ഇത് ഒരു മൊബൈൽ അപ്പ്ളിക്കേഷനായും കമ്പ്യൂട്ടർ അപ്പ്ളിക്കേഷനായും ലഭ്യമാണ്. ഇതുവഴി പരിഭാഷകർക്കു ഓഫ്‌ലൈൻ ആയി തർജ്ജിമ ചെയ്യാൻ സാധിക്കും. (see http://ufw.io/ts/).
    • translationKeyboard - ഇത് ഒരു മൊബൈൽ അപ്പ്ളിക്കേഷനായും കമ്പ്യൂട്ടർ അപ്പ്ളിക്കേഷനായും ലഭ്യമാണ്. ഇതുവഴി ഉപയോക്‌താക്കൾക്കു കീബോർഡുകൾ ലഭ്യമല്ലാത്ത ഭാഷകൾക്ക് കീബോർഡുകൾ സൃഷ്ടിക്കാനും അത് അവരുടെ ഇഷ്ടാനുസാരണം പ്രവർത്തിപ്പിക്കാനും സാധിക്കും. (see http://ufw.io/tk/).
    • unfoldingWord app -തർജ്ജിമകൾ വിതരണം ചെയ്യുവാൻ സഹായിക്കുന്ന ഒരു മൊബൈൽ അപ്പ്ളിക്കേഷനാണിത്‌. (see http://ufw.io/uw/)
    • translationCore -ബൈബിൾ തർജ്ജിമകളുടെ ഒരു പൂർണമായ പരിശോധനക്ക് സജ്ജമാക്കുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാം ആണിത്. (see http://ufw.io/tc/).
  • Training - മാതൃഭാഷ പരിഭാഷക സംഘങ്ങൾക്ക് പരിശീലനം നൽകുവാനുള്ള വിഭവങ്ങൾ ഞങ്ങൾ സൃഷ്ടിക്കുന്നു.translationAcademy (എന്ന റിസോഴ്സ്) ആണ് ഞങ്ങളുടെ പ്രധാനമായ പരിശീലന ഉപകരണം. ഞങ്ങൾക്ക് ഇതിനോടൊപ്പം തന്നെ ഓഡിയോ റെക്കോർഡിങ്ങും മറ്റു പരിശീലന വസ്തുക്കളുമുണ്ട്. ഞങ്ങളുടെ പരിശീലന വസ്തുക്കളുടെ ഒരു പൂർണ പട്ടിക താഴെ പറയുന്ന വെബ്സൈറ്റിൽ ലഭ്യമാണ്.http://ufw.io/training/