ml_tw/bible/kt/world.md

7.3 KiB

ലോകം, ലൌകികമായ

നിര്വചനം:

“ലോകം” എന്ന പദം സാധാരണയായി ജനങ്ങള് ജീവിക്കുന്ന, പ്രപഞ്ചത്തിന്റെ ഒരു പ്രത്യേക ഭാഗത്തെ സൂചിപ്പിക്കുന്നു: അതായത് ഭൂമി. “ലൌകികം” എന്ന പദം വിശദമാക്കുന്നത് ഈ ലോകത്തില് ജീവിക്കുന്ന ജനങ്ങളുടെ തിന്മകള്ഉള്ള മൂല്യങ്ങളെയും സ്വഭാവങ്ങളെയും വിശദമാക്കുന്നു.

  • ഇതിന്റെ ഏറ്റവും പൊതുവായ ആശയം, “ലോകം” എന്ന പദം സൂചിപ്പിക്കുന്നത് സ്വര്ഗ്ഗങ്ങളെയും ഭൂമിയെയും, അതുപോലെ അവയില് ഉള്ള സകലത്തെയും ആകുന്നു.
  • വിവിധ പാശ്ചാത്തലങ്ങളില്, “ലോകം” എന്നുള്ളത് വാസ്തവമായി അര്ത്ഥം നല്കുന്നത് “ലോകത്തില് ഉള്ള ജനം” എന്നാകുന്നു.
  • ചിലപ്പോള് ഇത് അര്ത്ഥമാക്കുന്നത് ലോകത്തില് ഉള്ള ദുഷ്ടരായ ജനങ്ങള് അല്ലെങ്കില് ദൈവത്തെ അനുസരിക്കാത്ത ജനങ്ങള് എന്നു ആകുന്നു.
  • അപ്പൊസ്തലന്മാരും സ്വാര്ത്ഥ സ്വഭാവക്കാരെയും മലിനമായ സ്വഭാവത്തോടുകൂടെ ഈ ലോകത്തില് ജീവിക്കുന്ന ജനങ്ങളെയും സൂചിപ്പിക്കുവാന്“ലോകം” എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. ഇതില് മാനുഷീക പരിശ്രമങ്ങളാല് സ്വയനീതീകരണ അടിസ്ഥാനം ഉള്ള മത രീതിയായ കാര്യങ്ങള് ചെയ്യുന്നവര്എന്നും ഉള്പ്പെടുത്താം.
  • ഇത്തരം മൂല്യങ്ങളാല് സ്വഭാവ വിശേഷതകള് ഉള്ള ജനത്തെയും വസ്തുതകളെയും “ലൌകികം” എന്ന് വിളിക്കുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • സാഹചര്യം അനുസരിച്ച്, “ലോകം” എന്നുള്ളത് “പ്രപഞ്ചം” അല്ലെങ്കില്ഈ ലോകത്തിലെ ജനങ്ങള്” അല്ലെങ്കില്“ലോകത്തിന്റെ കറ പുരണ്ട വസ്തുതകള്” അല്ലെങ്കില്ഈ ലോകത്തില് ഉള്ള ജനത്തിന്റെ ദുഷ്ട സ്വഭാവങ്ങള്” എന്നിങ്ങനെയും പരിഭാഷ ചെയ്യാം.
  • മുഴുവന്ലോകവും” എന്ന പദസഞ്ചയം സാധാരണയായി “നിരവധി ജനങ്ങള്” എന്ന് പ്രത്യേക മേഖലയില്ജീവിക്കുന്ന ജനതയെ സൂചിപ്പിക്കാറുണ്ട്. ഉദാഹരണം ആയി, “മുഴുവന്ലോകവും മിസ്രയീമിലേക്കു വന്നു” എന്നുള്ളത് “ചുറ്റുപാടും ഉള്ള രാജ്യങ്ങളില്നിന്നും ഉള്ള നിരവധി ജനങ്ങള്മിസ്രയീമിലേക്കു കടന്നു വന്നു” അല്ലെങ്കില്“മിസ്രയീമിന് ചുറ്റും ഉള്ള എല്ലാ രാജ്യങ്ങളില്നിന്നും ഉള്ള ജനങ്ങള്അവിടെ വന്നു ചേര്ന്നു എന്ന് പരിഭാഷ ചെയ്യാം.
  • ”റോമന്കാനേഷുമാരി കണക്കെടുപ്പില്രേഖപ്പെടുത്തേണ്ടതിനു മുഴുവന്ലോകവും അവരുടെ ജന്മസ്ഥലത്തേക്ക് കടന്നു പോയി.” എന്നുള്ളത് “റോമന്സാമ്രാജ്യത്താല്ഭരിക്കപ്പെടുന്ന മേഖലകളില്ജീവിക്കുന്ന ജനങ്ങളില്നിരവധി പേര് പോയി.”.എന്ന് വേറൊരു ശൈലിയില്പരിഭാഷ ചെയ്യാം.
  • സാഹചര്യം അനുസരിച്ച്, “ലൌകികമായ” എന്ന പദം “തിന്മയായ” അല്ലെങ്കില്“പാപം നിറഞ്ഞ” അല്ലെങ്കില്“സ്വാര്ത്ഥത ഉള്ള” അല്ലെങ്കില്“ദൈവീകത്വം ഇല്ലാത്ത” അല്ലെങ്കില്“മലിനം ആയ” അല്ലെങ്കില്“ഈ ലോകത്തിലെ ജനങ്ങളുടെ മലിനമായ മൂല്യങ്ങളാല്സ്വാധീനിക്കപ്പെട്ട” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • ”ഈ ലോകത്തിലെ ഈ വക കാര്യങ്ങള്പറയുന്നത്” എന്ന പദപ്രയോഗം “ഈ ലോകത്തിലെ ജനങ്ങളോട് ഈ വക കാര്യങ്ങള്പറയുന്നത് “ എന്ന് പരിഭാഷ ചെയ്യാം.
  • ഇതര സാഹചര്യങ്ങളില്, “ലോകത്തില്” എന്നുള്ളത് “ലോകത്തില്ഉള്ള ജനങ്ങളുടെ ഇടയില്ജീവിക്കുന്ന” അല്ലെങ്കില്“ദൈവഭയം ഇല്ലാത്ത ജനങ്ങളുടെ ഇടയില്ജീവിക്കുന്ന” എന്നും പരിഭാഷ ചെയ്യാവുന്നത് ആകുന്നു.

(കാണുക: മലിനമായ](../other/corrupt.md), സ്വര്ഗ്ഗം, റോം, ദൈവീകമായ)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H776, H2309, H2465, H5769, H8398, G1093, G2886, G2889, G3625