ml_tw/bible/kt/godly.md

7.8 KiB

ദൈവീകമായ, ദൈവീകത്വം, ദൈവത്വം ഇല്ലാത്ത, ദൈവം ഇല്ലാത്ത, ദൈവീകത്വം ഇല്ലാത്ത, നിരീശ്വരത്വം

നിര്വചനം:

“ദൈവീകമായ” എന്ന പദം ഒരു മനുഷ്യന്ദൈവത്തെ ബഹുമാനിക്കുന്ന വിധത്തില്പ്രവര്ത്തിക്കുകയും ദൈവം ആയിരിക്കുന്നത് പോലെ കാണിക്കുകയും ചെയ്യുന്നതിനെ വിശദീകരിക്കുന്നു. “ദൈവീകത്വം” എന്നത് ദൈവത്തിന്റെ ഹിതം ചെയ്യുന്നത് മൂലം അവനെ ബഹുമാനിക്കുന്ന സ്വഭാവ വിശേഷത ആകുന്നു.

  • ദൈവീക സ്വഭാവ വിശേഷത ഉള്ള ഒരു വ്യക്തി സ്നേഹം, സന്തോഷം, സമാധാനം, ദീര്ഘക്ഷമ, ദയ, ആത്മസംയമം ആദിയായ പരിശുദ്ധാത്മ ഫലങ്ങള്പ്രകടിപ്പിക്കും.
  • ദൈവീകത്വത്തിന്റെ യോഗ്യത കാണിക്കുന്നത് അ വ്യക്തിയ്ക്ക് പരിശുദ്ധാത്മാവ് ഉണ്ടെന്നും തന്നെ അനുസരിക്കുന്നു എന്നും ആണ്. “ദൈവത്വം ഇല്ലാത്ത” എന്നതും “ദൈവം ഇല്ലാത്ത” എന്നതും സൂചിപ്പിക്കുന്നത് ദൈവത്തിനു എതിരെ മത്സരം ഉള്ള ജനം എന്നാണ്. ദോഷകരമായ ജീവിതം നയിച്ച്, ദൈവ ചിന്ത ഇല്ലാതെ ഉള്ളതിനെ “ദൈവീകത്വം ഇല്ലാത്ത” അല്ലെങ്കില്“നിരീശ്വരത്വം” എന്ന് വിളിക്കുന്നു.
  • ഈ വാക്കുകളുടെ അര്ഥങ്ങള്വളരെ സാമ്യം ഉള്ളവയാണ്. എങ്കില്തന്നെയും, “ദൈവം ഇല്ലാത്ത” എന്നതും “നിരീശ്വരത്വം” എന്നതും ജനമോ രാജ്യങ്ങളോ ദൈവത്തെയോ അവരെ ഭരിക്കുവാനുള്ള തന്റെ അവകാശത്തെയോ അംഗീകരിക്കുക പോലും ചെയ്യാത്ത അതി കഠിനമായ നിലവാരത്തെ സൂചിപ്പിക്കുന്നു.
  • ദൈവം ദൈവത്വം ഇല്ലാത്ത ജനത്തിന്മേല്, തന്നെയും തന്റെ വഴികളെയും തിരസ്കരിക്കുന്ന ഓരോരുത്തരുടെ മേലും ന്യായവിധിയും ക്രോധവും പ്രഖ്യാപിക്കുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • ”ദൈവീകത്വം ഉള്ള” എന്ന പദസഞ്ചയം “ദൈഏകത്വമ് ഉള്ള ജനം” എന്നോ ദൈവത്തെ അനുസരിക്കുന്ന ജനം” എന്നോ പരിഭാഷ ചെയ്യാം.(കാണുക:സാധാരണ നാമവിശേഷണം)
  • ദൈവീകമായ” എന്ന നാമ വിശേഷണം “ദൈവത്തോട് അനുസരണമുള്ള” അല്ലെങ്കില്“നീതിമാന്” അല്ലെങ്കില്“ദൈവത്തിനു പ്രസാദമുള്ള” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • ”ദൈവീകമായ രീതിയില്” എന്ന പദസഞ്ചയം “ദൈവത്തെ അനുസരി ക്കുന്ന രീതിയില്” അല്ലെങ്കില്“പ്രവര്ത്തികളാലും വാക്കുകളാലും ദൈവത്തെ പ്രസാദിപ്പിക്കുന്ന വിധത്തില്” എന്ന് പരിഭാഷ ചെയ്യാം. “ദൈവീകത്വം” എന്നത് “ദൈവം പ്രസാദിക്കുന്ന വിധത്തില്പ്രവര്ത്തിക്കുക” അല്ലെങ്കില്“ദൈവത്തെ അനുസരിക്കുക” അല്ലെങ്കില്“നീതി പൂര്വമായ നിലയില്ജീവിക്കുക” എന്നീ മാര്ഗ്ഗങ്ങളില്പരിഭാഷ ചെയ്യാം.
  • സാഹചര്യം അനുസരിച്ച്, “ദൈവത്വം ഇല്ലാത്ത” എന്ന പദം “ദൈവത്തിനു അനിഷ്ടമായ” അല്ലെങ്കില്“അസാന്മാര്ഗ്ഗികം ആയ” അല്ലെങ്കില്“ദൈവത്തെ അനുസരിക്കാത്ത” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • ”ദൈവം ഇല്ലാത്ത” എന്നതും “നിരീശ്വരത്വം” എന്നതും അക്ഷരീകമായി അര്ത്ഥമാക്കുന്നത് ജനം “ദൈവം ഇല്ലാത്തവര്” ആയിരിക്കുന്നു അല്ലെ ങ്കില്“ദൈവ ചിന്ത ഇല്ലാത്തവര്ആയിരിക്കുന്നു അല്ലെങ്കില്“ദൈവത്തെ അംഗീകരിക്കാത്തവരായി പ്രവര്ത്തിക്കുന്നു” എന്നിങ്ങനെയാണ്.
  • ”ദൈവീകത്വം ഇല്ലാത്ത” അല്ലെങ്കില്“നിരീശ്വരത്വം” എന്നത് “ദുഷ്ടത” അല്ലെങ്കില്“തിന്മ” അല്ലെങ്കില്ദൈവത്തിനു എതിരെയുള്ള മത്സരം” എന്നീ മറ്റു രീതികളില്പരിഭാഷ ചെയ്യാം.

(കാണുക: തിന്മ, ബഹുമാനം, അനുസരിക്കുക, നീതിമാന്, നീതിയുള്ള)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H430, H1100, H2623, H5760, H7563, G516, G763, G764, G765, G2124, G2150, G2152, G2153, G2316, G2317