ml_tw/bible/kt/wordofgod.md

13 KiB

ദൈവവചനം, ദൈവവചനങ്ങള്, യഹോവയുടെ വചനം, കര്ത്താവിന്റെ വചനം, സത്യ വചനം, തിരുവെഴുത്ത്, തിരുവെഴുത്തുകള്

നിര്വചനം:

വേദപുസ്തകത്തില്, “ദൈവത്തിന്റെ വചനം” സൂചിപ്പിക്കുന്നത് ജനത്തോടു ദൈവം ആശയവിനിമയം ചെയ്യുന്ന ഏതിനെയും സൂചിപ്പിക്കുന്നത് ആകുന്നു. ഇതില് അരുളിച്ചെയ്തതും എഴുതിയതുമായ സന്ദേശങ്ങള് ഉള്പ്പെടുന്നു. യേശുവിനെയും “ദൈവത്തിന്റെ വചനം” എന്ന് വിളിച്ചിരുന്നു.

  • ”തിരുവെഴുത്തുകള്” എന്ന പദം അര്ത്ഥമാക്കുന്നത് “എഴുതപ്പെട്ടവകള്” എന്ന് ആകുന്നു. ഇത് പുതിയ നിയമത്തില് മാത്രം ഉപയോഗിച്ചിട്ടുള്ളതും പഴയ നിയമം ആകുന്ന എബ്രായ തിരുവെഴുത്തുകളെ സൂചിപ്പിക്കുന്നതും ആകുന്നു. ഈ തിരുവെഴുത്തുകള് ദൈവത്തിന്റെ സന്ദേശം ദൈവം ജനത്തോടു എഴുതുവാനായി പ്രസ്താവിച്ചവയും ആയത് ഭാവിയില് ദീര്ഘവര്ഷങ്ങള് ഉള്ള ജനങ്ങള് വായിക്കുവാന് തക്കവണ്ണം ഉള്ളതും ആകുന്നു. പരസ്പര ബന്ധം ഉള്ളതായ “യഹോവയുടെ വചനം” എന്നും “കര്ത്താവിന്റെ വചനം” എന്നുള്ള പദ സഞ്ചയങ്ങള് സാധാരണയായി ദൈവത്തില്നിന്ന് ഒരു നിശ്ചിത സന്ദേശം പ്രാപിച്ചിട്ടുള്ള ഒരു പ്രവാചകനോടോ ദൈവവചനത്തില് സൂചിപ്പിച്ചിട്ടുള്ള പ്രതിപാദിച്ചിട്ടുള്ള ഒരു വ്യക്തിയെയോ കുറിക്കുന്നു.
  • ചിലസമയങ്ങളില് ഈ പദം സാധാരണയായി ലളിതമായ നിലയില് “വചനം” അല്ലെങ്കില് “എന്റെ വാക്ക്” അല്ലെങ്കില് “നിന്റെ വചനം” (ദൈവത്തിന്റെ വചനത്തെ കുറിച്ചു സംസാരിക്കുമ്പോള്) പ്രതിപാദിക്കുന്നു.
  • പുതിയ നിയമത്തില്,യേശു “വചനം” എന്നും ദൈവത്തിന്റെ വചനം” എന്നും പറയുന്നു. ശീര്ഷകം അര്ത്ഥമാക്കുന്നത് ദൈവം ആരെന്നു യേശു പൂര്ണ്ണമായി വെളിപ്പെടുത്തുന്നു, എന്തുകൊണ്ടെന്നാല് താന് തന്നെ ദൈവം ആയിരിക്കുന്നു. “സത്യവചനം” എന്ന പദം “ദൈവത്തിന്റെ വചനം” എന്ന് പറയുന്നതിന് സൂചിപ്പിക്കുന്ന വേറൊരു ശൈലി ആകുന്നു, അതായത് തന്റെ സന്ദേശം അല്ലെങ്കില് ഉപദേശം എന്ന് സൂചിപ്പിക്കുന്നു. ഇത് ഒരു വാക്കിനെ മാത്രം സൂചിപ്പിക്കുന്ന ഒന്നല്ല.
  • ദൈവത്തിന്റെ സത്യവചനം എന്നതില് തന്നെക്കുറിച്ച് ദൈവം ജനത്തെ പഠിപ്പിച്ച സകലവും, തന്റെ സൃഷ്ടി, യേശുക്രിസ്തുവില് കൂടെയുള്ള രക്ഷയുടെ തന്റെ സകല പദ്ധതികള് ആദിയായവ ഉള്പ്പെടുന്നു. ദൈവം നമ്മോടു പറഞ്ഞിട്ടുള്ള സത്യമായതു ആണ്, വിശ്വസ്തതയുള്ളതു ആണ്, വാസ്തവമായത് ആണ് എന്ന യാഥാര്ത്യത്തിനു ഈ പദം ഊന്നല് നല്കുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • സാഹചര്യം അനുസരിച്ച്, ഈ പദം പരിഭാഷ ചെയ്യുവാന് ഉള്ള മാര്ഗ്ഗങ്ങളില്, “യഹോവയുടെ സന്ദേശം” അല്ലെങ്കില് “ദൈവത്തിന്റെ സന്ദേശം” അല്ലെങ്കില് “ദൈവത്തില് നിന്നുള്ള ഉപദേശങ്ങള്” എന്നിവ ഉള്പ്പെടുത്താം.
  • ചില ഭാഷകളില് ഈ പദം ബഹുവചനമായി ഉപയോഗിക്കുന്നത് കൂടുതല് സ്വാഭാവികമായി, “ദൈവത്തിന്റെ വചനങ്ങള്” അല്ലെങ്കില് “യഹോവയുടെ വചനങ്ങള്” എന്നിങ്ങനെ പ്രസ്താവിക്കാറുണ്ട്.
  • ”യഹോവയുടെ വചനം വന്നത്” എന്ന പദപ്രയോഗം സാധാരണയായി ദൈവം തന്റെ അരുളപ്പാടുകള് തന്റെ പ്രവാചകന്മാര്ക്കോ അല്ലെങ്കില് തന്റെ ജനത്തിനോ എന്തെങ്കിലും പരിചയപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്നു. ഇത് “യഹോവ ഈ സന്ദേശം പ്രസ്താവിച്ചു” അല്ലെങ്കില് “യഹോവ ഈ വാക്കുകള് സംസാരിച്ചു” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • ”തിരുവെഴുത്ത്” അല്ലെങ്കില് “തിരുവെഴുത്തുകള്” എന്ന പദം “എഴുത്തുകള്” അല്ലെങ്കില് “ദൈവത്തിങ്കല് നിന്നുള്ള എഴുതപ്പെട്ട സന്ദേശം” എന്നിങ്ങനെ പരിഭാഷ ചെയ്യാം. ഈ പദം “വചനം” എന്ന പദത്തിന്റെ പരിഭാഷയില്നിന്നും വ്യത്യസ്തമായ നിലയില്പരിഭാഷ ചെയ്യണം.
  • ”വചനം” എന്നതു തനിച്ചു വരുമ്പോള് അത് ദൈവത്തിന്റെ വചനം എന്ന് സൂചിപ്പിക്കുന്നു, ഇത് “സന്ദേശം” അല്ലെങ്കില് “ദൈവത്തിന്റെ വാക്കു” അല്ലെങ്കില് “ഉപദേശങ്ങള്” എന്നിങ്ങനെ പരിഭാഷ ചെയ്യാം. മുകളില് നിര്ദേശിക്കപ്പെട്ടിട്ടുള്ള പകരം പരിഭാഷകളെയും കൂടെ പരിഗണിക്കണം.
  • ദൈവ വചനത്തില് യേശുവിനെ “വചനം” എന്ന് സൂചിപ്പിക്കുമ്പോള്, ഈ പദം “സന്ദേശം” അല്ലെങ്കില് “സത്യം” എന്നിങ്ങനെ പരിഭാഷ ചെയ്യാവുന്നതാണ്.
  • സത്യവചനം” എന്നുള്ളത് “ദൈവത്തിന്റെ സത്യസന്ദേശം” അല്ലെങ്കില് “ദൈവത്തിന്റെ വചനം, സത്യമായുള്ളത്” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • ഈ പദത്തിന്റെ പരിഭാഷയില് പ്രാധാന്യം അര്ഹിക്കുന്നതായി സത്യം ആയിരിക്കുന്നു എന്ന അര്ത്ഥം ഉള്പ്പെടുത്തേണ്ടതാണ്.

(കാണുക: പ്രവാചകന്, സത്യം, വചനം, യഹോവ)

ദൈവ വചന സൂചികകള്:

ദൈവ വചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്:

  • [25:07 ദൈവവചനത്തില് താന് തന്റെ ജനത്തോടു കല്പ്പിക്കുന്നത്, “നിങ്ങളുടെ ദൈവം ആയ കര്ത്താവിനെ മാത്രം ആരാധിക്കുകയും അവനെ മാത്രം സേവിക്കുകയും ചെയ്യുവിന്” എന്നാണ്.
  • 33:06 അതുകൊണ്ട് യേശു വിശദീകരിച്ചു പറഞ്ഞത്, “വിത്ത് __ദൈവത്തിന്റെ വചനം ആകുന്നു.
  • 42:03 അപ്പോള്യേശു അവരോടു വിശദീകരിച്ചു പറഞ്ഞത് ദൈവത്തിന്റെ വചനം മശീഹയെ സംബന്ധിച്ച് എന്ത് പറയുന്നു എന്നാണ്.
  • 42:07 യേശു പറഞ്ഞു, “എന്നെ കുറിച്ച് ദൈവത്തിന്റെ വചനത്തില് പ്രസ്താവിച്ചത് ഒക്കെയും നിറവേറെണ്ടത് ആവശ്യം തന്നെ എന്ന് നിങ്ങളോട് പറഞ്ഞിട്ടുണ്ടല്ലോ” എന്നായിരുന്നു. അനന്തരം താന്അവരുടെ മനസ്സുകളെ തുറന്നു അവര് ദൈവത്തിന്റെ വചനം ഗ്രഹിക്കുവാന്ഇട വരുത്തി.
  • 45:10 ഫിലിപ്പോസ് വേറെയും തിരുവെഴുത്തുകളെ ഉപയോഗിച്ചു അവരോടു യേശുവിനെക്കുറിച്ചുള്ള സുവാര്ത്ത പ്രസ്താവിച്ചു.
  • 48:12 എന്നാല്എല്ലാവരിലും വെച്ച് അതിശ്രേഷ്ടന്ആയ പ്രവാചകന്യേശു ആകുന്നു. താന്തന്നെ ദൈവ വചനം ആകുന്നു.
  • 49:18 ദൈവം നിങ്ങളോട് പറയുന്നത് പ്രാര്ഥിക്കുക, തന്റെ വചനം പഠിക്കുക, ഇതര ക്രിസ്ത്യാനികളോട് ചേര്ന്ന് തന്നെ ആരാധിക്കുക, നിങ്ങള്ക് വേണ്ടി താന്ചെയ്തതായ കാര്യങ്ങളെ മറ്റുള്ളവരോട് പറയുക എന്നാണ്.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H561, H565, H1697, H3068, G3056, G4487