ml_tw/bible/kt/stone.md

3.6 KiB

കല്ല്, കല്ലുകള്, കല്ലെറിയുക

നിര്വചനം:

കല്ല്എന്ന് പറയുന്നത് ഒരു ചെറിയ പാറക്കഷണം ആകുന്നു. ആരെയെങ്കിലും “കല്ലെറിയുക” എന്നാല്ഒരു വ്യക്തിയെ കൊല്ലുക എന്ന ലക്ഷ്യത്തോടെ ആ വ്യക്തിക്ക് നേരെ കല്ലുകളും വലിയ പാറകളും എറിയുന്നതിനെ കുറിക്കുന്നു. ഒരു വ്യക്തി കല്ലെറിയപ്പെടുന്ന സംഭവമാണ് “കല്ലേറ്” എന്നത്.

  • പുരാതന കാലങ്ങളില്, മനുഷ്യര്ചെയ്യുന്ന കുറ്റങ്ങള്ക്ക് അവരെ ശിക്ഷിക്കുന്ന ഒരു സാധാരണ രീതി ആയിരുന്നു കല്ലെറിയുക എന്നുള്ളത്.
  • വ്യഭിചാരം പോലെയുള്ള ചില പ്രത്യേക പാപങ്ങള്ക്ക്ജനത്തെ കല്ലെറിയണമെന്നു ഇസ്രയേല്നേതാക്കന്മാരോട് ദൈവം കല്പ്പിച്ചിരുന്നു.
  • പുതിയ നിയമത്തില്, വ്യഭിചാരത്തില്പിടിക്കപ്പെട്ട ഒരു സ്ത്രീയെ യേശു ക്ഷമിക്കുകയും അവളെ ജനങ്ങള്കല്ലെറിയുന്നതില്നിന്നും തടുത്തു നിര്ത്തുകയും ചെയ്തു.
  • സ്തേഫാനോസ്, യേശുവിനെ കുറിച്ച് ആദ്യമായി സാക്ഷ്യം പകര്ന്നു കൊല്ലപ്പെട്ടതായി ദൈവവചനത്തില്കാണപ്പെടുന്ന വ്യക്തി, കല്ലെറിഞ്ഞു കൊല്ലപ്പെടുകയായിരുന്നു.
  • ലുസ്ത്ര എന്ന പട്ടണത്തില്, അപ്പോസ്തലനായ പൌലോസ് കല്ലെറിയപ്പെട്ടു, എന്നാല്തന്റെ മുറിവുകളാല്താന്മരിക്കുക ഉണ്ടായില്ല.

(കാണുക: വ്യഭിചാരം, നടത്തുക, കുറ്റം, മരണം, ലുസ്ത്ര, സാക്ഷ്യം)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H68, H69, H810, H1382, H1496, H1530, H2106, H2672, H2687, H2789, H4676, H4678, H5553, H5601, H5619, H6344, H6443, H6697, H6864, H6872, H7275, H7671, H8068, G2642, G2991, G3034, G3035, G3036, G3037, G4074, G4348, G5586