ml_tw/bible/kt/adultery.md

6.7 KiB

വ്യഭിചാരം, വ്യഭിചാരപരം, വ്യഭിചാരി, വ്യഭിചാരിണി, വ്യഭിചാരികള്‍, വ്യഭിചാരിണികള്‍

നിര്‍വചനം:

“വ്യഭിചാരം” എന്ന പദം സൂചിപ്പിക്കുന്നത് ഒരു വിവാഹിതനായ വ്യക്തി തന്‍റെ ഭാര്യയല്ലാത്ത വ്യക്തിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന പാപത്തെ ആണ്. രണ്ടുപേരും വ്യഭിചാരക്കുറ്റം ആരോപിക്കപ്പെട്ടവരാണ്.

  • ”വ്യഭിചാരപരം” എന്ന പദം പൊതുവെ വ്യഭിചാര സ്വഭാവം പുലര്‍ത്തുന്ന അല്ലെങ്കില്‍ഈ പാപം ചെയ്യുന്ന ഏതൊരു വ്യക്തി എന്നു പ്രസ്താവിക്കുന്നു.
  • വ്യഭിചാരി” എന്ന പദം പൊതുവെ വ്യഭിചാരകര്‍മ്മത്തില്‍ ഇടപെടുന്ന ഏതൊരു വ്യക്തിയെയും കുറിക്കുന്നു.
  • ചില സന്ദര്‍ഭങ്ങളില്‍ “വ്യഭിചാരിണി” എന്ന പദം വ്യഭിചാരം ചെയ്തത് ഒരു സ്ത്രീ എന്നു സൂചിപ്പിക്കുന്നു.
  • വ്യഭിചാരം ഒരു ഭര്‍ത്താവും ഭാര്യയും പരസ്പരം സ്വീകരിച്ച വിവാഹ ഉടമ്പടിയുടെ ലംഘനം ആകുന്നു.
  • വ്യഭിചാരം ചെയ്യരുത് എന്നു ദൈവം ഇസ്രയേല്യരോട് കല്‍പ്പിച്ചു.
  • ”വ്യഭിചാരപരം” എന്ന പദം സാധാരണയായി ഒരു ഉപമാന ആശയമായി ഇസ്രയേല്‍ജനത ദൈവത്തോട് പുലര്‍ത്തിയ അവിശ്വസ്തത , പ്രത്യേകാല്‍ അവര്‍ അന്യദൈവങ്ങളെ ആരാധിച്ചതിനെ സൂചിപ്പിക്കുന്നു.

പരിഭാഷ നിര്‍ദേശങ്ങള്‍:

  • ”വ്യഭിചാരം” എന്ന പദത്തിന്, ലക്ഷ്യമിടുന്ന ഭാഷയില്‍ ഏകപദം ഇല്ലെങ്കില്‍, ഈ പദം “വേറൊരു വ്യക്തിയുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ഏര്‍പ്പെടുക” അല്ലെങ്കില്‍“വേറൊരു വ്യക്തിയുടെ ഇണയുമായി അടുപ്പത്തിലാകുക” എന്ന പദസഞ്ചയമുപയോഗിച്ചു പരിഭാഷപ്പെടുത്താം.
  • ചില ഭാഷകളില്‍ വ്യഭിചാരത്തെക്കുറിച്ച് പറയുവാന്‍ ഒരു പരോക്ഷ മാര്‍ഗം ഉണ്ടായിരിക്കാം, അതായത് “വേറൊരു വ്യക്തിയുടെ തുണയുടെകൂടെ ശയിക്കുക” അല്ലെങ്കില്‍“ഒരുവന്‍ തന്‍റെ ഭാര്യയോടു അവിശ്വസ്തത കാണിക്കുക” ആദിയായവ. കാണുക: ഭവ്യോക്തി
  • “വ്യഭിചാരപരം” എന്നത് ഉപമാന രീതിയില്‍ ഉപയോഗിക്കുമ്പോള്‍, തന്‍റെ അനുസരണമില്ലാത്ത ജനത്തെക്കുറിച്ചുള്ള ദൈവത്തിന്‍റെ കാഴ്ചപ്പാടിനെക്കുറിച്ച് അവിശ്വസ്തതയുള്ള തുണയോട് താരതമ്യം ചെയ്യുന്നു എന്നു വാക്യാര്‍ത്ഥത്തില്‍തന്നെ പരിഭാഷപ്പെടുത്തുന്നതാണ് ഉത്തമം.
  • ലക്ഷ്യമിടുന്ന ഭാഷയില്‍കൃത്യമായി സന്ദേശം നല്‍കുന്നില്ലെങ്കില്‍, “വ്യഭിചാരപരം” എന്നത് ഉപമാനമായി “അവിശ്വസ്തത’ എന്നോ “അനാചാരം” എന്നോ “അവിശ്വസ്തയുള്ള തുണ” എന്നോ പരിഭാഷപ്പെടുത്താം.”

(കാണുക:ചെയ്യുക, ഉടമ്പടി, ലൈംഗിക അനാചാരം, ശയിക്കുക, വിശ്വസ്തത)

ദൈവവചന സൂചികകള്‍:

ദൈവവചന കഥകളില്‍നിന്നുള്ള ഉദാഹരണങ്ങള്‍:

  • 13:06വ്യഭിചാരം ചെയ്യരുത്”
  • 28:02വ്യഭിചാരം ചെയ്യരുത്”
  • 34:07 “മതനേതാവ്‌ ഇപ്രകാരം പ്രാര്‍ഥിച്ചു, “ഞാന്‍മോഷ്ടാക്കള്‍, അനീതിയുള്ളവര്‍, വ്യഭിചാരികള്‍, അല്ലെങ്കില്‍ ആ ചുങ്കക്കാരന്‍ എന്നിവരെപ്പോലെ ഒരു പാപിയല്ലായ്കയാല്‍“ദൈവമേ, നിനക്ക് നന്ദി”

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H5003, H5004, G3428, G3429, G3430, G3431, G3432