ml_tw/bible/kt/save.md

12 KiB

രക്ഷിക്കുക, രക്ഷിക്കുന്നു, രക്ഷിച്ചു, സുരക്ഷിതം, രക്ഷ

നിര്വചനം:

“രക്ഷിക്കുക” എന്ന പദം സൂചിപ്പിക്കുന്നത് ചീത്തയോ ദോഷകരമോ ആയ ഒന്നു അനുഭവിക്കുന്നതില് നിന്നും ഒരുവനെ സംരക്ഷിക്കുന്നതിനെ ആകുന്നു. “സുരക്ഷിതം ആയിരിക്കുക” എന്നതിന്റെ അര്ത്ഥം ദോഷകരമായത് അല്ലെങ്കില് അപകടകരം ആയതില് നിന്നും സംരക്ഷിക്കപ്പെടുക എന്നാണ്.

  • ഒരു ഭൌതിക ആശയത്തില്, ജനം ഉപദ്രവകരമായ, അപകടകരമായ അല്ലെങ്കില് മരണത്തില് നിന്ന് രക്ഷിക്കുക എന്നുള്ളത് ആകുന്നു.
  • ഒരു ആത്മീയ ആശയത്തില്, ഒരു വ്യക്തി “രക്ഷിക്കപ്പെടുക” എന്നാല് ക്രൂശിലെ യേശുവിന്റെ മരണത്തില് കൂടെ, അവനെ ക്ഷമിക്കുകയും തന്റെ പാപങ്ങള്ക്ക് വേണ്ടി നരകത്തില് ശിക്ഷിക്കപ്പെടുന്നതില് നിന്നും അവനെ വിടുവിക്കുന്നതിനെയും സൂചിപ്പിക്കുന്നു.
  • ജനത്തിനു ജനങ്ങളെ അപകടങ്ങളില് നിന്ന് രക്ഷിക്കുവാനോ അല്ലെങ്കില് വീണ്ടെടുക്കുവാനോ സാധിക്കും, എന്നാല് ദൈവത്തിനു മാത്രമേ അവരുടെ പാപങ്ങളുടെ പരിണിത ഫലമായ നിത്യമായ ശിക്ഷയില് നിന്ന് ജനത്തെ രക്ഷിക്കുവാന് കഴിയുകയുള്ളൂ. “രക്ഷ” എന്ന പദം തിന്മയും അപകടകരവും ആയതില് നിന്നും രക്ഷപ്പെടുകയോ വിടുവിക്കപ്പെടുകയോ ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു.
  • ദൈവ വചനത്തില്, “രക്ഷ” എന്നത് സാധാരണയായി ആത്മീയവും നിത്യവുമായ വിടുതല് തങ്ങളുടെ പാപം സംബന്ധിച്ചു മാനസ്സാന്തരപ്പെടുകയും യേശുവില് വിശ്വസിക്കുകയും ചെയ്യുന്നവര്ക്ക് ദൈവത്താല് നല്കപ്പെടുന്നതിനെ സൂചിപ്പിക്കുന്നു.
  • ദൈവം തന്റെ ജനത്തിന്റെ അക്ഷരീകമായ ശത്രുക്കളുടെ കയ്യില്നിന്നും അവരെ രക്ഷിക്കുന്നു അല്ലെങ്കില് വിടുവിക്കുന്നു എന്നും ദൈവ വചനത്തില് പറഞ്ഞിരിക്കുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • “രക്ഷിക്കുക” എന്നതിനെ പരിഭാഷ ചെയ്യുവാന് ഉള്ളതായ മാര്ഗ്ഗങ്ങളില് “വിടുവിക്കുക” അല്ലെങ്കില് “ഉപദ്രവത്തില് നിന്ന് സൂക്ഷിക്കുക” അല്ലെങ്കില് “ഉപദ്രവകരമായ പാതകളില് നിന്ന് രക്ഷിക്കുക” അല്ലെങ്കില് മരണത്തില് നിന്ന് രക്ഷിക്കുക” എന്നിവയും ഉള്പ്പെടുത്താവുന്നത് ആകുന്നു.
  • “ആരായാലും തന്റെ ജീവനെ രക്ഷിക്കുവാന്ഇടയാകും” എന്ന പദ[പ്രയോഗത്തില്, “രക്ഷിക്കുക” എന്ന പദപ്രയോഗം “പരിപാലിക്കുക” അല്ലെങ്കില്“സംരക്ഷിക്കുക” എന്നും പരിഭാഷ ചെയ്യാം.
  • “സുരക്ഷിതം” എന്ന പദം “അപകടത്തില്നിന്നും സംരക്ഷിക്കപ്പെട്ടത്” അല്ലെങ്കില്“യാതൊന്നിനും ഉപദ്രവം ഏല്പ്പിക്കുവാന്സാധ്യമല്ലാത്ത സ്ഥലം” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • “രക്ഷ” എന്ന പദം “രക്ഷിക്കുക” അല്ലെങ്കില്“വീണ്ടെടുക്കുക” എന്ന് ദൈവത്തിന്റെ രക്ഷിക്കപ്പെടുന്ന ജനം (അവരുടെ പാപങ്ങള്നിമിത്തം ശിക്ഷിക്കപ്പെടെണ്ടവര്)” അല്ലെങ്കില്“തന്റെ ജനത്തെ ദൈവം വീണ്ടെടുക്കുന്നത് (തന്റെ ശത്രുക്കളുടെ വശത്ത് നിന്നു൦)” എന്നിങ്ങനെയും പരിഭാഷ ചെയ്യാം.
  • “ദൈവം എന്റെ രക്ഷ” എന്നത് “എന്നെ രക്ഷിക്കുന്നവന്ദൈവം തന്നെ ആകുന്നു.”
  • “നിങ്ങള്രക്ഷയുടെ കിണറുകളില്നിന്ന് വെള്ളം കോരും” എന്നത് “ദൈവം നിങ്ങളെ വീണ്ടെടുക്കുന്നത് കൊണ്ട് ജലം കൊണ്ടെന്ന പോലെ നിങ്ങള്പുത്തന്ഉണര്വ്വ് പ്രാപിച്ചെടുക്കും” എന്ന് പരിഭാഷ ചെയ്യാം.

(കാണുക: കുരിശ്, വിടുവിക്കുക, ശിക്ഷിക്കുക, പാപം, രക്ഷകന്)

ദൈവ വചന സൂചികകള്:

ദൈവ വചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്:

  • 09:08 മോശെ തന്റെ കൂട്ടു ഇസ്രയെല്യനെ രക്ഷിക്കുവാന് ശ്രമിച്ചു.
  • 11:02 തന്നില്വിശ്വസിക്കുന്ന ഏതൊരുവന്റെയും ആദ്യ ജാതനായ മകനെ രക്ഷിക്കുവാന് ദൈവം ഒരു മാര്ഗ്ഗം ക്രമീകരിച്ചു.
  • 12:05 മോശെ ഇസ്രയേല്ജനങ്ങളോട് പറഞ്ഞത്, “നിങ്ങള്ഭയപ്പെടുന്നത് നിര്ത്തുക! ഇന്ന് ദൈവം നിങ്ങള്ക്കു വേണ്ടി യുദ്ധം ചെയ്യുകയും നിങ്ങളെ രക്ഷിക്കുകയും ചെയ്യും.”
  • 12:13 തങ്ങള്ക്കു ലഭ്യമായ പുതിയ സ്വാതന്ത്ര്യത്തെ ആഘോഷിക്കുവാനായി നിരവധി ഗാനങ്ങള്ആലപിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു, എന്ത് കൊണ്ടെന്നാല്ദൈവം അവരെ മിസ്രയീം സൈന്യത്തില്നിന്നും രക്ഷിച്ചു.
  • 16:17 ഈ രീതി പല പ്രാവശ്യം ആവര്ത്തിക്കുവാന്ഇടയായി: ഇസ്രയേല്ജനം പാപം ചെയ്യും, ദൈവം അവരെ ശിക്ഷിക്കും, അനന്തരം അവര്മാനസ്സാന്തരപ്പെടും, ദൈവം അവരെ രക്ഷിക്കേണ്ടതിനായി അവര്ക്ക് ഒരു വിടുവിക്കുന്നവനെ അയച്ചു കൊടുക്കും.
  • 44:08 “നിങ്ങള്യേശുവിനെ ക്രൂശിച്ചു, എന്നാല്ദൈവം അവനെ വീണ്ടും ജീവനിലേക്കു ഉയിര്പ്പിച്ചു. നിങ്ങള്അവനെ നിരാകരിച്ചു, എന്നാല് രക്ഷിക്കപ്പെടുവാന് യേശുക്രിസ്തുവിന്റെ ശക്തി മുഖാന്തിരം അല്ലാതെ വേറെ ഒരു മാര്ഗ്ഗവും ഇല്ല!”
  • 47:11 കാരാഗ്രഹ പ്രമാണി വിറച്ചും കൊണ്ട് പൌലോസിന്റെയും ശീലാസിന്റെയും അടുക്കല്വന്നു “രക്ഷിക്കപ്പെടുവാനായി ഞാന്എന്ത് ചെയ്യണം” എന്ന് ചോദിച്ചു. പൌലോസ് മറുപടിയായി പറഞ്ഞത്, “യജമാനന്ആയ യേശുവില്വിശ്വസിക്കുക, അപ്പോള്നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും.”
  • 49:12 സല്പ്രവര്ത്തികള്ക്ക് നിങ്ങളെ രക്ഷിക്കുവാന് കഴിയുന്നതല്ല.
  • 49:13 യേശുവില്വിശ്വസിക്കുകയും തന്നെ അവരുടെ യജമാനന്ആയി സ്വീകരിക്കുകയും ചെയ്യുന്ന ഓരോരുത്തരെയും ദൈവം രക്ഷിക്കും. എന്നാല്തന്നില്വിശ്വസിക്കാത്ത ആരെയും തന്നെ താന് രക്ഷിക്കുക ഇല്ല.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H983, H2421, H3444, H3467, H3468, H4190, H4422, H4931, H6403, H7682, H7951, H7965, H8104, H8668, G803, G804, G806, G1295, G1508, G4982, G4991, G4992, G5198