ml_tw/bible/kt/purify.md

5.9 KiB

ശുദ്ധമായ, ശുദ്ധീകരിക്കുക, ശുദ്ധീകരണം

നിര്‍വചനം:

“ശുദ്ധമായ” എന്ന പദം അര്‍ത്ഥം നല്‍കുന്നത് യാതൊരു ന്യൂനതയോ അല്ലെങ്കില്‍ യാതൊരു കലര്‍പ്പോ ഇല്ലാത്തതായ എന്നാണ്. എന്തെങ്കിലും ശുദ്ധീകരിക്കുക എന്നാല്‍ ശുചി ചെയ്തു അശുദ്ധം ആക്കുകയോ അല്ലെങ്കില്‍ മാലിന്യപ്പെടുത്തുകയോ ചെയ്ത ഏതിനെയും അകറ്റുന്നതിനെ കാണിക്കുന്നു.

  • പഴയ നിയമ വ്യവസ്ഥ അനുസരിച്ച്, “ശുദ്ധീകരിക്കുക” എന്നതും “ശുദ്ധീകരണം” എന്നതും പ്രധാനമായി സൂചിപ്പിക്കുന്നത് ഒരു വ്യക്തി അല്ലെങ്കില്‍ ഒരു വസ്തു രോഗം, ശരീര സ്രവങ്ങള്‍, അല്ലെങ്കില്‍ പ്രസവം മുതലായ കാരണങ്ങള്‍ നിമിത്തം അശുദ്ധമായിരുന്നാല്‍ അതു നിമിത്തം ചെയ്യുന്ന ശുദ്ധീകരണം എന്നാണ്.
  • പഴയ നിയമത്തിനും ജനങ്ങള്‍ പാപത്തില്‍ നിന്നും എപ്രകാരം ശുദ്ധീകരണം നേടണം എന്നും നിയമം ഉണ്ട്, സാധാരണയായി ഒരു മൃഗത്തിന്‍റെ യാഗത്താല്‍ അത് സാധ്യം ആകുന്നു. ഇത് താല്‍കാലികം ആയതും യാഗങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടെണ്ടതും ആയിരുന്നു.
  • പുതിയ നിയമത്തില്‍, ശുദ്ധീകരിക്കപ്പെടുക എന്നാല്‍പാപങ്ങളില്‍ നിന്നും കഴുകല്‍ പ്രാപിപ്പിക്കുക എന്നാണ് അര്‍ത്ഥം.
  • പാപത്തില്‍ നിന്നും ജനത്തിനു സംപൂര്‍ണ്ണവും നിത്യവുമായ ശുദ്ധീകരണം സാധ്യമാകുന്നത് മാനസ്സാന്തരത്തില്‍ കൂടെയും ദൈവത്തിന്‍റെ ക്ഷമ പ്രാപിക്കുന്നതില്‍ കൂടെയും, യേശുവിലും തന്‍റെ യാഗത്തിലും ആശ്രയിക്കുകയും ചെയ്യുന്നത് മൂലവും ആണ്.

പരിഭാഷ നിര്‍ദേശങ്ങള്‍:

“ശുദ്ധീകരിക്കുക” എന്ന പദം “ശുചി ചെയ്യുക” അല്ലെങ്കില്‍ “കഴുകുക” അല്ലെങ്കില്‍ “എല്ലാ മലിനതയില്‍നിന്നും കഴുകുക” അല്ലെങ്കില്‍ “എല്ലാ പാപവും നീക്കം ചെയ്യുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. “അവരുടെ ശുദ്ധീകരണ കാലം തികഞ്ഞു കഴിഞ്ഞപ്പോള്‍” എന്നത് “ആവശ്യമായ ദിവസങ്ങള്‍ തികയുവോളം കാത്തിരുന്നു കഴിഞ്ഞ് അവര്‍ അവരെ ത്തന്നെ ശുദ്ധീകരിച്ചു കഴിഞ്ഞപ്പോള്‍” എന്നിങ്ങനെ പരിഭാഷ ചെയ്യാം.

  • പാപങ്ങള്‍ക്ക്‌ വേണ്ടിയുള്ള ശുദ്ധീകരണം ക്രമീകരിച്ചു കഴിഞ്ഞ്” എന്നതു “ജനത്തിനു അവരുടെ പാപത്തില്‍ നിന്ന് പൂര്‍ണ്ണമായ കഴുകല്‍പ് പ്രാപിക്കുവാന്‍ ഉള്ള ഒരു വഴി ഒരുക്കി” എന്ന് പരിഭാഷ ചെയ്യാം.
  • “ശുദ്ധീകരണം” അല്ലെങ്കില്‍ “ആത്മീയ കഴുകല്‍” അല്ലെങ്കില്‍ “ആചാരപരമായി ശുദ്ധി ആയി തീരുക” എന്നിങ്ങനെയും ഉള്‍പ്പെടുത്തി പരിഭാഷ ചെയ്യാം.

(കാണുക: പ്രായശ്ചിത്തം, ശുദ്ധം, ആത്മാവ്)

ദൈവ വചന സൂചികകള്‍:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H1249, H1252, H1253, H1305, H1865, H2134, H2135, H2141, H2212, H2398, H2403, H2561, H2889, H2890, H2891, H2892, H2893, H3795, H3800, H4795, H5343, H5462, H6337, H6884, H6942, H8562, G48, G49, G53, G54, G1506, G2511, G2512, G2513, G2514