ml_tw/bible/kt/propitiation.md

3.1 KiB

പ്രായശ്ചിത്തം

നിര്‍വചനം:

“പ്രായശ്ചിത്തം” എന്ന പദം സൂചിപ്പിക്കുന്നത് ദൈവത്തിന്‍റെ നീതി നിവര്‍ത്തിക്കുന്ന അല്ലെങ്കില്‍ പൂര്‍ത്തീകരിക്കുന്നതും ദൈവത്തിന്‍റെ ക്രോധത്തെ പ്രീണിപ്പിക്കുന്നതും ആയ ഒരു യാഗത്തെ സൂചിപ്പിക്കുന്നു.

  • യേശുക്രിസ്തുവിന്‍റെ പരമയാഗത്താല്‍ അര്‍പ്പിക്കുന്ന യാഗരക്തം ആണ് മനുഷ്യ വര്‍ഗ്ഗത്തിന്‍റെ പാപങ്ങള്‍ക്ക്‌ വേണ്ടിയുള്ള ദൈവത്തിന്‍റെ പ്രായശ്ചിത്തം.
  • യേശുവിന്‍റെ ക്രൂശില്‍ ഉള്ള മരണം പാപത്തിനു എതിരെയുള്ള ദൈവത്തിന്‍റെ ക്രോധത്തെ ശമിപ്പിച്ചു. ഇത് ദൈവം മനുഷ്യരെ ആര്‍ദ്രതയോടെ വീക്ഷിക്കുവാനും അവര്‍ക്ക് നിത്യ ജീവന്‍ നല്‍കുന്നതിനും ദൈവത്തിനു മാര്‍ഗ്ഗം ഒരുക്കി.

പരിഭാഷ നിര്‍ദേശങ്ങള്‍:

ഈ പദം “സന്തുഷ്ടീകരിക്കല്‍” അല്ലെങ്കില്‍ “ദൈവം പാപങ്ങളെ പരിഹരിക്കുവാനും മനുഷ്യന് കരുണ നല്‍കുവാനും ഇടയാക്കുന്നു” എന്ന് പരിഭാഷ ചെയ്യാം. “പാപ പരിഹാരം” എന്ന പദം “പ്രായശ്ചിത്തം” എന്ന അര്‍ത്ഥത്തോടു വളരെ സാമിപ്യം പുലര്‍ത്തുന്നു. ഈ രണ്ടു പദങ്ങളും എപ്രകാരം താരതമ്യത്തിനു ഉപയോഗിക്കുന്നു എന്നുള്ളത് വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്.

(കാണുക: പാപ പരിഹാരം, എന്നെന്നേക്കും ഉള്ള, ക്ഷമിക്കുക, യാഗം)

ദൈവ വചന സൂചികകള്‍:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: G2434, G2435