ml_tw/bible/kt/pray.md

8.1 KiB

പ്രാര്‍ഥിക്കുക, പ്രാര്‍ത്ഥന, പ്രാര്‍ഥിച്ചു

നിര്‍വചനം:

“പ്രാര്‍ഥിക്കുക” എന്നും “പ്രാര്‍ത്ഥന” എന്നും ഉള്ള പദങ്ങള്‍ ദൈവത്തോട് സംഭാഷണം ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു. ഈ പദങ്ങള്‍ ജനം അസത്യ ദൈവത്തോട് സംസാരിക്കുവാന്‍ ശ്രമിക്കുന്നതിനെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്നു.

  • ജനത്തിനു നിശബ്ദമായി പ്രാര്‍ഥിക്കാം, തങ്ങളുടെ ചിന്തകള്‍ മൂലം ദൈവത്തോട് സംസാരിക്കാം, അല്ലെങ്കില്‍ ശബ്ദം ഉയര്‍ത്തി പ്രാര്‍ഥിക്കാം, അവരുടെ സ്വന്ത ശബ്ദത്തില്‍ ദൈവത്തോട് സംസാരിക്കാം. ചില സന്ദര്‍ഭങ്ങളില്‍, ദാവീദ് തന്‍റെ പ്രാര്‍ഥനകള്‍ സങ്കീര്‍ത്തനങ്ങളില്‍ എഴുതിയത് പോലെ, പ്രാര്‍ഥനകള്‍ എഴുതാവുന്നത് ആകുന്നു.
  • പ്രാര്‍ഥനയില്‍ ദൈവത്തോട് കരുണക്കായി, പ്രശ്നത്തില്‍ സഹായത്തിനായി, തീരുമാനങ്ങള്‍ സ്വീകരിക്കുവാന്‍ ആവശ്യമായ ജ്ഞാനം ഉണ്ടാകേണ്ടതിന് ഒക്കെയും ഉള്‍പ്പെടുത്തി കൊണ്ട് പ്രാര്‍ത്ഥിക്കാം.
  • സാധാരണയായി ജനങ്ങള്‍ മറ്റുള്ള ജനങ്ങളുടെ രോഗങ്ങള്‍ സൌഖ്യമാകുവാനും അല്ലെങ്കില്‍ മറ്റുള്ള രീതികളില്‍ സഹായം ആവശ്യമായവര്‍ക്ക്‌ ലഭ്യമാകുവാനും വേണ്ടി പ്രാര്‍ഥിക്കാറുണ്ട്.
  • ദൈവത്തോട് പ്രാര്‍ത്ഥന ചെയ്യുമ്പോള്‍ ജനം ദൈവത്തിനു നന്ദിയും സ്തുതിയും അര്‍പ്പിക്കാറുണ്ട്.
  • പ്രാര്‍ത്ഥനയില്‍ ദൈവത്തോട് നമ്മുടെ പാപങ്ങള്‍ ഏറ്റു പറയുകയും നമ്മോടു ക്ഷമിക്കുകയും വേണമെന്ന് പറയുന്നത് ഉള്‍പ്പെടുന്നു.
  • ദൈവത്തോട് സംസാരിക്കുക എന്ന് പറയുന്നത് നമ്മുടെ ആത്മാവ് ദൈവത്തിന്‍റെ ആത്മാവുമായി ആശയ വിനിമയം നടത്തുകയും, നമ്മുടെ വികാരങ്ങള്‍ പങ്കു വെക്കുകയും തന്‍റെ സന്നിധിയില്‍ സന്തോഷിക്കുകയും ചെയ്യുന്ന അവനുമായി “ബന്ധം പുലര്‍ത്തല്‍” എന്ന് വിളിക്കുന്നു.
  • ഈ പദം “ദൈവത്തോട് സംസാരിക്കുക” അല്ലെങ്കില്‍ “ദൈവവുമായി ആശയ വിനിമയം നടത്തുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. ഈ പദത്തിന്‍റെ പരിഭാഷയില്‍ നിശബ്ദമായി പ്രാര്‍ത്ഥന ചെയ്യുന്നതും ഉള്‍പ്പെടുത്ത തക്കവിധം ആയിരിക്കണം.

(കാണുക: അസത്യ ദൈവം, ക്ഷമിക്കുക, സ്തുതിക്കുക)

ദൈവ വചന സൂചികകള്‍:

ദൈവ വചന കഥകളില്‍ നിന്നുള്ള ഉദാഹരണങ്ങള്‍:

  • 06:05 യിസഹാക് റിബേക്കയ്ക്ക് വേണ്ടി പ്രാര്‍ത്ഥന കഴിച്ചു, ദൈവം അവളെ ഇരട്ടക്കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കുവാന്‍ ഇടയാക്കി.
  • 13:12 എന്നാല്‍ മോശെ അവര്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു, ദൈവം അവന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുകയും അവരെ നശിപ്പിക്കാതെ വിടുകയും ചെയ്തു.
  • 19:08 അനന്തരം ബാലിന്‍റെ പ്രവാചകന്മാര്‍ ബാലിനോട് പ്രാര്‍ഥന കഴിച്ചു പറഞ്ഞത്, “ഓ, ബാലേ, ഞങ്ങളെ കേള്‍ക്കേണമേ!” എന്നായിരുന്നു.
  • 21:07 പുരോഹിതന്മാരും ജനത്തിനു വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥന കഴിച്ചു.
  • 38:11 യേശു തന്‍റെ ശിഷ്യന്മാരോട് പരീക്ഷയില്‍ അകപ്പെടാതിരിക്കുവാന്‍ വേണ്ടി പ്രാര്‍ഥിക്കണം എന്ന് പറഞ്ഞു.
  • 43:13 ശിഷ്യന്മാര്‍ അപ്പൊസ്തലന്മാരുടെ ഉപദേശം തുടര്‍മാനമായി ശ്രദ്ധിക്കുകയും, ഒരുമിച്ചു സമയം ചിലവഴിക്കുകയും, ഒരുമിച്ചു ഭക്ഷണം കഴിക്കുകയും, ഒരുവരോട് ഒരുവര്‍ ഒരുമിച്ചു പ്രാര്‍ഥിക്കുകയും ചെയ്തു.
  • 49:18 ദൈവം നിങ്ങളോട് പ്രാര്‍ഥിക്കുവാന്‍, തന്‍റെ വചനം പഠിക്കുവാന്‍, മറ്റു ക്രിസ്ത്യാനികളോടൊപ്പം ആരാധിക്കുവാന്‍, കൂടാതെ ദൈവം നിങ്ങള്‍ക്ക് വേണ്ടി ചെയ്തവയെ മറ്റുള്ളവരോട് പറയുവാന്‍ എന്നിങ്ങനെ ആവശ്യപ്പെടുന്നു,

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H559, H577, H1156, H2470, H3863, H3908, H4994, H6279, H6293, H6419, H6739, H7592, H7878, H7879, H7881, H8034, H8605, G154, G1162, G1189, G1783, G2065, G2171, G2172, G3870, G4335, G4336