ml_tw/bible/kt/lordyahweh.md

6.1 KiB
Raw Permalink Blame History

കര്‍ത്താവായ യഹോവ, യഹോവയായ ദൈവം

വസ്തുതകള്‍:

പഴയ നിയമത്തില്‍, “കര്‍ത്താവായ യഹോവ” എന്നത് തുടര്‍മാനമായി ഏക സത്യ ദൈവത്തെ സൂചിപ്പിക്കുവാന്‍വേണ്ടി ഉപയോഗിക്കുന്നു.

  • “കര്‍ത്താവ്‌” എന്ന പദം ഒരു ദൈവീക സ്ഥാനപ്പേരും “യഹോവ” എന്നത് ദൈവത്തിന്‍റെ വ്യക്തിപരമായ പേരും ആകുന്നു.
  • “യഹോവ” എന്നതു സാധാരണയായി “ദൈവം” എന്ന പദവുമായി കൂടിച്ചേരുകയും “യഹോവയായ ദൈവം” എന്ന നാമം ഉണ്ടാകുകയും ചെയ്യുന്നു.

പരിഭാഷ നിര്‍ദേശങ്ങള്‍:

  • “യഹോവ” എന്നതിന്‍റെ ചില രൂപങ്ങള്‍ദൈവത്തിന്‍റെ വ്യക്തിപരമായ പേരിന്‍റെ പരിഭാഷയ്ക്കായി ഉപയോഗിക്കാറുണ്ട്, “കര്‍ത്താവായ യഹോവ” എന്നും “യഹോവയായ ദൈവം” എന്ന് ഉള്ള പദങ്ങള്‍അക്ഷരീകമായി തന്നെ പരിഭാഷ ചെയ്യാം. മറ്റുള്ള സാഹചര്യങ്ങളില്‍ദൈവത്തെ സൂചിപ്പിക്കുമ്പോള്‍“കര്‍ത്താവ്” എന്ന പദം എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്നതും കൂടെ പരിഗണിക്കുക.
  • ചില ഭാഷകളില്‍സ്ഥാനപ്പേര് പേരിനു ശേഷം നല്കുകയും ആ വിധത്തില്‍ “യഹോവയായ കര്‍ത്താവ്” എന്ന് ഈ വിധത്തില്‍പരിഭാഷ ചെയ്യുകയും ചെയ്യാം. നിര്‍ദ്ധിഷ്ട ഭാഷയില്‍പ്രകൃത്യാ ഉള്ളത് എന്താണ് എന്നുള്ളത് പരിഗണിക്കുക: “കര്‍ത്താവ്‌” എന്ന സ്ഥാനപ്പേര് “യഹോവ” എന്ന് ഉള്ളതിന്‍റെ മുന്‍പേ ആണോ കഴിഞ്ഞ ശേഷം ആണോ വരുന്നത്?”
  • ”യഹോവയായ ദൈവം” എന്നത് “യഹോവ എന്ന് വിളിക്കുന്ന ദൈവം” അല്ലെങ്കില്‍“ജീവിക്കുന്നവന്‍ആയ ദൈവം” അല്ലെങ്കില്‍“ദൈവം ആയിരിക്കുന്ന, ഞാന്‍ആകുന്നവന്‍” എന്നിങ്ങനെയും ഭാഷാന്തരം നല്‍കാവുന്നതാണ്.
  • ഭാഷാന്തരം നല്‍കുന്ന പാരമ്പര്യത്തെ പരിഭാഷ പിന്തടരുകയാണെങ്കില്‍“യഹോവ” എന്നത് “കര്‍ത്താവ്” അല്ലെങ്കില്‍“കര്‍ത്താവ്‌”, അല്ലെങ്കില്‍ “കര്‍ത്താവായ യഹോവ” എന്ന പദം “കര്‍ത്താവായ ദൈവം” അല്ലെങ്കില്‍കര്‍ത്താവു ആയിരിക്കുന്ന ദൈവം” എന്ന് പരിഭാഷ ചെയ്യാം. സാധ്യതയുള്ള മറ്റു പരിഭാഷകള്‍, “യജമാനനായ കര്‍ത്താവ്‌” അല്ലെങ്കില്‍“ദൈവമായ കര്‍ത്താവ്‌” ആദിയായവ ആയിരിക്കും.
  • ”കര്‍ത്താവായ യഹോവ” എന്ന പദങ്ങള്‍“കര്‍ത്താവായ കര്‍ത്താവ്‌” എന്ന ഭാഷാന്തരം നല്‍കരുത് എന്തുകൊണ്ടെന്നാല്‍വായനക്കാര്‍അക്ഷര വ്യത്യാസം കൊണ്ട് ഈ രണ്ടു പദങ്ങളെയും വേര്‍തിരിച്ചു കാണിക്കുന്ന പാരമ്പര്യപരമായതിനെ ശ്രദ്ധിക്കുവാന്‍ഇട ആയെന്നു വരികയില്ല തന്മൂലം അവ വളരെ വിചിത്രം ആയി തോന്നുവാന്‍ഇടയാകും.

(പരിഭാഷ നിര്‍ദേശങ്ങള്‍: പേരുകള്‍പരിഭാഷ ചെയ്യുന്ന വിധം)

(കാണുക: ദൈവം, പ്രഭു, കര്‍ത്താവ്‌, യഹോവ)

ദൈവ വചന സൂചികകള്‍:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H136, H430, H3068, G2316, G2962