ml_tw/bible/kt/hope.md

6.8 KiB

പ്രത്യാശ, പ്രത്യാശിച്ചു, പ്രത്യാശിക്കുന്നു

നിര്വചനം:

എന്തെങ്കിലും സംഭവിക്കുമെന്ന് ശക്തമായി ആഗ്രഹിക്കുന്നതാണ് പ്രത്യാശ. ഒരു ഭാവികാല സംഭവം നടക്കും എന്നുള്ള ഉറപ്പു അല്ലെങ്കില്ഉറപ്പില്ലായ്മയെ നല്കുവാന്പ്രത്യാശയ്ക്കു കഴിയും.

  • ദൈവ വചനത്തില്, “പ്രത്യാശ’’ എന്നതിനു “ആശ്രയം” എന്ന് “എന്റെ പ്രത്യാശ കര്ത്താവില്ആകുന്നു” എന്നുള്ളതില്അര്ത്ഥം നല്കുന്നതു പോലെയും ഉണ്ട്. ഇത് ലഭിക്കുമെന്ന് ഉറപ്പുള്ള ഒരു പ്രതീക്ഷ ദൈവം തന്റെ ജനത്തിന് വാഗ്ദത്തം നല്കിയതിനെ സൂചിപ്പിക്കുന്നു.
  • ചില സന്ദര്ഭങ്ങളില്ഈ പദത്തെ മൂല ഭാഷയില്ഉള്ള അര്ത്ഥമായ “ഉറപ്പ്” എന്ന് ULB പരിഭാഷ ചെയ്യുന്നു. ദൈവം വാഗ്ദത്തം ചെയ്തത് ലഭിക്കുമെന്ന് (ഉറപ്പ് അല്ലെങ്കില്പ്രത്യാശ) യേശുവിനെ അവരുടെ രക്ഷകന്ആണെന്ന ആത്മവിശ്വാസം ഉള്ള ജനത്തിനു പുതിയ നിയമത്തില്മിക്കവാറും സംഭവിക്കാറുണ്ട്.
  • ”പ്രത്യാശ രഹിതം” എന്നതിന്റെ അര്ത്ഥം ശുഭാമായത് സംഭവിക്കും എന്നുള്ള പ്രതീക്ഷ ഇല്ലാതിരിക്കുക എന്നാണ്.

അതിന്റെ അര്ത്ഥം യഥാര്ത്തത്തില്അതു സംഭവിക്കു കയില്ലെന്നു വളരെ നിശ്ചയം ആണെന്ന് അര്ത്ഥമാക്കുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • ചില സന്ദര്ഭങ്ങളില്, “പ്രത്യാശിക്കുക” എന്ന പദം “”ആശിക്കുക” അല്ലെങ്കില്“ആഗ്രഹിക്കുക” അല്ലെങ്കില്“പ്രതീക്ഷിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • ”ഒന്നും പ്രതീക്ഷിക്കുവാന്വകയില്ല” എന്ന പദപ്രയോഗം “ആശ്രയിക്കുവാന്ഒരു വകയുമില്ല” അല്ലെങ്കില്“യാതൊരു നന്മയും പ്രതീക്ഷിക്കുവാന്ഇല്ല” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • ”പ്രത്യാശ ഇല്ലാതെ ഇരിക്കുക” എന്നത് “നന്മയായതു ഒന്നും പ്രതീക്ഷിക്കുവാന്വകയല്ല” അല്ലെങ്കില്“സുരക്ഷിതത്വം ഇല്ല” അല്ലെങ്കില്“യാതൊരു നന്മയും സംഭവിക്കുകയില്ല എന്ന ഉറപ്പ് ഉള്ളതായിരിക്കുക” എന്ന് പരിഭാഷ ചെയ്യാം. “നിങ്ങളുടെ പ്രത്യാശ ക്രമീകരിക്കുക” എന്ന പദപ്രയോഗം “നിങ്ങളുടെ ഉറപ്പു വെയ്ക്കുക” അല്ലെങ്കില്“ആശ്രയിച്ചു കൊണ്ടിരിക്കുക” എന്ന് പരിഭാഷ ചെയ്യാം.
  • ”ഞാന്നിന്റെ വാക്കില്പ്രത്യാശ കണ്ടെത്തി” എന്ന പദസഞ്ചയം “നിന്റെ വാക്ക് സത്യമാണെന്ന് ഞാന്ഉറപ്പാക്കുന്നു” അല്ലെങ്കില്“നിങ്ങളുടെ വാക്കു ഞാന്നിങ്ങളെ വിശ്വസിക്കുവാന്സഹായിക്കുന്നു” അല്ലെങ്കില്“ഞാന്നിങ്ങളുടെ വാക്കു അനുസരിക്കുമ്പോള്അനുഗ്രഹിക്കപ്പെട്ടിരിക്കും എന്ന് ഞാന്തീര്ച്ചപ്പെടുത്തിയിരിക്കുന്നു.
  • ദൈവത്തില്“പ്രത്യാശിക്കുക” പോലുള്ള പടസഞ്ചയങ്ങള്“ദൈവത്തില്ആശ്രയിക്കുക” അല്ലെങ്കില്“ദൈവം വാഗ്ദത്തം ചെയ്തത് തീര്ച്ചയായും ദൈവം ചെയ്യുമെന്ന് ഉറപ്പായി അറിയുക” അല്ലെങ്കില്“ദൈവം വിശ്വസ്തന്ആകുന്നു എന്ന് ഉറപ്പായി ഇരിക്കുക” എന്നിങ്ങനെയും പരിഭാഷ ചെയ്യാം.

(കാണുക:അനുഗ്രഹിക്കുക, ഉറപ്പു, നല്ലത്, അനുസരിക്കുക, ആശ്രയം, ദൈവ വചനം)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H982, H983, H986, H2620, H2976, H3175, H3176, H3689, H4009, H4268, H4723, H7663, H7664, H8431, H8615, G91, G560, G1679, G1680, G2070