ml_tw/bible/kt/good.md

11 KiB

നല്ലത്, നന്മ

നിര്വചനം:

“നല്ലത്” എന്ന വാക്കിനു സാഹചര്യങ്ങള്അനുസരിച്ച് വ്യത്യസ്ത അര്ത്ഥങ്ങള്ഉണ്ട്. നിരവധി ഭാഷകളില്ഈ വ്യത്യസ്ത അര്ത്ഥങ്ങളില്പരിഭാഷ ചെയ്യുവാനായി വ്യത്യസ്ത വാക്കുകള്ഉപയോഗിക്കും.

  • പൊതുവെ, ദൈവത്തിന്റെ സ്വഭാവ വിശേഷത, ലക്ഷ്യങ്ങള്, ഹിതം എന്നിവയോട് യോജിച്ചു പോകുന്നവ നല്ലവയാണ്.
  • ”നല്ലത്” എന്നത്, തൃപ്തികരമായത്, ഉല്കൃഷ്ടമായത്, സഹായകര മായത്, അനുയോജ്യമായത്, ലാഭാകരമായത്, ധാര്മികമായി ശരിയായത് ആദിയായവ ആണ്.
  • ”നല്ല” നിലം എന്നത് “ഫലഭൂയിഷ്ടമായത്” അല്ലെങ്കില്“ഉല്പ്പാദന ക്ഷമതയുള്ളത്” എന്ന് വിളിക്കുന്നു.
  • ഒരു “നല്ല” വിളവ്” എന്നത് ഒരു “ധാരാളമായ” വിളവ്എന്ന് ആകുന്നു. ഒരു വ്യക്തി താന്ചെയ്യുന്നതായ പ്രവര്ത്തിയില്“നല്ലവന്” ആകുവാന്തന്റെ ദൌത്യത്തില്അല്ലെങ്കില്ഉദ്യോഗത്തില്സമര്ത്ഥന്ആകുന്നു എങ്കില്“ഒരു നല്ല കര്ഷകന്” എന്ന പദ പ്രയോഗം പോലെ ആ വ്യക്തിക്ക് ആകുവാന്കഴിയും.
  • ദൈവ വചനത്തില്, “നല്ലത്” എന്നതിന്റെ പൊതുവായ അര്ത്ഥം സാധാരണയായി “തിന്മ” എന്നതിന്റെ “വിരുദ്ധമായതു” ആയിരിക്കും.
  • ”നന്മ” എന്ന പദം സാധാരണയായി ധാര്മ്മികമായി നല്ലതോ അല്ലെങ്കില്ചിന്തകളിലും പ്രവര്ത്തികളിലും നീതിയായതോ എന്ന് സൂചിപ്പിക്കുന്നു.
  • ദൈവത്തിന്റെ നന്മകള്സൂചിപ്പിക്കുന്നത് ദൈവം എപ്രകാരം തന്റെ ജനത്തിനു അനുഗ്രഹം പകരുന്നതും അവര്ക്ക് നല്ലതും പ്രയോജനവും ആയ കാര്യങ്ങള്ചെയ്യുന്നതും ആയിരിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നു. ഇത് തന്റെ ധാര്മികമായ പരിപൂര്ണതയെയും സൂചിപ്പിക്കുന്നു.

പരിഭാഷ നിര്ദേശങ്ങള്:

“നന്മ” എന്നുള്ളതിനുള്ള പൊതുവായ പദം നിര്ദ്ധിഷ്ട ഭാഷയില്ഉപയോഗിക്കുമ്പോള്എവിടെയായാലും അതിന്റെ പൊതുവായ അര്ത്ഥം കൃത്യതയുള്ളതും, പ്രകൃത്യാ ഉള്ളതും, പ്രത്യേകാല്തിന്മയ്ക്കു വിരുദ്ധമായ സാഹചര്യങ്ങളില്ആയിരിക്കേണ്ടത് ആവശ്യമാണ്.

  • സാഹചര്യം അനുസരിച്ച്, ഈ പദം പരിഭാഷ ചെയ്യുവാനുള്ള ഇതര മാര്ഗ്ഗങ്ങളില്“ദയയുള്ള” അല്ലെങ്കില്“വളരെ നല്ല” അല്ലെങ്കില്ദൈവ ത്തിനു പ്രസാദകരമായ” അല്ലെങ്കില്“നീതിയുക്തമായ” അല്ലെങ്കില്ധാര്മ്മികമായി ഉചിതമായ” അല്ലെങ്കില്“പ്രയോജന പ്രദമായ” എന്നിങ്ങനെ ഉള്പ്പെടുത്താം.
  • നല്ല നിലം” എന്നത് “ഫലഭൂയിഷ്ടമായ നിലം” അല്ലെങ്കില്“ഉല്പ്പാദന ക്ഷമതയുള്ള ഭൂമി” എന്നിങ്ങനെ പരിഭാഷ ചെയ്യാം; ഒരു “നല്ല വിളച്ചില്” എന്നത് “ധാരാളമായ കൊയ്ത്ത്” അല്ലെങ്കില്“ വന്തോതില്ഉള്ള കൃഷി” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • ”നന്മ ചെയ്യുക” എന്ന പദ പ്രയോഗം അര്ത്ഥം നല്കുന്നത് മറ്റുള്ളവര്ക്ക് പ്രയോജന പ്രദമായ കാര്യങ്ങള്ചെയ്യുക എന്നാണ് മാത്രമല്ല അത് മറ്റുള്ളവര്ക്ക് “ദയയുള്ളവര്ആകുക” അല്ലെങ്കില്സഹായകം” അല്ലെങ്കില്“പ്രയോജന പ്രദം” ആകുക എന്നും പരിഭാഷ ചെയ്യാവുന്നതാണ്.
  • ”ശബ്ബത്തില്നന്മ ചെയ്യുക” എന്നത് അര്ത്ഥമാക്കുന്നത് “ശബ്ബത്തില്മറ്റുള്ളവര്ക്ക് സഹായകരമായത് ചെയ്യുക” എന്ന് അര്ത്ഥം നല്കുന്നു.
  • സാഹചര്യം അനുസരിച്ച്, “നന്മ” എന്ന പദം പരിഭാഷ ചെയ്യുന്നതില്“അനുഗ്രഹം” അല്ലെങ്കില്“ദയ” അല്ലെങ്കില് “ധാര്മ്മിക പരിപൂര്ണ്ണത” അല്ലെങ്കില്“നീതി” അല്ലെങ്കില്“പരിശുദ്ധി” എന്നിവ ഉള്പ്പെടുത്താം.

(കാണുക: തിന്മ, വിശുദ്ധം, പ്രയോജന പ്രദം, നീതി)

ദൈവ വചന സൂചികകള്:

ദൈവ വചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്:

  • 01:04 ദൈവം താന്സൃഷ്ടിച്ചത് എല്ലാം നല്ലത് എന്ന് കണ്ടു.
  • 01:11 ദൈവം നന്മ തിന്മകളെ അറിയുവാന്ഉള്ള വൃക്ഷത്തെ നട്ടു.”
  • 01:12 അനന്തരം ദൈവം പറഞ്ഞത്, “മനുഷ്യന്ഏകനായി ഇരിക്കുന്നത് നല്ലത് അല്ല” എന്നാണ്.
  • 02:04 “നിങ്ങള്അത് ഭക്ഷിക്കുന്ന ഉടനെ തന്നെ നിങ്ങള്ദൈവത്തെപ്പോലെ ആകുമെന്നും താന്ആയിരിക്കുന്നത് പോലെ നിങ്ങളും നന്മ തിന്മകളെ അറിയുന്നവര്ആകുമെന്നും ദൈവം അറിയുന്നു.”
  • 08:12 “ഒരുഅടിമയായി നിങ്ങള്എന്നെ വിറ്റപ്പോള്ഞങ്ങള്എനിക്കെതിരെ ദോഷം ചെയ്യുവാന്ശ്രമിച്ചു, എന്നാല്ദൈവം ആ ദോഷത്തെ നന്മക്കായി ഉപയോഗിച്ചു!”
  • 14:15 യോശുവ ഒരു നല്ല നേതാവ് ആയിരുന്നു എന്തു കൊണ്ടെന്നാല് ദൈവത്തെ അനുസരിക്കുകയും ചെയ്തു.
  • 18:13 ഈ രാജാക്കന്മാരില്ചിലര്നീതിയായി ഭരികുകയും ദൈവത്തെ ആരാധിക്കുകയും ചെയ്ത നല്ല മനുഷ്യര്ആയിരുന്നു.
  • 28:01നല്ല ഗുരോ, നിത്യ ജീവന്പ്രാപിക്കുവാന്ഞാന്എന്ത് ചെയ്യണം?” യേശു അവനോടു പറഞ്ഞത്, എന്നെ നല്ലവന് എന്ന് നീ വിളിക്കുന്നത്എന്തുകൊണ്ട്?” “നല്ലവന് ഒരുവന്മാത്രമേ ഉള്ളൂ, അത് ദൈവം ആണ്.”

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H117, H145, H155, H202, H239, H410, H1580, H1926, H1935, H2532, H2617, H2623, H2869, H2895, H2896, H2898, H3190, H3191, H3276, H3474, H3788, H3966, H4261, H4399, H5232, H5750, H6287, H6643, H6743, H7075, H7368, H7399, H7443, H7999, H8231, H8232, H8233, H8389, H8458, G14, G15, G18, G19, G515, G744, G865, G979, G1380, G2095, G2097, G2106, G2107, G2108, G2109, G2114, G2115, G2133, G2140, G2162, G2163, G2174, G2293, G2565, G2567, G2570, G2573, G2887, G2986, G3140, G3617, G3776, G4147, G4632, G4674, G4851, G5223, G5224, G5358, G5542, G5543, G5544