ml_tw/bible/kt/fear.md

6.2 KiB

ഭയം, ഭയപ്പെടുന്നു, ഭയപ്പെട്ട

നിര്വചനം:

“ഭയം”, “ഭയപ്പെട്ട” എന്നീ പദങ്ങള്തനിക്കോ അല്ലെങ്കില്മറ്റുള്ളവര്ക്കോ ഉപദ്രവമുണ്ടാകുമെന്ന ഒരു ഭീഷണി ഉണ്ടാകുമ്പോള്ഒരു വ്യക്തിക്കുണ്ടാകുന്ന അസുഖകരമായ വികാരത്തെ സൂചിപ്പിക്കുന്നു. “ഭയം” എന്ന പദം അധികാരത്തിലുള്ള ഒരു വ്യക്തിയോട് പ്രദര്ശിപ്പി ക്കുന്ന ആഴമായ ബഹുമാനത്തേയും ഭക്തിയോടെയുള്ള ആദരവിനെയും സൂചിപ്പിക്കുന്നു.

  • “യഹോവയുടെ ഭയം” എന്ന പദസഞ്ചയം “ദൈവഭയം”, “കര്ത്താവിനോടുള്ള ഭയം’’എന്നീ പദങ്ങളുമായി ബന്ധപ്പെടിരിക്കുന്നു, അത് ദൈവത്തോടുള്ള ആഴമായ ബഹുമാനത്തെ തന്നെ അനുസരിക്കുന്നത് വഴി ബഹുമാനിക്കുന്നു എന്നു പ്രദര്ശിപ്പിക്കുന്നതായി ഇരിക്കുന്നു. ഈ ഭയം ദൈവം വിശുദ്ധന്എന്നും പാപത്തെ വെറുക്കുന്നു എന്നും അറിയുന്നത് നിമിത്തം പ്രേരിപ്പിക്കപ്പെടുന്ന ഭയം ആകുന്നു.
  • യഹോവയെ ഭയപ്പെടുന്ന മനുഷ്യന്ജ്ഞാനി ആയിത്തീരുമെന്നു ദൈവവചനം പഠിപ്പിക്കുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • സാഹചര്യത്തിനനുസരിച്ചു, “ഭയപ്പെടുക” എന്നത് ‘’ഭയത്തോടിരിക്കുക” അല്ലെങ്കില്“ആഴമായി ബഹുമാനിക്കുക” അല്ലെങ്കില് “ആദരിക്കുക” അല്ലെങ്കില് “ഭക്ത്യാദരവ്” പ്രകടിപ്പിക്കുക എന്നു പരിഭാഷപ്പെടുത്താം.
  • ”ഭയപ്പെട്ട” എന്ന പദം “ഭീഷണിപ്പെടുത്തപ്പെട്ട” അല്ലെങ്കില്“അത്യധികം ഭയപ്പെട്ട” അല്ലെങ്കില്“ ഭയം നിറഞ്ഞ” എന്നു പരിഭാഷപ്പെടുത്താം. “ദൈവത്തിന്റെ ഭയം അവര് എല്ലാവരുടെ മേലും വീണു” എന്ന വാചകം “പെട്ടെന്ന് അവര്ക്ക് എല്ലാവര്ക്കും ആഴമായ ദൈവത്തോട് ഭക്ത്യാദരവും ബഹുമാനവും അനുഭവപ്പെട്ടു” അല്ലെങ്കില്“പെട്ടെന്ന്, അവര്എല്ലാവരും ആശ്ചര്യ ഭരിതരായി ദൈവത്തെ ആഴമായി ബഹുമാനിച്ചു” അല്ലെങ്കില്“അപ്പോള്തന്നെ, അവര്ക്കെല്ലാവര്ക്കും ദൈവത്തെ കുറിച്ച് ഭയമുണ്ടായി (തന്റെ മഹാശക്തി നിമിത്തം).”
  • ”ഭയപ്പെടേണ്ട” എന്ന പദം “ഭയപ്പെട്ടു കൊണ്ടിരിക്കണ്ട” അല്ലെങ്കില് “ഭയപ്പെടുന്നത് നിറുത്തുക” എന്നിങ്ങനെയും പരിഭാഷപ്പെടുത്താം. “യഹോവയുടെ ഭയം” എന്ന പദസഞ്ചയം പുതിയ നിയമത്തില്ആവര്ത്തിക്കുന്നില്ല എന്ന കാര്യം ശ്രദ്ധിക്കുക. പകരമായി “കര്ത്താവിന്റെ ഭയം” അല്ലെങ്കില്കര്ത്താവാം ദൈവത്തിന്റെ ഭയം” എന്ന പദസഞ്ചയം ഉപയോഗിച്ചിരിക്കുന്നു.

(കാണുക:ആശ്ചര്യം, ഭക്ത്യാദരവ്, കര്ത്താവ്, ശക്തി, യഹോവ)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H367, H926, H1204, H1481, H1672, H1674, H1763, H2119, H2296, H2727, H2729, H2730, H2731, H2844, H2849, H2865, H3016, H3025, H3068, H3372, H3373, H3374, H4032, H4034, H4035, H4116, H4172, H6206, H6342, H6343, H6345, H6427, H7264, H7267, H7297, H7374, H7461, H7493, H8175, G870, G1167, G1168, G1169, G1630, G1719, G2124, G2125, G2962, G5398, G5399, G5400, G5401