ml_tw/bible/kt/evangelism.md

3.0 KiB

സുവിശേഷകന്, സുവിശേഷകന്മാര്

നിര്വചനം:

ഒരു “സുവിശേഷകന്” യേശുക്രിസ്തുവിനെ കുറിച്ചുള്ള സുവിശേഷം മറ്റുള്ള ജനങ്ങളോട് പ്രസ്താവിക്കുന്ന വ്യക്തിയാണ്.

  • “സുവിശേഷകന്” എന്നതിന്റെ അക്ഷരീക അര്ത്ഥം “സുവാര്ത്ത പ്രസംഗിക്കുന്ന ഒരുവന്” എന്നാണ്.
  • യേശുക്രിസ്തുവിലും പാപങ്ങള്ക്കായുള്ള തന്റെ യാഗത്തിലും വിശ്വസിക്കുന്നതു മൂലം ദൈവരാജ്യത്തിന്റെ ഭാഗമായി എപ്രകാരം ആയിത്തീരുവാന് സാധിക്കും എന്ന സുവാര്ത്ത പ്രസിദ്ധപ്പെടുത്തുവാ നായി യേശു തന്റെ അപ്പോസ്തലന്മാരെ അയച്ചു.
  • എല്ലാ ക്രിസ്ത്യാനികളും ഈ സുവാര്ത്ത പങ്കു വെക്കുവാന് പ്രബോധിപ്പിക്കപ്പെട്ടിരിക്കുന്നു.
  • ചില ക്രിസ്ത്യാനികള് സുവിശേഷം വളരെ ഫലപ്രദമായി പ്രസ്താവിക്കുവാന് പ്രത്യേക ആത്മീയ വരം നല്കപ്പെട്ടവരാണ്. ഈ ആളുകള് സുവിശേഷീകരണ വരം ലഭിച്ചവരായതിനാല് “സുവിശേഷകന്മാര്” എന്നു അവരെ വിളിക്കുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • “സുവിശേഷകന്” എന്ന പദം “സുവിശേഷം പ്രസംഗിക്കുന്ന ഒരുവന്” അല്ലെങ്കില് “സുവിശേഷത്തിന്റെ ഉപദേശകന്” അല്ലെങ്കില് “സുവിശേഷം (യേശുവിനെ കുറിച്ച്) പ്രസംഗിക്കുന്ന വ്യക്തി” അല്ലെങ്കില് “സുവിശേഷ പ്രസംഗകന്” എന്നു പരിഭാഷപ്പെടുത്താം.

(കാണുക: സുവാര്ത്ത, ആത്മാവ്, വരം)

ദൈവവചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: G2099