ml_tw/bible/kt/consecrate.md

4.1 KiB

വേര്തിരിക്കുക, വേര്തിരിച്ചു, വിശുദ്ധമായി വേര്തിരിക്കുക #

നിര്വചനം:

പവിത്രമായ കാര്യങ്ങള്ക്കായി സമര്പ്പിക്കുക എന്നാല് എന്തെങ്കിലും അല്ലെങ്കില്ആരെയെങ്കിലും ദൈവസേവക്കായി സമര്പ്പിക്കുക എന്നാണര്ത്ഥം. ഒരു വ്യക്തി അല്ലെങ്കില്വസ്തുവിനെ സമര്പ്പിക്കുക എന്നാല്വിശുദ്ധമെന്നു പരിഗണിക്കുകയും ദൈവത്തിനായി വേര്തിരിക്കുകയും ചെയ്യുക എന്നുള്ളതാണ്.

  • ഈ പദത്തിന്റെ അര്ത്ഥം “വിശുദ്ധീകരിക്കുക” അല്ലെങ്കില്“പരിശുദ്ധമാക്കുക” എന്നതിന് സമമാണ്, എന്നാല്ദൈവസേവക്കായി ഒരു വ്യക്തിയെ ക്രമപ്രകാരം വേര്തിരിക്കുന്നതിന് കൂടുതല്അര്ത്ഥം നല്കുന്നതായി ഇരിക്കുന്നു.
  • ദൈവത്തിനായി സമര്പ്പിക്കപ്പെട്ടവയില്യാഗാര്പ്പണത്തിനുള്ള മൃഗങ്ങള്, ഹോമയാഗത്തിനുള്ള യാഗപീഠം, സമാഗമാനകൂടാരം എന്നിവ ഉള്പ്പെടുന്നു.
  • ദൈവത്തിനായി സമര്പ്പിക്കപ്പെട്ട ജനത്തില്പുരോഹിതന്മാര്, ഇസ്രയേല്ജനം, ആദ്യ പുരുഷപ്രജ എന്നിവര്ഉള്പ്പെടുന്നു.
  • ചില സന്ദര്ഭങ്ങളില്“സമര്പ്പിക്കുക” എന്ന പദം “ശുദ്ധീകരിക്കുക” എന്നതിന് തുല്ല്യമായി, പ്രത്യേകാല്ജനത്തെയോ വസ്തുക്കളെയോ ദൈവസേവക്കായി ഒരുക്കുമ്പോള്അവര്ശുദ്ധീകരിക്കപ്പെട്ടവരും ദൈവത്തിനു സ്വീകാര്യവുമായിരി ക്കേണ്ടതിനു എന്നു അര്ത്ഥം നല്കുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • “സമര്പ്പിക്കുക’ എന്ന പദം പരിഭാഷപ്പെടുത്തുമ്പോള്, “ദൈവസേവയ്ക്കായി വേര്തിരിക്കുക” അല്ലെങ്കില്ദൈവസേവക്കായി വിശുദ്ധീകരിക്കുക” എന്നിവയും ഉള്പ്പെടുത്താവുന്നതാണ്.
  • “വിശുദ്ധമായത്” എന്നും “വിശുദ്ധീകരിക്കുക’’ എന്നും ഉള്ള പദങ്ങള്പരിഭാഷപ്പെടുത്തിയത് എപ്രകാരം എന്നതും പരിഗണിക്കുക.

(കാണുക: വിശുദ്ധം, നിര്മ്മലം, വിശുദ്ധീകരിക്കുക)

ദൈവവചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H2763, H3027, H4390, H4394, H5144, H5145, H6942, H6944, G1457, G5048