ml_tw/bible/kt/confess.md

4.7 KiB

ഏറ്റുപറയുക, ഏറ്റുപറഞ്ഞു, ഏറ്റുപറയുന്നു, ഏറ്റുപറച്ചില്

നിര്വചനം:

ഏറ്റുപറച്ചില്എന്നാല്എന്തെങ്കിലും അംഗീകരിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്യുക എന്നാണര്ത്ഥം. പ്രസ്തുത കാര്യം സത്യമാണെന്നു അംഗീകരിക്കുകയോ പ്രസ്താവിക്കുകയോ ചെയ്യുന്നതാണ് “ഏറ്റുപറച്ചില്”.

  • “ഏറ്റുപറയുക” എന്ന പദം ദൈവത്തെക്കുറിച്ചുള്ള സത്യം ധൈര്യപൂര്വ്വം പ്രസ്താവിക്കുന്നതിനെ “ഏറ്റുപറച്ചില്” എന്ന പദം സൂചിപ്പിക്കുന്നു. നാം പാപം ചെയ്തു എന്നു സമ്മതിക്കുന്നതിനെയും ഇതു സൂചിപ്പിക്കുന്നു.
  • ദൈവവചനം പറയുന്നത് ജനം അവരുടെ പാപങ്ങള്ദൈവത്തോട് ഏറ്റുപറയുമെങ്കില്, താന്അവരോടു ക്ഷമിക്കുമായിരുന്നു.
  • വിശ്വാസികള്പരസ്പരം അവരുടെ പാപങ്ങള്ഏറ്റുപറയുമെങ്കില്, അത് ആത്മീയ സൌഖ്യം കൊണ്ടുവരുമെന്ന് അപ്പോസ്തലനായ യാക്കോബ് തന്റെ ലേഖനത്തില്എഴുതിയിരിക്കുന്നു.
  • പൌലോസ് ഫിലിപ്പിയര്ക്കു ലേഖനമെഴുതിയപ്പോള്എല്ലാവരും ഒരു ദിവസം യേശുവാണ് കര്ത്താവ് എന്നു ഏറ്റുപറയുകയോ പ്രഖ്യാപിക്കുകയോ ചെയ്യുമെന്ന് എഴുതി.
  • പൌലോസ് പറഞ്ഞത് ജനം യേശുവിനെ കര്ത്താവ്എന്നു ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരുടെ ഇടയില്നിന്നു ഉയിര്പ്പിച്ചു എന്നു വിശ്വസിക്കുകയും ചെയ്താല്, അവര്രക്ഷിക്കപ്പെടും എന്നാണ്.

പരിഭാഷ നിര്ദേശങ്ങള്:

  • സാഹചര്യത്തിനനുസരിച്ച്, “ഏറ്റുപറയുക” എന്നത് “അംഗീകരിക്കുക”, അല്ലെങ്കില്‘സാക്ഷീകരിക്കുക” അല്ലെങ്കില്“പ്രഖ്യാപിക്കുക” അല്ലെങ്കില്“സമ്മതിക്കുക” അല്ലെങ്കില്“ഉറപ്പിക്കുക” എന്നിങ്ങനെ പരിഭാഷപ്പെടുത്താം.
  • “ഏറ്റുപറച്ചില്” എന്നത് വിവിധ നിലകളില്“പ്രഖ്യാപനം” അല്ലെങ്കില്“സാക്ഷ്യം” അല്ലെങ്കില്“നാം വിശ്വസിക്കുന്നത് ഇന്നതാകുന്നു എന്ന പ്രസ്താവന” അല്ലെങ്കില്“പാപങ്ങള്സമ്മതിക്കുക” എന്നിങ്ങനെ പരിഭാഷപ്പെടുത്താം.

(കാണുക: വിശ്വാസം, സാക്ഷ്യം)

ദൈവവചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H3034, H8426, G1843, G3670, G3671