ml_tw/bible/kt/church.md

8.0 KiB

സഭ, സഭകള്, സഭ

നിര്വചനം:

പുതിയനിയമത്തില്, “സഭ” എന്ന പദം യേശുവിലുള്ള വിശ്വാസികളുടെ ഒരു പ്രാദേശിക സംഘം ക്രമമായി പ്രാര്ത്ഥനയ്ക്കും ദൈവവചന പ്രസംഗത്തിനുമായി ഒരുമിച്ചു കൂടിവരുന്നതിനെ സൂചിപ്പിക്കുന്നു. “സഭ” എന്നത് സാധാരണയായി എല്ലാ ക്രിസ്ത്യാനികളെയും സൂചിപ്പിക്കുന്നു.

  • ഈ പദം അക്ഷരീകമായി “വിളിച്ചു വേര്തിരിക്കപ്പെട്ട” സംഘത്തെ അല്ലെങ്കില്ഒരു പ്രത്യേക ഉദ്ദേശ്യത്തോടുകൂടെയുള്ള ജനത്തിന്റെ കൂടിവരവിനെ സൂചിപ്പിക്കുന്നു.
  • ഈ പദം ക്രിസ്തുവിന്റെ മുഴുവന്ശരീരത്തില് എല്ലായിടങ്ങളിലുമുള്ള സകല വിശ്വാസികളെയും സൂചിപ്പിക്കുവാന്ഉപയോഗിക്കുമ്പോള്, ചില ഇംഗ്ലിഷ് പരിഭാഷകളില്ആദ്യത്തെ അക്ഷരം(“Church”) വലിപ്പമുള്ളതായി കാണിച്ചിട്ട് പ്രദേശിക സഭ എന്നതില്നിന്നും വ്യത്യാസപ്പെടുത്തി കാണിക്കുന്നു.
  • സാധാരണയായി ഒരു നിര്ദ്ധിഷ്ട പട്ടണത്തിലുള്ള വിശ്വാസികള്ഒരാളുടെ ഭവനത്തില്ഒരുമിച്ചുകൂടുക പതിവായിരുന്നു. ഈ പ്രാദേശിക സഭകള്ക്ക് ആ പട്ടണങ്ങളുടെ പേര് “എഫെസോസിലെ സഭ” എന്നതുപോലെ നല്കിയിരുന്നു.
  • ദൈവവചനത്തില്, “സഭ” എന്നത് ഒരു കെട്ടിടത്തെ സൂചിപ്പിക്കുന്നില്ല.

പരിഭാഷ നിര്ദേശങ്ങള്:

  • “സഭ” എന്ന പദം “ഒരുമിച്ചു കൂടുക” അല്ലെങ്കില്“ഒന്നുകൂടല്” അല്ലെങ്കില്“സംഘം” അല്ലെങ്കില്“പരസ്പരം ഒരുമിച്ചു കണ്ടുമുട്ടല്” എന്നിങ്ങനെ പരിഭാഷപ്പെടുത്താം.
  • ഈ പദം പരിഭാഷപ്പെടുത്താന്ഉപയോഗിക്കുന്ന പദം അല്ലെങ്കില്പദസഞ്ചയം ഒരു ചെറിയ സംഘത്തെ മാത്രമല്ല, സകല വിശ്വാസികളെയും സൂചിക്കുന്നതാ യിരിക്കണം.
  • ”സഭ” എന്ന വാക്കിന്റെ പരിഭാഷ ഒരു കെട്ടിടത്തെ സൂചിപ്പിക്കുന്നതായിരിപ്പാന്പാടില്ല എന്നു ഉറപ്പാക്കുക.
  • പഴയനിയമത്തില്“സഭ” എന്ന പദം പരിഭാഷപ്പെടുത്തുവാന്ഉപയോഗിച്ച വാക്കുതന്നെ ഈ പദത്തിനും ഉപയോഗിക്കാം.
  • കൂടാതെ ഒരു പ്രാദേശിക ഭാഷയില്അല്ലെങ്കില്ദേശീയ ഭാഷയില്ദൈവവചന പരിഭാഷ എപ്രകാരമായിരുന്നു എന്നതും പരിഗണിക്കുക.

(കാണുക: അജ്ഞാതമായവ പരിഭാഷപ്പെടുത്തുന്ന വിധം)

(കാണുക: സഭ, വിശ്വസിക്കുക, ക്രിസ്ത്യാനി)

ദൈവവചന പരിഭാഷ:

ദൈവവചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്:

  • 43:12 പത്രോസ് പ്രസ്താവിച്ചത് വിശ്വസിച്ച ഏകദേശം 3,000പേര്യേശുവിന്റെ ശിഷ്യന്മാരായിത്തീര്ന്നു. അവര്സ്നാനപ്പെടുകയും ദൈവസഭയുടെ ഭാഗമായിത്തീരുകയും ചെയ്തു.
  • 46:09 അന്ത്യോക്യയിലുള്ള ഭൂരിഭാഗം ജനങ്ങളും യാഹൂദന്മാരായിരുന്നില്ല, എന്നാല്ആദ്യമായി, അവരില്നിന്നും അനേകംപേര്വിശ്വാസികളായിത്തീര്ന്നു. ബര്ന്നബാസും ശൌലും അവിടെച്ചെന്നു പുതിയ വിശ്വാസികള്ക്ക് യേശുവിനെക്കുറിച്ച് കൂടുതല്പഠിപ്പിക്കുകയും സഭയെ ശക്തിപ്പെടുത്തുകയും ചെയ്തു.
  • 46:10 അതുകൊണ്ട് അന്ത്യോക്യയിലെ സഭ ബര്ന്നബാസിനും ശൌലിനും വേണ്ടി പ്രാര്ഥിക്കുകയും അവരുടെമേല്കൈകളെ വെയ്ക്കുകയും ചെയ്തു. അനന്തരം അവര്അവരെ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അനവധി സ്ഥലങ്ങളില്പ്രസംഗിക്കേണ്ടതിനായി പറഞ്ഞയച്ചു.
  • 47:13 യേശുവിന്റെ സുവിശേഷം വ്യാപിച്ചുകൊണ്ടിരുന്നു, സഭ വളര്ന്നുകൊണ്ടും ഇരുന്നു.
  • 50:01 ഏകദേശം 2,000 ലധികം വര്ഷങ്ങളായി, ലോകമെമ്പാടും അധികമാധികമാളുകള്മശീഹയാകുന്ന യേശുവിന്റെ സുവാര്ത്ത കേട്ടുകൊണ്ടിരിക്കുന്നു. സഭ വളര്ന്നുകൊണ്ടിരിക്കുന്നു.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: G1577