ml_tw/bible/kt/bornagain.md

5.0 KiB

വീണ്ടും ജനനം, ദൈവത്താല്ജനിച്ചത്, പുതുജനനം

നിര്വചനം:

“വീണ്ടും ജനനം” എന്ന പദം ആദ്യമായി യേശു ഉപയോഗിച്ചത് ഒരു വ്യക്തി ആത്മീയമായി മരിച്ച അവസ്ഥയില്നിന്നും ആത്മീയമായി ജീവിപ്പിക്കപ്പെടുന്ന അവസ്ഥയിലേക്ക് ദൈവം ഒരുവനെ മാറ്റുന്നതിനെ സൂചിപ്പിക്കുവാനാണ്.

  • ദൈവത്താല്ജനിക്കുക” എന്നും “ആത്മാവിനാല്ജനിക്കുക” എന്നുമുള്ള പദങ്ങള്ഒരു വ്യക്തിക്ക് ആത്മീയജീവന്നല്കപ്പെടുന്നതിനെ സൂചിപ്പിക്കുന്നു.
  • എല്ലാ മനുഷ്യരും ആത്മീയമായി മരിച്ച നിലയില്ജനിക്കുന്നുവെന്നും അവര്യേശുക്രിസ്തുവിനെ അവരുടെ രക്ഷകനായി സ്വീകരിക്കുമ്പോള്“പുതുജനനം” നല്കപ്പെടുകയും ചെയ്യുന്നു.
  • ആത്മീയ പുതുജനനം സംഭവിക്കുന്ന നിമിഷം, ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഒരു പുതിയ വിശ്വാസിയുടെ ഉള്ളില്വസിക്കുവാനരംഭിക്കുകയും തന്റെ ജീവിതത്തില്നല്ല ആത്മീയഫലങ്ങള്പുറപ്പെടുവിക്കുവാന്ശക്തീകരിക്കയും ചെയ്യുന്നു.
  • ഒരുവന് വീണ്ടും ജനിക്കുന്നതും ദൈവപൈതലായി തീരുന്നതും ദൈവത്തിന്റെ പ്രവര്ത്തിയാകുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • “വീണ്ടും ജനനം” എന്നത് “പുതുതായി ജനിക്കുക” അല്ലെങ്കില്“ആത്മീയമായി ജനിക്കുക” എന്നിവയും ഉള്പ്പെടുത്തി പരിഭാഷപ്പെടുത്താം.
  • ഈ പദം അക്ഷരീകമായി പരിഭാഷപ്പെടുത്തുന്നതും പുതിയതായി ജനിക്കുക എന്നതിന് ഭാഷയിലുള്ള സാധാരണ വാക്ക് ഉപയോഗിക്കുന്നതും വളരെ നല്ലതാണ്.

“പുതിയ ജനനം” എന്ന പദം “ആത്മീയ ജനനം” എന്നു പരിഭാഷപ്പെടുത്താം.

  • “ദൈവത്താല്ജനിച്ചത്” എന്ന പദസഞ്ചയം “പുതിയതായി ജനിച്ച ശിശുവിനെ പ്പോലെ പുതിയ ജീവിതം ഉണ്ടാകേണ്ടതിന് ദൈവം ഇടയാക്കി” എന്നോ “ദൈവത്താല്പുതിയ ജീവന്നല്കപ്പെട്ടു” എന്നോ പരിഭാഷപ്പെടുത്താം.
  • അതുപോലെ, “ആത്മാവില്ജനിച്ചത്” എന്നത് “പരിശുദ്ധാത്മാവിനാല്നവ ജീവന്നല്കപ്പെട്ടത്” അല്ലെങ്കില്“ദൈവത്തിന്റെ പൈതല്ആകുവാന്പരിശു ദ്ധാത്മാവിനാല്ശക്തീകരിക്കപ്പെട്ടത്” അല്ലെങ്കില്പുതിയതായി ജനിച്ച ശിശുവിനെ നവജീവന്പ്രാപിക്കേണ്ടതിനു ആത്മാവ് ഇടയാക്കി” എന്നു പരിഭാഷപ്പെടുത്താം.

(കാണുക: പരിശുദ്ധാത്മാവ്, രക്ഷിക്കുക)

ദൈവവചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: G313, G509, G1080, G3824