ml_tw/bible/kt/adoption.md

4.6 KiB
Raw Permalink Blame History

ദത്തെടുപ്പ്, ദത്തെടുക്കുക, ദത്തെടുത്തു

നിര്‍വ്വചനം:

“ദത്തെടുക്കുക”, “ദത്തെടുപ്പ്” എന്നീ പദങ്ങള്‍ ഒരു വ്യക്തി തനിക്ക് ജീവശാസ്ത്ര പരമായ മാതാപിതാക്കള്‍ അല്ലാത്തവര്‍ക്ക് നിയമപരമായ കുഞ്ഞ് ആകുവാന്‍ സ്വീകരിക്കുന്ന നടപടി ക്രമം എന്നതിനെ സൂചിപ്പിക്കുന്നു.

  • ദൈവവചനം “ദത്തെടുപ്പ്” “ദത്തെടുക്കുക” എന്നീ പദങ്ങള്‍ ഉപയോഗിച്ച് ഉപമാനമായി ദൈവം എപ്രകാരം ജനത്തെ തന്‍റെ ആത്മീയ പുത്രന്മാരും പുത്രിമാരുമാക്കി തന്‍റെ കുടുംബത്തിന്‍റെ ഭാഗമാക്കുന്നു എന്നു വിശദീകരിക്കുന്നു.
  • ദത്തെടുക്കപ്പെട്ട മക്കളെന്ന നിലയില്‍, യേശുക്രിസ്തുവിനോടുകൂടെ വിശ്വാസി കളെ ദൈവം കൂട്ടവകാശികളാക്കി, അവര്‍ക്ക് ദൈവത്തിന്‍റെ പുത്രന്മാരും പുത്രിമാരും എന്ന പദവികള്‍ല്‍കുന്നു.

പരിഭാഷ നിര്‍ദേശങ്ങള്‍:

  • ഈ വിശിഷ്ടമായ മാതാപിതാക്കള്‍കുഞ്ഞ് എന്ന ബന്ധത്തെ വിശദീകരിക്കു ന്നതായി പരിഭാഷ ചെയ്യുന്ന ഭാഷയിലെ സമാന പടങ്ങളുപയോഗിച്ചു ഈ പദം പരിഭാഷ ചെയ്യാവുന്നതാണ്. ഇതിനു ഉപമാനപരമായോ അല്ലെങ്കില്‍ആത്മീയമായോ ഒരു അര്‍ത്ഥം ഉണ്ടെന്നു ഗ്രഹിക്കുന്നത് ഉറപ്പാക്കിക്കൊള്ളണം.
  • “പുത്രന്മാരെന്ന ദത്തെടുപ്പ്” അനുഭവമാക്കുക” എന്ന പദസഞ്ചയം “ദൈവത്താല്‍തന്‍റെ മക്കളായി ദത്തെടുക്കപ്പെട്ടു” അല്ലെങ്കില്‍“ദൈവത്തിന്‍റെ (ആത്മീയ) മക്കള്‍” ആയിത്തീര്‍ന്നു എന്നു പരിഭാഷപ്പെടുത്താം.
  • “പുത്രന്മാര്‍ എന്ന ദത്തെടുപ്പിനായി” കാത്തിരിക്കുന്നു എന്നത് “ദൈവത്തിന്‍റെ മക്കള്‍ ആയിത്തീരുന്നതിനായി കാത്തിരിക്കുന്നു” അല്ലെങ്കില്‍ “മക്കളായി ദൈവം സ്വീകരിക്കേണ്ടതിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു” എന്നു പരിഭാഷ പ്പെടുത്താം.
  • “അവരെ ദത്തെടുക്കുക” എന്ന പദസഞ്ചയം “അവരെ തന്‍റെ സ്വന്ത മക്കളായി സ്വീകരിക്കുക” അല്ലെങ്കില്‍ അവരെ തന്‍റെ സ്വന്ത(ആത്മീയ)മക്കളാക്കി തീര്‍ക്കുക” എന്നു പരിഭാഷപ്പെടുത്താം

(കാണുക: അവകാശി, അവകാശമാക്കുക, ആത്മാവ്).

ദൈവവചന സൂചികകള്‍:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: G5206