ml_tw/bible/kt/inherit.md

11 KiB
Raw Permalink Blame History

അവകാശമാക്കുക, അവകാശം, പൈതൃകം, അവകാശി

നിര്വചനം:

“അവകാശമാക്കുക” എന്ന പദം സൂചിപ്പിക്കുന്നത് വിലപിടിപ്പുള്ള കാര്യങ്ങള് മാതാപിതാക്കളില് നിന്നോ മറ്റൊരു വ്യക്തിയില് നിന്നോ ആ വ്യക്തിയുമായി പ്രത്യേക ബന്ധം ഉള്ളതിനാല് ലഭ്യമാകുന്നതിനെ സൂചിപ്പിക്കുന്നു. ലഭ്യമാകുന്നത് എന്താണോ അതിനെ “അവകാശം” എന്ന് പറയുന്നു.

  • ഭൌതിക അവകാശമായി ലഭിക്കുന്നത് പണമോ, നിലമോ, മറ്റുള്ള എന്തെങ്കിലും വസ്തുക്കളോ ആകാം.
  • ഒരു ആത്മീയ അവകാശം എന്നത് യേശുവില് ആശ്രയിക്കുന്ന ജനത്തിനു ദൈവം നല്കുന്ന സകലവും, അതായത് വര്ത്തമാന കാലത്തില് ലഭിക്കുന്ന അനുഗ്രഹങ്ങള് ഉള്പ്പെടെ തന്നോടൊപ്പം ഉള്ള നിത്യജീവനും ആകുന്നു.
  • ദൈവ വചനം ദൈവ ജനത്തെ തന്റെ അവകാശം എന്ന് പറയുന്നു, അതിന്റെ അര്ത്ഥം അവര് ദൈവത്തിനു ഉള്പ്പെട്ടവര്ആകുന്നു; അവര് തന്റെ വിലപിടിപ്പുള്ള മൂല്യ വസ്തു ആകുന്നു.
  • ദൈവം അബ്രഹാമിനും അവന്റെ സന്തതികള്ക്കും അവര് കനാന് ദേശം അവകാശമാക്കും എന്നും, അത് എന്നെന്നേക്കും അവരുടേതു ആയിരിക്കുമെന്നും പറഞ്ഞു.
  • ദൈവത്തിനു ഉള്പ്പെട്ട ജനം “ദേശത്തെ അവകാശമാക്കും” എന്ന് പറഞ്ഞപ്പോള് അതിനു ഒരു ഉപമാന രൂപേണയായി അല്ലെങ്കില് ആത്മീയമായി ഒരു ആശയം ഉണ്ട്.
  • ഇതിന്റെ അര്ത്ഥം അവര് ദൈവത്താല് ഭൌതികമായും ആത്മീയമായും ഉള്ള മാര്ഗ്ഗങ്ങളില് സമൃദ്ധിയായി അനുഗ്രഹിക്കപ്പെട്ടും എന്നാണ്.
  • പുതിയ നിയമത്തില്, യേശുവില് വിശ്വസിക്കുന്ന ഏവര്ക്കും “രക്ഷ അവകാശമാക്കുകയും” “നിത്യ ജീവന് അവകാശമാക്കുകയും” ചെയ്യാം എന്ന് ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നു.
  • ”ദൈവരാജ്യം അവകാശമാക്കി കൊള്വിന്” എന്നും ആശയം പ്രദര്ശിപ്പിച്ചിരിക്കുന്നു.
  • ഇത് എന്നെന്നേക്കും നിലനില്ക്കുന്ന ഒരു ആത്മീയ അവകാശം ആകുന്നു.
  • ഈ പദങ്ങള്ക്കു വേറെയും ഉപമാന അര്ത്ഥങ്ങള് ഉണ്ട്.
  • ദൈവവചനം പറയുന്നത് ജ്ഞാനികളായ ആളുകള് “മഹത്വം അവകാശമാക്കും” എന്നും നീതിമാന്മാരായ ജനം “നന്മയായ കാര്യങ്ങള് അവകാശമാക്കുകയും ചെയ്യും” എന്നാണ്.
  • “വാഗ്ദത്തങ്ങള് അവകാശമാക്കുക” എന്നതിന്റെ അര്ത്ഥം ദൈവം തന്റെ ജനത്തിനു നല്കുമെന്നു വാഗ്ദത്തം ചെയ്ത നല്ല കാര്യങ്ങള് അവര് പ്രാപിക്കുമെന്ന് അര്ത്ഥമാക്കുന്നു.
  • ഈ പദം നിഷേധാത്മക ആശയത്തിലും ഉപയോഗിച്ച് വിഡ്ഢികളോ അല്ലെങ്കില് അനുസരണം കെട്ട ജനങ്ങള് “കാറ്റിനെ അവകാശം ആക്കും” അല്ലെങ്കില് “വ്യാജത്തെ അവകാശം ആക്കും” എന്ന് സൂചിപ്പിക്കുവാന് ഉപയോഗിക്കുന്നു.
  • ഇത് അര്ത്ഥം നല്കുന്നത് അവരുടെ പാപം നിറഞ്ഞ പ്രവര്ത്തികള്ക്ക്, ശിക്ഷയും തരം താണ ജീവിതവും ലഭിക്കും എന്നാണ്.

പരിഭാഷ നിര്ദേശങ്ങള്:

  • ഇപ്പോഴും ഉള്ളതു പോലെ, ലക്ഷ്യമിട്ടുള്ള ഭാഷയില് അവകാശി അല്ലെങ്കില് ഒരു അവകാശം എന്ന ആശയത്തിന് വാക്കുകള് ഉണ്ടോ എന്നും ആ വാക്കുകള് ഉപയോഗിക്കുന്നുണ്ടോ എന്നും പരിഗണിക്കുക.
  • സാഹചര്യം അനുസരിച്ച്, “അവകാശമാക്കുക” എന്ന പദം പരിഭാഷ ചെയ്യുന്നതിന് “പ്രാപിക്കുക” അല്ലെങ്കില് “കൈവശമാക്കുക” അല്ലെങ്കില് കൈവശം പ്രാപിക്കുക” എന്നിങ്ങനെ ഉള്പ്പെടുത്താം.
  • ”അവകാശം’എന്നത് പരിഭാഷ ചെയ്യുവാന് “വാഗ്ദത്തം ചെയ്യപ്പെട്ട ദാനം” അല്ലെങ്കില് “സംരക്ഷിത അവകാശം” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • ദൈവജനം ദൈവത്തിന്റെ അവകാശം ആണെന്ന് സൂചിപ്പിക്കുമ്പോള് ഇ\ത് ദൈവത്തിനു ഉള്പ്പെട്ട മൂല്യമുള്ള ആളുകള്” എന്ന് പരിഭാഷ ചെയ്യാം.
  • ”അവകാശി” എന്ന പദം “പിതാവിന്റെ സമ്പത്ത് പ്രാപിക്കുവാന് യോഗ്യനാക്കപ്പെട്ട പൈതല്” അല്ലെങ്കില് “(ദൈവത്തിന്റെ) ആത്മീയ സമ്പത്തുകള് അല്ലെങ്കില് അനുഗ്രഹങ്ങള് അവകാശം ആക്കുവാന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി” എന്ന് അര്ത്ഥം വരുന്ന വാക്കോ പദസഞ്ചയമോ കൊണ്ട് പരിഭാഷ ചെയ്യാം.
  • ”പൈതൃകം” എന്ന പദം “ദൈവത്തില് നിന്നുള്ള അനുഗ്രഹം” അല്ലെങ്കില് അവകാശമാക്കപ്പെട്ട അനുഗ്രഹങ്ങള്” എന്ന് പരിഭാഷ ചെയ്യാം.

(കാണുക: അവകാശി, കനാന്, വാഗ്ദത്ത ദേശം)

ദൈവ വചന സൂചികകള്:

ദൈവവചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്:

  • 04:06 അബ്രഹാം കനാനില് എത്തിച്ചേര്ന്നപ്പോള്, “ നിനക്കു ചുറ്റും നോക്കുക, ഞാന് നിനക്കും നിന്റെ സന്തതിക്കും നിനക്ക് കാണുവാന് കഴിയുന്ന മുഴുവന് ദേശത്തെയും അവകാശമായി തരും.”
  • 27:01 ഒരു ദിവസം, യഹൂദ ന്യായപ്രമാണത്തില് ശാസ്ത്രിയായ ഒരുവന് യേശുവിന്റെ അടുക്കല് വന്നു അവനെ പരീക്ഷിക്കുവാനായി, ഗുരുവേ, നിത്യജീവന്__അവകാശമാക്കുവാന്__ ഞാന് എന്ത് ചെയ്യണം എന്ന് ചോദിച്ചു.
  • 35:03 അവിടെ രണ്ടു പുത്രന്മാരുള്ള ഒരു മനുഷ്യന് ഉണ്ടായിരുന്നു. ഇളയ പുത്രന് പിതാവിനോട് പറഞ്ഞത്, ‘അപ്പാ, എനിക്ക് ഇപ്പോള്തന്നെ എന്റെ അവകാശം വേണം! അതുകൊണ്ട് പിതാവ് തന്റെ സ്വത്ത് രണ്ടു പുത്രന്മാരുടെ ഇടയില് വിഭാഗിച്ചു കൊടുത്തു.”

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H2490, H2506, H3423, H3425, H4181, H5157, H5159, G2816, G2817, G2819, G2820