ml_tw/bible/kt/promisedland.md

6.6 KiB
Raw Permalink Blame History

വാഗ്ദത്ത ദേശം

വസ്തുതകള്‍:

“വാഗ്ദത്ത ദേശം” എന്ന പദം ദൈവ വചന സംഭവങ്ങളില്‍ മാത്രമേ വരുന്നുള്ളൂ, ദൈവ വചന ഭാഗങ്ങളില്‍ ഇല്ല. ദൈവം അബ്രഹാമിനും അവന്‍റെ സന്തതിക്കും വാഗ്ദത്തം നല്‍കിയ കനാന്‍ ദേശത്തെ സൂചിപ്പിക്കുവാന്‍ ഉള്ള ഒരു പകരം ശൈലി ആകുന്നു.

  • അബ്രഹാം ഊര്‍ എന്ന പട്ടണത്തില്‍ ജീവിക്കുമ്പോള്‍, ദൈവം തന്നോട് പുറപ്പെട്ടു പോയി കനാന്‍ ദേശത്ത് വസിക്കുവാന്‍ ആവശ്യപ്പെട്ടു. താനും തന്‍റെ സന്തതികളായ ഇസ്രയേല്യരും, അവിടെ അനേക വര്‍ഷങ്ങള്‍ ജീവിച്ചു വന്നു.
  • ഒരു കഠിനമായ ക്ഷാമം വരികയും കനാന്‍ ദേശത്തു ഭക്ഷ്യ വസ്തുക്കള്‍ ഇല്ലാതാകുകയും ചെയ്തപ്പോള്‍, ഇസ്രയേല്‍ ജനം മിസ്രയീമിലേക്കു കടന്നു പോയി.
  • നാനൂറു വര്‍ഷങ്ങള്‍ക്കു ശേഷം, ദൈവം ഇസ്രയേല്‍ ജനതയെ മിസ്രയീമിന്‍റെ അടിമത്തത്തില്‍ നിന്നും വീണ്ടെടുക്കുകയും അവരെ വീണ്ടും കനാന്‍ ദേശത്തേക്ക് മടക്കി കൊണ്ട് വരികയും, ദൈവം വാഗ്ദത്തം ചെയ്തിരുന്ന ദേശം അവര്‍ക്ക് നല്‍കുകയും ചെയ്തു.

പരിഭാഷ നിര്‍ദേശങ്ങള്‍:

  • “വാഗ്ദത്ത ഭൂമി” എന്ന പദം “ദൈവം അബ്രഹാമിനു നല്‍കുമെന്ന് പറഞ്ഞിരുന്നതായ ഭൂമി” അല്ലെങ്കില്‍ “ദൈവം അബ്രഹാമിന് വാഗ്ദത്തം ചെയ്തിരുന്ന ദേശം” അല്ലെങ്കില്‍ “ദൈവം തന്‍റെ ജനത്തിനു വാഗ്ദത്തം ചെയ്തിരുന്ന ദേശം” അല്ലെങ്കില്‍ “കനാന്‍ ദേശം” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • ദൈവ വചന ഭാഗത്ത്, ഈ പദം “ദൈവം വാഗ്ദത്തം ചെയ്ത ഭൂമി” എന്ന രീതിയില്‍ പ്രയോഗിച്ചിരിക്കുന്നു.

(കാണുക:കനാന്‍, വാഗ്ദത്തം)

ദൈവ വചന സൂചികകള്‍:

ദൈവ വചന കഥകളില്‍ നിന്നുള്ള ഉദാഹരണങ്ങള്‍:

  • 12:01 അവര്‍ (ഇസ്രയേല്യര്‍) തുടര്‍ന്ന് അടിമകള്‍ ആയിരുന്നില്ല, അവര്‍ വാഗ്ദത്ത ദേശത്തേക്ക് പോയിക്കൊണ്ടിരിക്കുക ആയിരുന്നു.
  • 14:01 അവരോടുള്ള ഉടമ്പടിയുടെ ഭാഗമായി ഇസ്രയേല്‍ ജനം ദൈവം നല്‍കിയ ന്യായപ്രമാണം അവര്‍ അനുസരിക്കണം എന്ന് ദൈവം അവരോടു ആവശ്യപ്പെട്ടു, ദൈവം അവരെ കനാന്‍ ദേശം എന്ന് വിളിക്കപ്പെട്ടിരുന്ന വാഗ്ദത്ത ദേശത്തേക്ക് സീനായി മലയില്‍ നിന്നു നയിച്ചു കൊണ്ട് പോകുവാന്‍ ആരംഭിക്കുകയും ചെയ്തു.
  • 14:02 ദൈവം അബ്രഹാം, യിസഹാക്ക്, യാക്കോബ് എന്നിവരോട് താന്‍ അവര്‍ക്ക് വാഗ്ദത്ത ദേശം നല്‍കുമെന്ന് വാഗ്ദത്തം നല്‍കിയിരുന്നു, എന്നാല്‍ ഇപ്പോള്‍ അവിടെ നിരവധി ജന വിഭാഗങ്ങള്‍ ജീവിച്ചു വരികയാണ്.
  • 14:14 അനന്തരം ദൈവം ജനത്തെ വാഗ്ദത്ത ദേശത്തിന്‍റെ അരികിലേക്ക് വീണ്ടും അവരെ നടത്തി.
  • 15:02 ഇസ്രയേല്‍ ജനത്തിനു വാഗ്ദത്ത ദേശത്തില്‍ പ്രവേശിക്കുന്നതിന് യോര്‍ദാന്‍ നദിയുടെ കുറുകെ കടന്നു പോകേണ്ടതു ഉണ്ടായിരുന്നു.
  • 15:12 ഈ യുദ്ധത്തിനു ശേഷം, ദൈവം ഇസ്രയേലിന്‍റെ ഓരോ ഗോത്രത്തിനും അതതിന്‍റെ ഭാഗങ്ങള്__വാഗ്ദത്ത ദേശത്തില്__ നല്‍കി.
  • 20:09 ദൈവത്തിന്‍റെ ജനം അവരുടെ വാഗ്ദത്ത ദേശത്തില്‍ നിന്നും പുറത്താക്കപ്പെടുവാന്‍ നിര്‍ബന്ധിതരായ ഈ കാലഘട്ടത്തെ പ്രവാസം എന്ന് പറയുന്നു.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H776, H3068, H3423, H5159, H5414, H7650