ml_tw/bible/kt/abomination.md

4.6 KiB
Raw Permalink Blame History

അറപ്പ്, മ്ലേച്ചതകള്‍, അറക്കത്തക്കവ

നിര്‍വചനം

“അറപ്പ്” എന്ന പദം അപമാനം വരുത്തുന്ന അല്ലെങ്കില്‍ തികെച്ചും വെറുപ്പുളവാക്കുന്ന ഒന്നിനെ സൂചിപ്പിക്കുന്നു.

  • മിസ്രയീമ്യര്‍എബ്രായരെ “അറക്കത്തക്ക” വരായി കരുതിയിരുന്നു. ഇതിന്‍റെ അര്‍ത്ഥം മിസ്രയീമ്യര്‍എബ്രായരെ ഇഷ്ടപ്പെടാതിരിക്കുന്നു എന്നും അവരോടു ബന്ധം പുലര്‍ത്തുവാനും അവര്‍ക്ക് സമീപമായിരിക്കുവാനും ആഗ്രഹിക്കുന്നില്ല എന്നാണ്.
  • ദൈവവചനം ചിലതിനെ “യഹോവെക്കു അറപ്പുള്ളവ” എന്നു പറയുമ്പോള്‍അവയില്‍നുണപറച്ചില്‍, അഹങ്കാരം, നരബലി, വിഗ്രഹാരാധന, കൊലപാതകം, വ്യഭിചാരം, സ്വവര്‍ഗ്ഗരതി പോലുള്ളവ അടങ്ങിയിരിക്കുന്നു.
  • അന്ത്യകാലത്തെക്കുറിച്ചു ശിഷ്യന്മാരെ പഠിപ്പിക്കുമ്പോള്‍, യേശു ദാനിയേല്‍പ്രവാചകന്‍റെ പ്രവചനത്തില്‍നിന്ന് സൂചിപ്പിച്ചുകൊണ്ട് “ശൂന്യമാക്കുന്ന മ്ലേച്ചത” എന്നു തന്‍റെ ആരാധന സ്ഥലത്തെ അശുദ്ധമാക്കുന്നതു നിമിത്തം ദൈവത്തിനെതിരായുള്ള മത്സരത്തെ കാണുന്നു.

പരിഭാഷ നിര്‍ദേശങ്ങള്‍:

  • “അറപ്പ്” എന്ന പദം “ദൈവം വെറുക്കുന്ന കാര്യം” എന്നോ “അറപ്പുളവാക്കുന്ന എന്തെങ്കിലും” എന്നോ അറപ്പുളവാക്കുന്ന ശീലം എന്നോ ‘’വളരെ ദോഷമായ പ്രവര്‍ത്തി” എന്നോ പരിഭാഷപ്പെടുത്താം.
  • സാഹചര്യത്തിനനുസരിച്ച്, “അറപ്പുളവാക്കുന്ന ഒന്നു” എന്നുള്ള പരിഭാഷ “വളരെ വെറുക്കത്തക്കതായ” അല്ലെങ്കില്‍“നിന്ദ്യമായ” അല്ലെങ്കില്‍“പൂര്‍ണ്ണമായും അസ്വീകാര്യമായ” അല്ലെങ്കില്‍“ആഴമായ വെറുപ്പ്‌ഉളവാക്കുന്നതായ” എന്നിങ്ങനെ ഉള്‍പ്പെടുത്താം.
  • “ശൂന്യമാക്കുന്ന മ്ലേച്ചത” എന്ന പദസഞ്ചയം “ജനത്തിനു വളരെയധികം ഉപദ്രവം നല്‍കുന്ന വഷളത്വമുള്ള സംഗതി” അല്ലെങ്കില്‍“വളരെ സങ്കടമുളവാക്കുന്ന അറക്കത്തക്ക കാര്യം” എന്നിങ്ങനെ പരിഭാഷപ്പെടുത്താം.

(കാണുക: വ്യഭിചാരം, അശുദ്ധമാക്കുക, അസത്യ ദൈവം, യാഗം)

ദൈവവചന സൂചികകള്‍:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H887, H6292, H8251, H8262, H8263, H8441, G946