ml_ta/translate/translate-names/01.md

23 KiB

വിവരണം

ബൈബിളിൽ വളരെയധികം വ്യക്തികളുടെയും, കൂട്ടങ്ങളുടെയും, സ്ഥലങ്ങളുടെയും ഒക്കെ പേരുകൾ നൽകിയിരിക്കുന്നു. ഇവയിൽ പല പേരും അപരിചിതവും പറയുവാൻ ബുദ്ധിമുട്ടുള്ളതുമായി തോന്നാം. . ചില സമയങ്ങളിൽ വായനക്കാർക്ക് ഒരു പേര് എന്താണ് സൂചിപ്പിക്കുന്നതെന്ന് അറിയില്ലായിരിക്കാം, ചിലപ്പോൾ ഒരു പേരിന്‍റെ അർത്ഥമെന്താണെന്ന് അവർ മനസിലാക്കേണ്ടതുണ്ട്.. ഈ ലേഖനം നിങ്ങളെ പേരുകൾ തർജ്ജിമ ചെയ്യുവാനും അതുവഴി വായനക്കാർക്കു അവയെ കുറിച്ച് മനസ്സിലാക്കേണ്ടതൊക്കെ മനസിലാക്കുവാനും സഹായിക്കുന്നു.

പേരുകളുടെ അർത്ഥം

ബൈബിളിലെ മിക്ക പേരുകൾക്കും അർത്ഥമുണ്ട്. പലപ്പോഴും ബൈബിളിൽ ഉപയോഗിച്ചിട്ടുള്ള പേരുകൾ വ്യക്തികളെയോ സ്ഥലങ്ങളെയോ തിരിച്ചറിയുവാൻ മാത്രമാകും ഉപയോഗിക്കുക. പക്ഷെ ചിലപ്പോഴൊക്കെ പേരിന്‍റെ അർത്ഥമറിയുന്നതും പ്രധാനമാണ്.

ശാലേം രാജാവും അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനുമായ ഈമൽക്കീസേദെക്ക്, രാജാക്കന്മാരെ നിഗ്രഹിച്ച് മടങ്ങിവരുന്ന അബ്രാഹാമിനെ എതിരേറ്റുചെന്ന് അനുഗ്രഹിച്ചു. (എബ്രായർ 7:1 ULT)

ഇവിടെ രചയിതാവ് "മൽക്കീസേദെക്" എന്ന പേര് ഉപയോഗിക്കുന്നത് ആ പേരുള്ള ഒരു വ്യക്തിയെ പരാമർശിക്കാനാണ്. അതിനോടൊപ്പം "ശാലേംരാജാവു" എന്ന് പറയുന്നത് വഴി അദ്ദേഹം ഒരു പട്ടണം ഭരിച്ചിരുന്ന വ്യക്തിയാണെന്നും മനസ്സിലാക്കാം.

മൽക്കീസേദെക്ക് എന്ന പേരിന് നീതിയുടെ രാജാവെന്നും, ശലേംരാജാവ് എന്നതിന് സമാധാനത്തിന്‍റെ രാജാവ് എന്നും അർത്ഥം ഉണ്ട്. (എബ്രായർ 7:2 ULT)

ഇവിടെ രചയിതാവ് "മൽക്കീസേദെക്" എന്ന പേരിന്‍റെയും അദ്ദേഹത്തിന്‍റെ പദവിയുടെയും അർഥം എടുത്തു പറയുന്നു, എന്തെന്നാൽ അവ ആ വ്യക്തിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ സഹായിക്കുന്നു. അല്ലാത്ത സമയങ്ങളിൽ, രചയിതാവ് പേരിന്‍റെ അർഥം എടുത്തു പറയുന്നില്ല. കാരണം വായനക്കാരന് ആ പേരിന്‍റെ അർഥം അറിയാമെന്നു അവർ കരുതുന്നു. ഒരു ശകലം മനസ്സിലാക്കുവാൻ പേരിന്‍റെ അർഥം അനിവാര്യമെന്ന് നിങ്ങള്ക്ക് തോന്നിയാൽ, അത് ലേഖനത്തിനോടൊപ്പമോ ഒരു അടിക്കുറിപ്പായോ നിങ്ങള്‍ക്ക് നൽകാവുന്നതാണ്.

ഇത് ഒരു വിവർത്തന പ്രശ്നത്തിനുള്ള കാരണങ്ങൾ ആണ്

  • വായനക്കാർക്കു ബൈബിളിൽ ഉപയോഗിച്ചിട്ടുള്ള പല പേരുകളും അറിയില്ലായിരിക്കാം. അത് ഒരു സ്ഥലത്തെയാണോ, വ്യക്തിയെയാണോ അതോ മറ്റെന്തിനെയെങ്ങിലും ആണോ പരാമർശിക്കുന്നതെന്നു അവർക്കു അറിഞ്ഞെന്നു വരില്ല.
  • ഒരു ലേഖന ശകലം മനസ്സിലാക്കുവാൻ വായനക്കാരനു പേരിന്‍റെ അർഥം അറിയേണ്ടത് ആവശ്യമായി വരാം.
  • പല പേരുകൾക്കും വ്യത്യസ്തമായ ശബ്ദങ്ങളും നിങ്ങളുടെ ഭാഷയിൽ പറയുവാൻ ബുദ്ധിമുട്ടുള്ള ചില ശബ്ദങ്ങളുടെ മിശ്രണവും ഒക്കെ ഉണ്ടായേക്കാം. ഈ പ്രശ്നം നേരിടുവാനുള്ള തന്ത്രങ്ങൾക്കായി ഇത് കാണുക, Borrow Words.
  • ചില വ്യക്തികൾക്കോ സ്ഥലങ്ങൾക്കോ രണ്ട് പേരുകൾ ഉണ്ടായേക്കാം. ഇവ രണ്ടും ഒരേ വ്യക്തിയെ അഥവാ സ്ഥലത്തെയാണ് പരാമര്‍ശിക്കുന്നതെന്നു വായനക്കാരന് മനസ്സിലാക്കണമെന്നില്ല.

ബൈബിളിൽനിന്നുള്ള ചില ഉദാഹരണങ്ങൾ

നിങ്ങൾ ജോർദാൻ </ u> കടന്ന് യെരിഹോയി</ u> ലേക്ക് വന്നു. അമോര്യയരോട് ചേര്‍ന്ന് യെരീഹോയിലെ നേതാക്കൾ നിങ്ങളോട് യുദ്ധം ചെയ്തു </ U> (യോശുവ 24:11 ULT)

വായനക്കാർ "യോർദ്ദാൻ" എന്നാൽ ഒരു നദിയുടെ പേരാണെന്നോ , "യെരീഹോ" ഒരു പട്ടണത്തിന്‍റെ പേരാണെന്നോ, "അമോർ" ഒരു കൂട്ടം വ്യക്തികളുടെ പേരാണെന്നോ മനസ്സിലാക്കണമെന്നില്ല.

എന്ന് പറഞ്ഞ് തന്നോട് അരുളിച്ചെയ്ത യഹോവയ്ക്ക്: “നീ കാണുന്നവനായ ദൈവമാകുന്നുc” എന്ന് പേർ വിളിച്ചു. അതുകൊണ്ട് ആ കിണർ ബേർ-ലഹയീ-രോയീ എന്ന് വിളിക്കപ്പെട്ടു; (ഉല്പത്തി 16:13-14 ULT)

" ബേർ-ലഹയീ-രോയീ " എന്നാൽ "എന്നെ കാണുന്ന ജീവനുള്ള ദൈവത്തിന്‍റെ കിണർ"എന്ന് എടുത്തു പറയാതെ വായനക്കാർക്കു രണ്ടാമത്തെ വാക്യം മനസ്സിലാക്കുവാൻ സാധിക്കില്ല.

അവൻ അവൾക്കു മകനായി: “ഞാൻ അവനെ വെള്ളത്തിൽ നിന്ന് വലിച്ചെടുത്തു” എന്ന് പറഞ്ഞ് അവൾ അവന് മോശെ എന്നു പേരിട്ടു. (പുറപ്പാട് 2:11 ULT)

ഹീബ്രുവിൽ മോശെ എന്ന പേര് " വലിച്ചെടുക്കുക" എന്ന് പറയുന്നതുമായി സാമ്യമുള്ളതാകുന്നു. ഇത് എടുത്തു പറഞ്ഞില്ലെങ്കിൽ,വായനക്കാർക്കു അവൾ എന്തിനു ഇങ്ങനെ പറഞ്ഞു എന്ന് മനസ്സിലാകില്ല.

സ്തെഫാനൊസിനെ കൊലചെയ്തത് ശൌലിന്സമ്മതമായിരുന്നു. (പ്രവൃത്തികൾ 8:1 ULT)

ഇക്കോന്യയിൽ പൌലൊസും ബർണബാസും ഒരുമിച്ചു യെഹൂദന്മാരുടെ പള്ളിയിൽ ചെന്നു(പ്രവൃത്തികൾ 14 :1 ULT)

വായനക്കാർക്കു ശൌലും പൌലൊസും ഒരേ വ്യക്തിയുടെ നാമങ്ങളാണെന്നു അറിവുണ്ടാകണമെന്നില്ല.

പരിഭാഷാ തന്ത്രങ്ങൾ

  1. അഥവാ വായനക്കാർക്ക് ഒരു ഉള്ളടക്കത്തിൽ നിന്ന് ഒരു പേര് എന്തിനെ പരാമര്‍ശിക്കുന്നുവെന്നു മനസ്സിലാക്കുവാൻ സാധിക്കുന്നില്ലെങ്കിൽ, നിങ്ങള്‍ക്ക് അത് മനസ്സിലാകുവാനായി ഒരു വാക്ക് കൂട്ടി ചേർക്കാവുന്നതാണ്.
  2. അഥവാ വായനക്കാർക്ക് ഒരു ഉള്ളടക്കത്തിൽ ഒരു പേരിനെക്കുറിച്ചു പറഞ്ഞിരിക്കുന്നത് എന്താണെന്നു മനസ്സിലാക്കുവാൻ അതിന്‍റെ അർഥം ആവിശ്യമാണെങ്കിൽ, ആ പേര് പകർത്തിയെഴുതി വചനത്തിന്‍റെ വിശദീകരണമായോ അല്ലെങ്കിൽ ഒരു അടിക്കുറിപ്പായയോ അത് പറയാവുന്നതാണ്.
  3. അഥവാ വായനക്കാർക്ക് ഒരു ഉള്ളടക്കത്തിൽ ഒരു പേരിനെക്കുറിച്ചു പറഞ്ഞിരിക്കുന്നത് എന്താണെന്നു മനസ്സിലാക്കുവാൻ അതിന്‍റെ അർഥം ആവിശ്യമാണെങ്കിൽ, ആ പേര് ഒരുപ്രാവശ്യം മാത്രം ഉപയോഗിച്ചിട്ടുള്ളതാണെങ്കിൽ ആ പേര് പകർത്തിയെഴുതുന്നതിനു പകരം അതിന്‍റെ അർഥം വിവര്‍ത്തനം ചെയ്തു നൽകുക.
  4. അഥവാ ഒരു വ്യക്തിക്കോ സ്ഥലത്തിനോ രണ്ടു വ്യത്യസ്ത പേരുകൾ ഉണ്ടെങ്കിൽ, അതിൽ ഒരു പേര് കൂടുതലായി ഉപയോഗിക്കുകയും, മറ്റേ പേര് ആ വചനം ആ പേര് എടുത്തു പറയുകയാണെങ്കിലോ , അത്തരം ഒരു പേര് എന്തിനു നൽകിയെന്ന് പരാമര്‍ശിക്കുന്നുവെങ്കിലോ മാത്രം ഉപയോഗിക്കുക. ഒരു അടിക്കുറുപ്പായി മൂല ഗ്രന്ഥം എന്ത് കൊണ്ട് രണ്ടു പേര് ഉപയോഗിക്കുന്നുവെന്നും, ഒരു പേര് എന്തുകൊണ്ട് കുറവായി ഉപയോഗിക്കപ്പെടുന്നുവെന്നു രേഖപ്പെടുത്തുക. 1.അല്ലെങ്കിൽ ഒരു സ്ഥലത്തിനോ വ്യക്തിക്കോ രണ്ടു വ്യത്യസ്ത പേരുകൾ ഉണ്ടെങ്കിൽ, മൂല ഗ്രന്ഥത്തിൽ നൽകിയിരിക്കുന്ന പേര് ഉപയോഗിക്കുക. മറ്റേ പേര് അടിക്കുറുപ്പായി നൽകുക.

പ്രയോഗക്ഷമമായ പരിഭാഷാ തന്ത്രങ്ങളുടെ ഉദാഹരണങ്ങൾ

  1. അഥവാ വായനക്കാർക്കു ഒരു ഉള്ളടക്കത്തിൽ നിന്ന് ഒരു പേര് എന്തിനെ പരാമര്‍ശിക്കുന്നുവെന്നു മനസ്സിലാക്കുവാൻ സാധിക്കുന്നില്ലെങ്കിൽ, നിങ്ങള്‍ക്ക് അത് മനസ്സിലാകുവാനായി ഒരു വാക്ക് കൂട്ടി ചേർക്കാവുന്നതാണ്.

പിന്നെ നിങ്ങൾ യോർദ്ദാൻ കടന്ന് യെരിഹോവിലേക്ക് വന്നു; അമോര്യയരോട് ചേര്‍ന്ന് യെരീഹോയിലെ നേതാക്കൾ നിങ്ങളോട് യുദ്ധം ചെയ്തു </ U> (യോശുവ 24:11 ULT)

  • നിങ്ങൾ യോർദ്ദാൻ നദി കടന്നു യെരീഹോവ പട്ടണത്തിലേക്കു വന്നു; യെരീഹോ നിവാസികൾ, അമോര്യ ഗോത്രക്കാരോട് കൂടി ചേർന്നു നിങ്ങളോടു യുദ്ധംചെയ്തു.

  • ആ സമയത്തു തന്നേ ചില പരീശന്മാർ അടുത്തുവന്ന് യേശുവിനെ ഉപദേശിച്ചു: ഇവിടം വിട്ടു പൊയ്ക്കൊൾക; ഹെരോദാവ് നിന്നെ കൊല്ലുവാൻ ആഗ്രഹിക്കുന്നു എന്നു അവനോട് പറഞ്ഞു." (ലൂക്കോസ് 13:31 ULT)
  • വൈകാതെ ചില പരീശന്മാർ അടുത്തുവന്നു അവനോടു പറഞ്ഞു, "ഇവിടം വിട്ടു പൊയ്ക്കാൾക. ഹെരോദാവു രാജാവ് നിന്നെ കൊല്ലുവാൻ ഇച്ഛിക്കുന്നു" .
  1. അഥവാ വായനക്കാർക്കു ഒരു ഉള്ളടക്കത്തിൽ ഒരു പേരിനെക്കുറിച്ചു പറഞ്ഞിരിക്കുന്നത് എന്താണെന്നു മനസ്സിലാക്കുവാൻ അതിന്‍റെ അർഥം ആവിശ്യമാണെങ്കിൽ, ആ പേര് പകർത്തിയെഴുതി വചനത്തിന്‍റെ വിശദീകരണമായോ അല്ലെങ്കിൽ ഒരു അടിക്കുറിപ്പായയോ അത് പറയാവുന്നതാണ്.
  • ** അവൻ അവൾക്കു മകനായി: “ഞാൻ അവനെ വെള്ളത്തിൽ നിന്ന് വലിച്ചെടുത്തു” എന്ന് പറഞ്ഞ് അവൾ അവന് മോശെ എന്നു പേരിട്ടു. ** (പുറപ്പാട് 2:11 ULT)
  • "ഞാൻ അവനെ വെള്ളത്തിൽ നിന്നു വലിച്ചെടുത്തു" എന്നു പറഞ്ഞു അവൾ അവന് 'വലിച്ചെടുക്കുക ' എന്ന് പറയുന്നതുമായി സാമ്യമുള്ള നാമം ആയതിനാൽ,മോശെ എന്നു പേരിട്ടു.

  1. അഥവാ വായനക്കാർക്കു ഒരു ഉള്ളടക്കത്തിൽ ഒരു പേരിനെക്കുറിച്ചു പറഞ്ഞിരിക്കുന്നത് എന്താണെന്നു മനസ്സിലാക്കുവാൻ അതിനെ അർഥം ആവിശ്യമാണെങ്കിൽ, ആ പേര് ഒരുപ്രാവശ്യം മാത്രം ഉപയോഗിച്ചിട്ടുള്ളതാണെങ്കിൽ ആ പേര് പകർത്തിയെഴുതുന്നതിനു പകരം അതിന്‍റെ അർഥം വിവര്‍ത്തനം ചെയ്തു നൽകുക.
  • ** എന്ന് പറഞ്ഞ് തന്നോട് അരുളിച്ചെയ്ത യഹോവയ്ക്ക്: “നീ കാണുന്നവനായ ദൈവമാകുന്നു” എന്ന് പേർ വിളിച്ചു. അതുകൊണ്ട് ആ കിണർ ബേർ-ലഹയീ-രോയീ എന്ന് വിളിക്കപ്പെട്ടു; **(ഉല്പത്തി 16:13-14 ULT)
  • അവൾ പറഞ്ഞു "അവൻ എന്നെ കണ്ടതിനു ശേഷവും ഞാൻ അവനെ കാണുന്നുവോ?" അതുകൊണ്ടു ആ കിണർ "എന്നെ കാണുന്ന ജീവിച്ചിരിക്കുന്നവന്‍റെ കിണർ" എന്നു വിളിക്കപ്പെട്ടു ;
  1. അഥവാ ഒരു വ്യക്തിക്കോ സ്ഥലത്തിനോ രണ്ടു വ്യത്യസ്ത പേരുകൾ ഉണ്ടെങ്കിൽ, അതിൽ ഒരു പേര് കൂടുതലായി ഉപയോഗിക്കുകയും, മറ്റേ പേര് ആ വചനം ആ പേര് എടുത്തു പറയുകയാണെങ്കിലോ , അത്തരം ഒരു പേര് എന്തിനു നൽകിയെന്ന് പരാമര്‍ശിക്കുന്നുവെങ്കിലോ മാത്രം ഉപയോഗിക്കുക. ഒരു അടിക്കുറുപ്പായി മൂല ഗ്രന്ഥം എന്ത് കൊണ്ട് രണ്ടു പേര് ഉപയോഗിക്കുന്നുവെന്നും, ഒരു പേര് എന്തുകൊണ്ട് കുറവായി ഉപയോഗിക്കപ്പെടുന്നുവെന്നു രേഖപ്പെടുത്തുക.
  • **...ശൌല്‍എന്ന് പേരുള്ള ഒരു ബാല്യക്കാരന്‍റെ കാൽക്കൽ വെച്ച് ** (പ്രവൃത്തികൾ 7:58 ULT)
  • ...പൌലൊസ്എന്നു പേരുള്ള ഒരു യുവാവിന്‍റെ. 1
  • അതിനുള്ള അടിക്കുറിപ്പ് ഈ വിധം ആയിരിക്കും:
  • [1]മിക്ക പതിപ്പുകളിലും ഇവിടെ ശൌൽ എന്നായിരിക്കും. എന്നാൽ ബൈബിളിൽ മിക്ക ഇടങ്ങളിലും അവൻ പൌലൊസ് എന്നറിയപ്പെടുന്നു.
  • ** അപ്പോൾപൗലൊസ്എന്നും പേരുള്ള ശൌല്‍ പരിശുദ്ധാത്മപൂർണ്ണനായി :** (പ്രവൃത്തികൾ 13:9)
  • പക്ഷെ അപ്പോൾ പൌലൊസ് എന്നും പേരുള്ള ശൌൽ പരിശുദ്ധാതമാവിനാൽ നിറഞ്ഞിരുന്നു ;

അല്ലെങ്കിൽ ഒരു സ്ഥലത്തിനോ വ്യക്തിക്കോ രണ്ടു വ്യത്യസ്ത പേരുകൾ ഉണ്ടെങ്കിൽ, മൂല ഗ്രന്ഥത്തിൽ നൽകിയിരിക്കുന്ന പേര് ഉപയോഗിക്കുക. മറ്റേ പേര് അടിക്കുറുപ്പായി നൽകുക. ഉദാഹരണത്തിന്, മൂല ഗ്രന്ഥത്തിൽ "ശൌൽ" എന്നുള്ളിടത്തു "ശൌൽ" എന്നും , മൂല ഗ്രന്ഥത്തിൽ "പൌലൊസ്" എന്നുള്ളിടത്തു "പൌലൊസ്" എന്നും നിങ്ങൾക്കും എഴുതാവുന്നതാണ്. ണ്.

  • **...ശൌല്‍എന്ന് പേരുള്ള ഒരു ബാല്യക്കാരന്‍റെ കാൽക്കൽ വെച്ച് ** (പ്രവൃത്തികൾ 7:58 ULT)
  • ശൌൽഎന്നു പേരുള്ള ഒരു യുവാവിന്‍റെ.

അതിനുള്ള അടിക്കുറിപ്പ് ഈ വിധം ആയിരിക്കും.

  • [1] ഇത് പ്രവർത്തികൾ 13'ന്‍റെ തുടക്കത്തിൽ പൗലൊസ്എന്ന് വിളിക്കപ്പെടുന്ന അതെ വ്യക്തിയാണ്.
    • ** അപ്പോൾപൗലൊസ്എന്നു പേരുള്ള ശൌല്‍ പരിശുദ്ധാത്മപൂർണ്ണനായി :** (പ്രവൃത്തികൾ 13:9)
  • പക്ഷെ അപ്പോൾ ശൌൽ എന്നും പേരുള്ള പൌലൊസ് പരിശുദ്ധാതമാവിനാൽ നിറഞ്ഞിരുന്നു ;
    • **പൗലോസുംബർന്നബാസും ഇക്കോന്യയിൽ യെഹൂദന്മാരുടെ പള്ളിയിൽ ** (പ്രവൃത്തികൾ 14:1 ULT)
  • ഇക്കോന്യയിൽ പൌലൊസും 1 ബർണബാസും ഒരുമിച്ചു യെഹൂദന്മാരുടെ പള്ളിയിൽ ചെന്നു
  • അതിനുള്ള അടിക്കുറിപ്പ് ഈ വിധം ആയിരിക്കും.
  • [1] ഇത് പ്രവർത്തികൾ 13'ന് മുൻപ് ശൌൽ എന്ന് വിളിക്കപ്പെട്ടിരുന്ന അതെ വ്യക്തിയാണ്.