ml_ta/translate/translate-transliterate/01.md

9.3 KiB

വിവരണം

ചിലപ്പോൾ ബൈബിളിൽ നിങ്ങളുടെ സംസ്കാരത്തിൽ ഇല്ലാത്തതും നിങ്ങളുടെ ഭാഷയിൽ പദങ്ങൾ ഇല്ലാത്തതുമായ വസ്തുക്കൾ ഉണ്ടായേക്കാം. ഇത്, നിങ്ങള്‍ക്ക് പരാമര്‍ശിക്കുവാൻ പേരില്ലാത്ത ഇടങ്ങളെയും, മനുഷ്യരെയും ഒക്കെ ഉൾക്കൊള്ളിക്കുന്നു.

ഇങ്ങനെ സംഭവിക്കുമ്പോൾ നിങ്ങള്‍ക്ക് അത്തരം വാക്കുകൾ ബൈബിളില്‍ നിന്ന് നിങ്ങളുടെ ഭാഷയിലേക്കു "കടം" എടുക്കാം. ഇതിനാൽ ഉദ്ദേശിക്കുന്നത്, നിങ്ങള്‍ക്ക് ആ വാക്കു നിങ്ങളുടെ ഭാഷയിലേക്കു പകർത്താം എന്നാണ്. ഈ അദ്ധ്യായം ചർച്ച ചെയ്യുന്നത് എങ്ങനെ വാക്കുകൾ "കടം" എടുക്കാം എന്നാണ് . (ഇതല്ലാതെ നിങ്ങളുടെ ഭാഷയിൽ ഇല്ലാത്ത കാര്യങ്ങൾക്കായി വാക്കുകൾ വിവർത്തനം ചെയ്യുന്നതിന് മറ്റ് വഴികളുമുണ്ട്. ഇതിനായി നോക്കുക: അജ്ഞാതമായത് വിവർത്തനം ചെയ്യുക .)

ബൈബിളിൽനിന്നുള്ള ചില ഉദാഹരണങ്ങൾ

വഴിയരികെ ഒരുഅത്തിവൃക്ഷം u>കണ്ട്; (മത്തായി 21:19 ULT)

അഥവാ നിങ്ങളുടെ ഭാഷ സംസാരിക്കുന്ന ഇടങ്ങളിൽ അത്തി മരം ഇല്ലെങ്കിൽ; ഇത്തരം ഒരു മരത്തിനു നിങ്ങളുടെ ഭാഷയിൽ ഒരു പേര് ഉണ്ടാകണമെന്നില്ല.

സാറാഫുകൾഅവന് ചുറ്റും നിന്നു; ഓരോരുത്തന് ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ട് അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു. (യെശയ്യാവ് 6:2 ULT)

ഇത്തരം ജീവികൾക്ക് നിങ്ങളുടെ ഭാഷയിൽ പേര് ഉണ്ടാകില്ല.

പ്രവാചകം;മലാഖിമുഖാന്തരം യിസ്രായേലിനോടുള്ള യഹോവയുടെ അരുളപ്പാട്. (മലാഖി 1:1 ULT)

മലാഖി എന്ന പേര് നിങ്ങളുടെ ഭാഷക്കാർ ഉപയോഗിക്കുന്ന ഒന്നാകണമെന്നില്ല.

പരിഭാഷാ തന്ത്രങ്ങൾ

മറ്റൊരു ഭാഷയിൽ നിന്ന് വാക്കുകൾ കടം എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളുണ്ട്.

  • പല ഭാഷകൾ പല ലിപികൾ ഉപയോഗിക്കുന്നു; ഹീബ്രു, ഗ്രീക്ക്, ലാറ്റിൻ,സിറിലിക്, ദേവനാഗരി,കൊറിയൻ ലിപികൾ പോലെ. ഓരോ ലിപിയും അക്ഷരങ്ങളെ ഒരു ആകൃതിയാൽ എഴുതുന്നു.
  • ഒരേ ലിപി ഉപയോഗിക്കുന്ന വ്യത്യസ്ത ഭാഷകൾ അതെ അക്ഷരത്തെ വേറെ മാത്രയിൽ ഉച്ചരിക്കുന്നു.ഉദാഹരണത്തിന് ജർമൻ സംസാരിക്കുന്നവർ "j" എന്ന അക്ഷരം ഇംഗ്ലീഷ് സംസാരിക്കുന്നവർ "y" എന്ന അക്ഷരം ഉച്ചരിക്കുന്ന രീതിയിലാണ് ഉച്ചരിക്കുക.
  • ഭാഷകൾക്കെല്ലാം ഒരേ ശബ്ദങ്ങളോ കൂട്ട ശബ്ദങ്ങളോ അല്ല ഉണ്ടാവുക. ഉദാഹരണത്തിന് പല ഭാഷകളും ഇംഗ്ലീഷിൽ മയമായി പറയുന്ന "th" ശബ്ദം ഇല്ല,"think" എന്ന വാക്കിലെ പോലെ. അത് പോലെ പല ഭാഷകളിലും "സ്റ്റോപ്പ്" എന്ന വാക്കിൽ ഉപയോഗിക്കുന്ന "st" എന്ന കൂട്ട ശബ്ദതിനാൽ ഒരു വാക്കു ആരംഭിക്കില്ല.

ഒരു വാക്കു കടം എടുക്കുവാൻ പല വഴികൾ ഉണ്ട്.

  1. നിങ്ങളുടെ ഭാഷയ്ക്കു നിങ്ങൾ വിവര്‍ത്തനം ചെയ്യുന്ന ഭാഷയിൽ നിന്നും വ്യത്യസ്ത ലിപി ആണ് ഉള്ളതെങ്കിൽ; ഒരു അക്ഷരത്തിന്‍റെ ആകൃതിയ്ക്കും പകരം നിങ്ങള്‍ അതിനു സമാനമായ അക്ഷരത്തിന്‍റെ ആകൃതി ഉപയോഗിച്ചാൽ മതിയാകും
  2. മറ്റ് ഭാഷയിലെന്ന പോലെ നിങ്ങൾക്കു ആ വാക്കിന്‍റെ അക്ഷരങ്ങൾ എഴുതാം. എന്നാൽ നിങ്ങളുടെ ഭാഷയിൽ സ്വാഭാവികമായ രീതിയിൽ നിങ്ങള്‍ക്ക് അത് ഉച്ചരിക്കാം.
  3. മറ്റ് ഭാഷയിലെന്ന പോലെ നിങ്ങൾക്കു ആ വാക്ക് ഉച്ചരിക്കാം, എന്നിട്ട് ആ വാക്കിന്‍റെ അക്ഷര ക്രമം നിങ്ങളുടെ ഭാഷയുടെ നിയമാവലി പ്രകാരം മാറ്റി എഴുതിയാൽ മതിയാകും.

പ്രയോഗക്ഷമമായ പരിഭാഷാ തന്ത്രങ്ങളുടെ ഉദാഹരണങ്ങൾ

  1. നിങ്ങളുടെ ഭാഷയ്ക്കു നിങ്ങൾ വിവര്‍ത്തനം ചെയ്യുന്ന ഭാഷയിൽ നിന്നും വ്യത്യസ്ത ലിപി ആണ് ഉള്ളതെങ്കിൽ; ഒരു അക്ഷരത്തിന്‍റെ ആകൃതിയ്ക്കു പകരം നിങ്ങളുടെ അതിന് സമാനമായ അക്ഷരത്തിന്‍റെ ആകൃതി ഉപയോഗിച്ചാൽ മതിയാകും
  • צְפַנְיָ֤ה- ഹീബ്രുവിൽ ഒരു വ്യക്തിയുടെ പേര് * " Zephaniah

" - റോമൻ അക്ഷരത്തിൽ അതെ പേര്

  1. മറ്റ് ഭാഷയിലെന്ന പോലെ നിങ്ങൾക്ക് ആ വാക്കിന്‍റെ അക്ഷരങ്ങൾ എഴുതാം. എന്നാൽ നിങ്ങളുടെ ഭാഷയിൽ സ്വാഭാവികമായ രീതിയിൽ നിങ്ങള്‍ക്ക് അത് ഉച്ചരിക്കാം.
  • സെഫന്യാവ്
    • ഇതൊരു മനുഷ്യന്റെ പേരാണ്

.

  • Zephaniah

"- ഇംഗ്ലീഷിൽ അത് ഇങ്ങനെയാണ് എഴുതുന്നത്. നിങ്ങളുടെ ഭാഷയുടെ നിയമാവലി പ്രകാരം നിങ്ങള്‍ക്ക് അത് ഉച്ചരിക്കാം

  1. മറ്റ് ഭാഷയിലെന്ന പോലെ നിങ്ങൾക്ക് ആ വാക്ക് ഉച്ചരിക്കാം, എന്നിട്ട് ആ വാക്കിന്‍റെ അക്ഷര ക്രമം നിങ്ങളുടെ ഭാഷയുടെ നിയമാവലി പ്രകാരം മാറ്റി എഴുതിയാൽ മതിയാകും.
  • Zephaniah* - നിങ്ങളുടെ ഭാഷയിൽ "z",ഇല്ലെങ്കിൽ നിങ്ങള്‍ക്ക് "s" ഉപയോഗിക്കാം. നിങ്ങളുടെ എഴുത്തു നിയമങ്ങളിൽ "ph" ഇല്ലെങ്കിൽ പകരം നിങ്ങള്‍ക്ക് "f" ഉപയോഗിക്കാം. നിങ്ങൾ "i" എങ്ങനെ ഉച്ചരിക്കുന്നു എന്ന് അനുസരിച്ചു അതിനെ "i" എന്നോ "ai" എന്നോ "ay"എഴുതാം
  • "Sefania" "/സെഫാനിയ
  • "Sefanaia" "/സെഫനായിയ * "Sefanaya" "/സെഫാനായ