ml_ta/translate/translate-unknown/01.md

17 KiB

സിംഹം, അത്തി മരം, പർവതം, പുരോഹിതൻ, ആലയം പോലുള്ള പദങ്ങൾ എന്‍റെ സംസ്കാരത്തിലെ വ്യക്തികൾക്ക് പരിചിതമല്ലാത്തതും, അവർ ഒരിക്കലും കണ്ടിട്ടില്ലാത്തതും, അവയ്ക്കു ഒരു പദം ഇല്ലാത്തതും ആണെങ്കിൽ അവയെ എങ്ങിനെ തർജ്ജിമ ചെയ്യുവാൻ സാധിക്കും?

വിവരണം

അറിയാത്തവ എന്നാൽ മൂല ഗ്രന്ഥത്തിൽ ഉള്ളതും എന്നാൽ നിങ്ങളുടെ സംസ്കാരത്തിലെ വ്യക്തികൾക്ക് പരിചിതമല്ലാത്തതുമായ വസ്തുക്കൾ ആണ്. വിവർത്തന പേജുകളും പരിഭാഷാ കുറിപ്പുകളും ' ഇവ എന്താണെന്ന് നിങ്ങളെ മനസ്സിലാക്കുവാൻ സഹായിക്കും. അവ മനസ്സിലാക്കി കഴിഞ്ഞാൽ, നിങ്ങൾക്ക് അവയെ നിങ്ങളുടെ ഭാഷയിൽ പരാമര്‍ശിക്കുവാനുള്ള വഴികൾ നോക്കേണ്ടി വരും. അത് വഴി നിങ്ങളുടെ വായനക്കാർക്ക് അത് എന്തൊക്കെയാണെന്നു മനസ്സിലാക്കുവാൻ സാധിക്കും.

അഞ്ച് അപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങൾക്കു ഇവിടെ ഒന്നും ഇല്ല എന്നു പറഞ്ഞു. (മത്തായി 14:17 ULT)

ബ്രെഡ് എന്നാൽ നന്നായി പൊടിച്ച ദാന്യം എണ്ണയുടെ കൂടെ ചേർത്ത്, അത് വേകുന്നത്വരെ പാകം ചെയ്തു ഉണ്ടാക്കുന്ന ഒരു തരം ആഹാര വിഭവമാണ്. (ദാന്യം എന്നാൽ ഒരു തരം പുല്ലിൽ മുളയ്ക്കുന്ന വിത്തുകൾ ആണ്). ചില സംസ്കാരങ്ങളിലെ ആളുകൾക്ക് ബ്രെഡ് ഇല്ല, അത് എന്താണെന്നുള്ള അറിവും ഇല്ല.

** ഇതൊരു വിവർത്തന പ്രശ്നമാണെന്ന് **

  • വായനക്കാർക്കു ബൈബിളിൽ പറഞ്ഞിരിക്കുന്ന ചില വസ്തുക്കളെ കുറിച്ച് അറിവ് ഉണ്ടാകില്ല, കാരണം അവ അവരുടെ സംസ്കാരത്തിന്‍റെ ഭാഗമല്ല.
  • വായനക്കാർക്ക് ഒരു ലേഖന ശകലം മനസ്സിലാക്കുവാൻ ബുദ്ധിമുട്ടു ഉണ്ടായേക്കാം, അതിൽ പറഞ്ഞിരിക്കുന്ന വസ്തുക്കൾ ഏതൊക്കെയാണെന്ന് അറിവില്ലെങ്കിൽ.

പരിഭാഷാ തത്വങ്ങൾ

  • നിങ്ങളുടെ ഭാഷയിൽ ഉള്ള പദങ്ങളെ കഴിയുവോളം ഉപയോഗിക്കുക.
  • വാക്യങ്ങളെ കഴിയുന്നത്ര ചുരുക്കി ഉപയോഗിക്കുക.
  • ദൈവത്തിന്‍റെ ആജ്ഞകളും പുരാതീന വസ്തുതകളും ശരിയായി എഴുതുക.

ബൈബിളിൽനിന്നുള്ള ചില ഉദാഹരണങ്ങൾ

ഞാൻ യെരൂശലേമിനെ കൽക്കുന്നുകളുംകുറുനരികളുടെപാർപ്പിടവും ആക്കും; ഞാൻ യെഹൂദാപട്ടണങ്ങളെ നിവാസികൾ ഇല്ലാതെയാകുംവിധം ശൂന്യമാക്കിക്കളയും. (യിരെമ്യാവ് 9:11 ULT)

കുറുനരികൾ എന്നാൽ നായ്ക്കളെ പോലെയുള്ള കാട്ടു മൃഗങ്ങളാണ്. അവർ ലോകത്തിന്‍റെ ചില ഭാഗങ്ങളിലെ ഉള്ളു. അതിനാൽ പല ഇടങ്ങളിലും അവ എന്താണെന്ന് അറിവുണ്ടാകില്ല.

കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിൻ; അവർ ആടുകളുടെ വേഷം ധരിച്ചു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്നചെന്നായ്ക്കൾ ആകുന്നു..(മത്തായി 7:15 ULT)

ഈ തർജ്ജിമ വായിക്കുന്ന ഇടങ്ങളിൽ ചെന്നായ്ക്കൾ ഇല്ലെങ്കിൽ വായനക്കാർക്കു അവ ഉപദ്രവകാരികളായ നായ്ക്കളെ പോലെ രൂപമുള്ള കാട്ടു മൃഗങ്ങളാണെന്നും, അവ ആടുകളെ ആക്രമിക്കുകയും തിന്നുകയും ചെയ്യുമെന്നും അവർക്കു മനസ്സിലാവില്ല.

കുന്തുരുക്കം കലർത്തിയ വീഞ്ഞ് അവന് കൊടുത്തു; അവൻ അത് കുടിച്ചില്ല.(മർക്കൊസ് 15:23 ULT).

ആളുകൾക്ക് കുന്തുരുക്കം എന്താന്നെന്നു അറിവുണ്ടാവില്ല. അത് മരുന്നായി ഉപയോഗിച്ചിരുന്നു എന്നും അറിവുണ്ടാവില്ല.

വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയ ദൈവത്തിന്-(സങ്കീർത്തനങ്ങൾ 136:7 ULT)

ചില ഭാഷകളിൽ വെളിച്ചം നൽകുന്ന വസ്തുക്കൾക്കു പ്രത്യേക പേരുകളുണ്ട്, സൂര്യൻ, തീ ഒക്കെ പോലെ; എന്നാൽ വെളിച്ചത്തിനു കൃത്യമായൊരു പദം ഉണ്ടാകില്ല.

നിങ്ങളുടെ പാപങ്ങൾ കടുംചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും. (യെശയ്യാവ് 1:18 ULT)

ലോകത്തിന്‍റെ പല ഭാഗങ്ങളിൽ ഉള്ള വ്യക്തികളും ഹിമം കണ്ടിട്ടുണ്ടാവില്ല, പക്ഷെ ചിത്രങ്ങളിൽ കണ്ടിട്ടുണ്ടാകും.

പരിഭാഷാ തന്ത്രങ്ങൾ

നിങ്ങളുടെ ഭാഷയിൽ അറിവില്ലാത്ത പദങ്ങൾ താഴെ പറയുന്ന വഴികളാൽ വിവര്‍ത്തനം ചെയ്യാവുന്നതാണ്.

  1. ആ അറിവില്ലാത്ത വസ്തുവിനെ ഒരു വാക്യത്തിൽ വിശദീകരിക്കുക, അഥവാ ആ വചനത്തിൽ ആ പദത്തെ കുറിച്ച് പ്രാധാന്യമുള്ള കാര്യം മാത്രം വിവര്‍ത്തനം ചെയ്യുക.
  2. ചരിത്ര വസ്തുതകളെ ബാധിക്കുന്നില്ലെങ്കിൽ ഒരു വസ്തുവിന് സമാനമായ നിങ്ങളുടെ ഭാഷയിലെ മറ്റൊന്നിനാൽ അതിനെ പകരം വയ്ക്കുക
  3. ആ വാക്കിനെ മറ്റൊരു ഭാഷയിൽ നിന്നും പകർത്തിയെഴുതുക, കൂടാതെ അതിനെ കുറിച്ചൊരു വാക്കോ അല്ലെങ്കിൽ വിശദീകരണമോ നൽകുക.അതുവഴി ആളുകൾക്ക് അത് മനസ്സിലാക്കുവാൻ സാധിക്കും. 1.സാധാരണ ഉപയോഗിക്കുന്ന പദങ്ങൾ നൽകി അർഥം പകരുക. 1.പ്രത്യേകമായി ഉപയോഗിക്കുന്ന പദങ്ങൾ നൽകി അർഥം പകരുക.

പ്രയോഗക്ഷമമായ പരിഭാഷാ തന്ത്രങ്ങളുടെ ഉദാഹരണങ്ങൾ

  1. ആ അറിവില്ലാത്ത വസ്തുവിനെ ഒരു വാക്യത്തിൽ വിശദീകരിക്കുക, അഥവാ ആ വചനത്തിൽ ആ പദത്തെ കുറിച്ച് പ്രാധാന്യമുള്ള കാര്യം മാത്രം തർജ്ജിമ ചെയ്യുക.
  • കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിൻ; അവർ ആടുകളുടെ വേഷം ധരിച്ചു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു. . (മത്തായി 7:15 ULT)

കള്ള പ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന വിശന്നിരിക്കുന്ന ആക്രമകാരികളായ മൃഗങ്ങളാകും . (മത്തായി 7:15 യുഎൽടി)

"വിശന്ന ചെന്നായ്ക്കൾ " എന്നത് ഒരു രൂപാലങ്കാരമാണ്, അതിനാൽ അവ ആടുകൾക്ക് വളരെ അപകടകാരികളാണെന്നു വായനക്കാർ മനസ്സിലാക്കിയാലേ അവർക്കു ഈ രൂപാങ്കരവും മനസ്സിലാകുകയുള്ളു.(ആട് എന്ന പടവും അവർക്കു അറിയാത്തതാണെങ്കിൽ ഇവയിൽ ഏതെങ്കിലും ഒരു വിവര്‍ത്തന തന്ത്രം ഉപയോഗിച്ച് ആടിനെയും വിവര്‍ത്തനം ചെയ്യേണ്ടതോ, അല്ലെങ്കിൽ മറ്റൊരു രൂപാലങ്കാരം ഉപയോഗിക്കേണ്ടതാണ്. രൂപാലങ്കാരങ്ങൾ വിവര്‍ത്തനം ചെയ്യുവാൻ ഇത് നോക്കുക രൂപകങ്ങൾ വിവർത്തനം ചെയ്യുന്നു .)

  • ** അഞ്ച് അപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങൾക്കു ഇവിടെ ഒന്നും ഇല്ല എന്നു പറഞ്ഞു.** (മത്തായി14:17 ULT)

നമ്മുടെ പക്കൽ ഇവിടെ അഞ്ചു വേവിച്ച ദാന്യമണികൾ കൊണ്ടുള്ള അപ്പവും രണ്ടു മീനുമേ ഉള്ളു (മത്തായി 14:17 യുഎൽടി)

  1. ചരിത്ര വസ്തുതകളെ ബാധിക്കുന്നില്ലെങ്കിൽ ഒരു വസ്തുവിന് സമാനമായ നിങ്ങളുടെ ഭാഷയിലെ മറ്റൊന്നിനാൽ അതിനെ പകരം വയ്ക്കുക
  • ** നിങ്ങളുടെ പാപങ്ങൾ ... ഹിമംപോലെ വെളുക്കും; **(യെശയ്യാവ് 1:18 ULT) ഈ വചനം ഹിമത്തെ കുറിച്ചല്ല. അത് വാക്യലങ്കാരം ഉപയോഗിച്ച് ഹിമം എത്ര വെളുപ്പാണെന്നു പറയുന്നുവെന്നേ ഉള്ളു.

നിങ്ങളുടെ പാപങ്ങൾ ... പാൽ പോലെ വെളുക്കും നിങ്ങളുടെ പാപങ്ങൾ ...ചന്ദ്രനെ പോലെ വെളുക്കും

  1. ആ വാക്കിനെ മറ്റൊരു ഭാഷയിൽ നിന്നും പകർത്തിയെഴുതുക, കൂടാതെ അതിനെ കുറിച്ചൊരു വാക്കോ അല്ലെങ്കിൽ വിശദീകരണമോ നൽകുക.അതുവഴി ആളുകൾക്ക് അത് മനസ്സിലാക്കുവാൻ സാധിക്കും.
  • ** കുന്തുരുക്കം കലർത്തിയ വീഞ്ഞ് അവന് കൊടുത്തു; അവൻ അത് കുടിച്ചില്ല. ** (മർക്കൊസ് 15:23 ULT). ആളുകൾക്ക് കുന്തുരുക്കം എന്താണെന്നു മനസ്സിലാക്കുവാൻ "മരുന്ന്" പോലൊരു സാധാരണ പദം ഉപയോഗിച്ചാൽ മതിയാകും.
  • കുന്തുരുക്കം എന്ന മരുന്ന് കലർത്തിയ വീഞ്ഞു അവന് കൊടുത്തു; അവനോ വാങ്ങിയില്ല.
  • **അഞ്ച് അപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങൾക്കു ഇവിടെ ഒന്നും ഇല്ല എന്നു പറഞ്ഞു. **(മത്തായി 14:17 ULT) ആളുകൾക്ക് ബ്രഡ് എന്താണെന്നു മനസിലാക്കുവാൻ അത് ദാന്യമണികളാൽ ഉണ്ടാക്കിയതാണെന്നും അവ എങ്ങനെ ഉണ്ടാക്കുന്നു(പൊടിച്ചു വേവിച്ചു) എന്നും പറഞ്ഞാൽ നന്നാവും.
  • നമ്മുടെ പക്കൽ ഇവിടെ അഞ്ചു വേവിച്ച പൊടിച്ച ദാന്യമണികൾ കൊണ്ടുള്ള ബ്രഡും രണ്ടു മീനുമേ ഉള്ളു

1.സാധാരണ ഉപയോഗിക്കുന്ന പദങ്ങൾ നൽകി അർഥം പകരുക.

  • ഞാൻ യെരൂശലേമിനെ കൽക്കുന്നുകളും കുറുനരികളുടെ പാർപ്പിടവും ആക്കും; (യിരെമ്യാവ് 9:11 ULT)

ഞാൻ യെരൂശലേമിനെ കൽകുന്നുകളും കാട്ടു നായയ്‌ക്കളുടെ പാർപ്പിടവും ആക്കും(യിരെമ്യാവ് 9:11 യുഎൽടി)

  • **അഞ്ച് ബ്രഡും രണ്ടു മീനും അല്ലാതെ ഞങ്ങൾക്കു ഇവിടെ ഒന്നും ഇല്ല എന്നു പറഞ്ഞു. **(മത്തായി 14:17 ULT)
  • നമ്മുടെ പക്കൽ ഇവിടെ അഞ്ചു വേവിച്ച ആഹാര പദാർത്ഥങ്ങളും രണ്ടു മീനുമേ ഉള്ളു (മത്തായി 14:17 ULT)

1.പ്രത്യേകമായി ഉപയോഗിക്കുന്ന പദങ്ങൾ നൽകി അർഥം പകരുക.

  • ** വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയ ദൈവത്തിന് ** (സങ്കീർത്തനങ്ങൾ136:7 ULT)
  • സൂര്യനെയും ചന്ദ്രനെയും ഉണ്ടാക്കിയവന്.