ml_ta/translate/figs-metaphor/01.md

46 KiB

വിവരണം

രൂപകാലങ്കാരം എന്നത് ഒരു സംഭാഷണ രൂപമാണ്. അതിൽ ഒരു ആശയം മറ്റൊരു ആശയം പങ്കുവയ്ക്കുന്നതിനു ഉപയോഗപ്പെടുത്തുന്നു, അതിൽ രണ്ടു ആശയങ്ങൾ തമ്മിൽ ഒരു താരതമ്യം ഉണ്ടായിരിക്കും. മറ്റൊരു രീതിയിൽ പറഞ്ഞാൽ, രൂപകാലങ്കാരം സംഭാഷണത്തിൽ ഒരാൾ ഒരു കാര്യം, മറ്റൊരു കാര്യം പറയുന്നത് പോലെ സംസാരിക്കുന്നു. കാരണം, അയാൾ ഈ രണ്ടു കാര്യങ്ങളുടെയും സാദൃശ്യം എങ്ങനെയിരിക്കുമെന്ന് ആളുകൾ ചിന്തിക്കാൻ ആഗ്രഹിക്കുന്നു. ഉദാഹരണമായി, ആരെങ്കിലും പറഞ്ഞേക്കാം,

  • ഞാൻ സ്നേഹിക്കുന്ന പെൺകുട്ടി ഒരു ചുവന്ന റോസാ പൂവാണ്

ഈ സാഹചര്യത്തിൽ, ശ്രോതാവ് തന്‍റെ വിഷയമായ "ഞാൻ സ്നേഹിക്കുന്ന പെൺകുട്ടി", അവളെ താരതമ്യം ചെയ്യാൻ ഉപയോഗിക്കുന്ന മാതൃകയായ "ചുവന്ന റോസാ പൂവ്" എന്നിവ തമ്മിൽ എന്താണ് സമ്യത എന്ന് ചിന്തിക്കണമെന്ന് ആഗ്രഹിക്കുന്നു.ഒരുപക്ഷേ, അവർ ഇരുവരും സൗന്ദര്യമുള്ളവരാണെന്ന് എന്ന് ചിന്തിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു.

ചില സമയങ്ങളിൽ പറയുന്ന ആൾ തന്‍റെ ഭാഷയിൽ വളരെ സാധാരണമായ രൂപകാലങ്കാരങ്ങള്‍ ഉപയോഗിക്കുന്നു. എന്നിരുന്നാലും, മറ്റു സമയങ്ങളിൽ അയാൾ അസാധാരണമായ രൂപകാലങ്കാരങ്ങളും, തികച്ചും വ്യത്യസ്തമായ ചില രൂപകാലങ്കാരങ്ങളും ഉപയോഗികാറുണ്ട്.

പറയുന്ന ആൾ തന്‍റെ സന്ദേശം ശക്തിപ്പെടുത്തുന്നതിനും, തന്‍റെ ഭാഷ കൂടുതൽ സുതാര്യമാക്കുന്നതിനും, തന്‍റെ വികാരങ്ങൾ കൂടുതൽ പ്രകടിപ്പിക്കുന്നതിനും, മറ്റേതെങ്കിലും വിധത്തിൽ പറയാൻ ബുദ്ധിമുട്ടുള്ളതു പറയാനും, അല്ലെങ്കിൽ തന്‍റെ സന്ദേശം ഓർത്തിരിക്കാൻ സഹായിക്കുവാനുമാണ് മിക്കപ്പോഴും രൂപകാലങ്കാരങ്ങള്‍ ഉപയോഗിക്കുന്നത്.

വിവിധ തരത്തിലുള്ള രൂപകാലങ്കാരങ്ങള്‍

അടിസ്ഥാനപരമായി രണ്ട് തരം രൂപകാലങ്കാരങ്ങള്‍ ഉണ്ട്: "ഉപയോഗമില്ലാത്ത" രൂപകാലങ്കാരങ്ങള്‍, "ഉപയോഗമുള്ള" രൂപകാലങ്കാരങ്ങള്‍. രണ്ടും വ്യത്യസ്ത തരത്തിലുള്ള വിവര്‍ത്തന പ്രശ്നം അവതരിപ്പിക്കുന്നു.

"ഉപയോഗമില്ലാത്ത" രൂപകാലങ്കാരങ്ങള്‍

ഉപയോഗമില്ലാത്ത രൂപകാലങ്കാരങ്ങള്‍ എന്നാൽ, അത് സംസാരിക്കുന്ന ആളുകൾ ഒരു ആശയത്തെ മറ്റൊന്നുമായി സാദൃശ്യപെടുത്തുന്നതിനു വേണ്ടി വളരെ അധികം തവണ ഉപയോഗിക്കുന്നു, അതിനാൽ തന്നെ ആ ആശയം ഒരു രൂപകാലങ്കാരമായി പരിഗണിക്കാറില്ല.. ഉപയോഗമില്ലാത്ത രൂപകാലങ്കാരങ്ങള്‍ വളരെ ലളിതമാമാണ്. ഇംഗ്ലീഷിലുള്ള ഉദാഹരണങ്ങൾ "ടേബിൾ ലെഗ് (മേശയുടെ കാല്)", "ഫാമിലി ട്രീ (കുടുംബ വൃക്ഷം)", "ഇല (പുസ്തകത്തിലെ ഒരു പേജ്)”, "ക്രെയിൻ" എന്നാൽ വലിയ ഭാരം കയറ്റുന്നതിനുള്ള ഒരു യന്ത്രം. ഈ ഇംഗ്ലീഷ് വാക്കുകളിൽ ഒന്നിലധികം അർത്ഥങ്ങൾ മനസിലാക്കാൻ സാധിക്കും. ബൈബിളിലെ എബ്രായ ഭാഷയിൽ "ശക്തി" എന്നതിനു "കൈ", "സാന്നിദ്ധ്യം" എന്നതിനു "മുഖം", വികാരങ്ങൾ, ധാർമിക ഗുണങ്ങൾ എന്നിവയെ "വസ്ത്രം" എന്ന പോലെയാണു രൂപകാലങ്കാരമായി സംസാരിക്കുക.

** രൂപകങ്ങളായി പ്രവർത്തിക്കുന്ന ആശയങ്ങളുടെ പാറ്റേൺ ജോഡികൾ **

രൂപകാലങ്കാരമായി സംസാരിക്കുന്നതു മിക്കപ്പോഴും ഒരേപോലുള്ള രണ്ടു ആശയങ്ങൾ ഉപയോഗിച്ചായിരിക്കും, ഒരു അടിസ്ഥാന ആശയം പലപ്പോഴും ഒരു വ്യത്യസ്ത ആശയത്തിന് വേണ്ടി നിലകൊള്ളുന്നു. ഉദാഹരണത്തിന്, ഇംഗ്ലീഷിൽ, "അപ്പ് (UP)" എന്നാൽ മിക്കപ്പോഴും “കൂടുതൽ (MORE)” അല്ലെങ്കിൽ “മെച്ചപ്പെട്ട (BETTER)” എന്ന ആശയം സൂചിപ്പിക്കുന്നു. ഈ ജോഡിയായ ആശയ സാദൃശ്യങ്ങൾ കാരണം “ദി പ്രൈസ് ഓഫ് ഗ്യാസോലിൻ ഈസ് ഗോയിങ് അപ്പ് (The price of gasoline is going up)," "എ ഹൈലി ഇൻറ്റലിജന്റ് മാൻ (A highly intelligent man)," കൂടാതെ മറ്റൊരു വിപരീത ആശയവും ഉണ്ട്: " ദി ടെംപറേച്ചർ ഈസ് ഗോയിങ് ഡൗൺ (The temperature is going down)," "ഐ ആം ഫീലിംഗ് വെരി ലോ (I am feeling very low)."

ഒരേപോലുള്ള ആശയ ജോഡികൾ ലോകഭാഷകളിൽ രൂപകാലങ്കാരമായി സ്ഥിരമായി ഉപയോഗിക്കാറുണ്ട്, കാരണം ഇതു ചിന്താധാരകൾ സംഘടിപ്പിക്കാൻ അനുയോജ്യമായ ഒരു മാർഗ്ഗമാണ്. സാധാരണഗതിയിൽ, ഊർജ്ജം, സാന്നിദ്ധ്യം, വികാരങ്ങൾ, ധാർമ്മിക ഗുണങ്ങൾ തുടങ്ങിയവയെ കുറിച്ചു സംസാരിക്കുമ്പോൾ, അവ കാണുവാനോ, തൊടുവാനോ കഴിയുന്ന വസ്തുക്കളെ പോലെയോ, ശരീരഭാഗങ്ങൾ പോലെയോ, കൺമുമ്പിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ പോലെയോ സംസാരിക്കാൻ ആളുകൾ ആഗ്രഹിക്കുന്നു.

ഇത് രൂപകാലങ്കാരമായി സാധാരണ രീതികളിൽ ഉപയോഗിക്കുമ്പോൾ, സംസാരിക്കുന്നവരും കേൾക്കുന്നവരും അവയെ ആലങ്കാരിക സംഭാഷണമായി പരിഗണികാറില്ല. അത്തരം ഇംഗ്ലീഷിലുള്ള രൂപകാലങ്കാര ഉദാഹരണം:

  • "ടേൺ ദി ഹീറ്റ് അപ് (Turn the heat up)." “കൂട്ടുക” എന്നതിന് പകരം "Up (ഉയർത്തുക)” എന്നു ഉപയോഗിച്ചിരിക്കുന്നു.
  • " ലെറ്റ് അസ് ഗോ അഹെഡ് വിത്ത് അവർ ഡിബേറ്റ് (Let us go ahead with our debate)." ചെയ്യുവാൻ ഉദ്ദേശിച്ച കാര്യങ്ങൾ എന്നതിനു പകരം "നടക്കുക" അല്ലേൽ "മുന്നോട്ടു പോകുക (go ahead)" എന്നു ഉപയോഗിച്ചിരിക്കുന്നു.
  • " യു ഡിഫൻഡ് യുവർ തിയറി വെൽ (You defend your theory well)." വാദം എന്നതിനെ യുദ്ധം ആയി പറഞ്ഞിരിക്കുന്നു.
  • " എ ഫ്ലോ ഓഫ് വേർഡ്‌സ് (A flow of words)" വാക്കുകളെ ദ്രാവകമായി പറഞ്ഞിരിക്കുന്നു

ഇംഗ്ലീഷ് സംസാരിക്കുന്നവർ ഇതിനെ അസാധാരണമായോ രൂപകാലങ്കാരമായോ കണക്കാക്കാറില്ല, അതിനാൽ ആലങ്കാരിക സംഭാഷണങ്ങളായി പ്രത്യേകം ശ്രദ്ധിക്കുന്ന വിധത്തിൽ ഇവയെ മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നതു തെറ്റായിരിക്കും.

വേദപുസ്തക ഭാഷയിൽ ഇത്തരത്തിലുള്ള രൂപകാലങ്കാരങ്ങളുടെ വിശദീകരണത്തിന്, നിങ്ങളെ നയിക്കുന്ന മറ്റു പേജുകൾ, ദയവായി കാണുക Biblical Imagery - Common Patterns ബിബ്ലിക്കൽ ഇമേജറി - കോമൺ പാറ്റേൺ,

ഉപയോഗമില്ലാത്ത രൂപകാലങ്കാരങ്ങൾ പോലുള്ളവ മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയുമ്പോൾ, അവയെ സാദൃശ്യങ്ങൾ ആയി കണക്കാക്കരുത്. പകരം, ആ പ്രയോഗശൈലിക്കോ, ഭാഷാ ആശയത്തിനോ വേണ്ടി ഏറ്റവും മികച്ച പ്രയോഗമായി ഉപയോഗിക്കുക.

ഉപയോഗമുള്ള രൂപകാലങ്കാരങ്ങള്‍

ഒരു ആശയത്തിനു പകരം മറ്റൊരു ആശയം, അല്ലെങ്കിൽ ഒരു കാര്യത്തിന് പകരം മറ്റെന്തെങ്കിലും കാര്യം എന്ന നിലക്ക് ആളുകൾ തിരിച്ചറിയുന്ന രൂപകാലങ്കാരങ്ങളാണ് ഇവ. അവ ഒരു കാര്യം എത്രമാത്രം മറ്റൊന്നു പോലെയാണെന്ന് ആളുകളെ ചിന്തിക്കുന്നു, കാരണം മിക്കപ്പോഴും രണ്ടു കാര്യങ്ങൾ വളരെ വ്യത്യസ്തമാണ്. സന്ദേശത്തിന് ശക്തിയും അസാധാരണമായ ഗുണങ്ങളും നൽകുന്നത് ഈ രൂപകാലങ്കാരങ്ങൾ സഹായിക്കും എന്നു ആളുകൾ എളുപ്പത്തിൽ തിരിച്ചറിയുന്നു. ഇക്കാരണത്താൽ, ആളുകൾ ഈ രൂപകാലങ്കാരങ്ങൾ ശ്രദ്ധിക്കുന്നു. ഉദാഹരണത്തിന്,

എന്‍റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ നീതിസൂര്യൻ തന്‍റെ ചിറകുകളിൽ രോഗോപശാന്തിയോടുകൂടി ഉദിക്കും; (മലാഖി 4:2 ULT)

ഇവിടെ ദൈവം തന്‍റെ രക്ഷയെക്കുറിച്ച് സംസാരിക്കുന്നു, ഈ രക്ഷ ഉദയസൂര്യനെപ്പോലെ, താൻ സ്നേഹിക്കുന്ന ആളുകളുടെമേൽ കിരണങ്ങൾ പ്രകാശിപ്പികുന്നു. അവൻ സൂര്യന്‍റെ കിരണങ്ങൾ ചിറകു പോലെയാണ് എന്ന് പറയുന്നു. കൂടാതെ, തന്‍റെ ജനങ്ങൾക്കു സൗഖ്യം പകരുന്ന മരുന്ന് കൊണ്ടുവരുന്നതുപോലെ, ഈ ചിറകുകളെക്കുറിച്ചു അവൻ പറയുന്നു. മറ്റൊരു ഉദാഹരണം ഇതാ:

" അവൻ അവരോട് പറഞ്ഞത്: നിങ്ങൾ പോയി ആ കുറുക്കനോട്: ..., പറയുക'" (ലൂക്കോസ് 13:32 ULT)

ഇവിടെ "ആ കുറുക്കൻ" എന്നതു ഹെരോദാവ് രാജാവിനെ പരാമർശിക്കുന്നു. ഹെരോദാവിന് ഒരു കുറുക്കന്‍റെ ചില സ്വഭാവവിശേഷങ്ങൾ ഉണ്ടെന്നു ജനങ്ങള്‍ മനസിലാക്കണമെന്ന് യേശു ഉദ്ദേശിച്ചിരുന്നെന്ന് യേശുവിനെ കേട്ടുകൊണ്ടിരുന്ന ആളുകൾക്കു തീർച്ചയായും മനസിലായി. ഹെരോദാവ് തിന്മയാണ്, അല്ലെങ്കിൽ സൂത്രശാലി, വിനാശകരമായ വിധത്തിൽ, കൊലപാതകം ചെയ്യുന്നവൻ, അല്ലെങ്കിൽ സ്വന്തമല്ലാത്തവ തട്ടിയെടുക്കുന്നവൻ, അല്ലെങ്കിൽ ഇവയെല്ലാമാണവന്‍ എന്നു ആശയവിനിമയം ചെയ്യാനാണ് യേശു ഉദ്ദേശിച്ചെന്ന് അവർ മനസ്സിലാക്കിയിട്ടുണ്ടാകും.

കൃത്യമായ വിവര്‍ത്തനം ചെയ്യാനുള്ള പ്രത്യേക ശ്രദ്ധ ആവശ്യമുള്ള രൂപകാലങ്കാരങ്ങളാണ് ഉപയോഗമുള്ള രൂപകാലങ്കാര ങ്ങൾ. അങ്ങനെ ചെയ്യുന്നത്, രൂപകാലങ്കാരങ്ങളുടെ എല്ലാ ഭാഗങ്ങളും മനസിലാക്കി അർത്ഥമാക്കുന്നതിന് അവ എങ്ങനെ ഒരുമിച്ചു പ്രവർത്തിക്കുന്നുവെന്നതും നാം മനസ്സിലാക്കേണ്ടതുണ്ട്.

രൂപകാലങ്കാര ഭാഗങ്ങൾ

രൂപകാലങ്കാരത്തിനു മൂന്നു ഭാഗങ്ങൾ ഉണ്ട്

  1. ** വിഷയം ** - ഒരാൾ സംസാരിക്കുന്ന കാര്യത്തെ വിഷയം എന്നു വിളിക്കുന്നു.
  2. ** സാദൃശ്യം** - അവൻ രൂപകാലങ്കാരത്താൻ പറയുന്ന കാര്യമാണ് സാദൃശ്യം
  3. ** താരതമ്യത്തിന്‍റെ പോയിന്‍റെ ** - വിഷയവും സാദൃശ്യവും സമാനമാണെന്ന് രചയിതാവ് അവകാശപ്പെടുന്ന രീതി അല്ലെങ്കിൽ വഴികൾ അവ താരതമ്യ പോയിന്റുകളാണ്.

താഴെ പറയുന്ന രൂപകാലങ്കാരത്തിൽ, സംസാരിക്കുന്ന ആൾ താൻ സ്നേഹിക്കുന്ന സ്ത്രീയെ ഒരു ചുവന്ന റോസാ പൂവായി വിവരിക്കുന്നു. സ്ത്രീ (അവന്‍റെ "സ്നേഹം") ** ആണ് **വിഷയം , " സാദൃശ്യം " ** ചുവന്ന റോസാ പൂവ് **. സൗന്ദര്യവും ലാളിത്യവും ** താരതമ്യം ** താരതമ്യം ചെയ്തുകൊണ്ട് സംസാരിക്കുന്ന ആൾ വിഷയത്തെയും സാദൃശ്യത്തെയും തമ്മിൽ സമാനതകളുള്ളതായി കാണുന്നു.

  • എന്‍റെ സ്നേഹം ഒരു ചുവന്ന, ചുവന്ന റോസാ പൂവാകുന്നു.

മുകളിലുള്ള രൂപകാലങ്കാരം പോലെ, പറയുന്ന ആൾ സ്പഷ്ടമായി ** വിഷയ ** വും** സാദൃശ്യ ** വുംവ്യക്തമായി പ്രസ്താവിക്കുന്നു, എന്നാൽ ** താരതമ്യം ** അയാൾ ചെയ്യുന്നില്ല. ഈ രൂപകാലങ്കാരത്തെക്കുറിച്ച് ചിന്തിക്കാൻ ശ്രോതാക്കൾക്ക് അയാൾ അവസരം കൊടുക്കുന്നു. കേൾവിക്കാർ ഈ ആശയങ്ങൾ സ്വയം ചിന്തിക്കുമെങ്കിൽ, പറയുന്ന ആളുടെ സന്ദേശം കേൾവിക്കാരിൽ കൂടുതൽ ശക്തമായ സ്വാധീനം ചെലുത്തും.

ബൈബിളിൽ സാധാരണയായി ** വിഷയ **വും ** സാദൃശ്യ ** വും വ്യക്തമായിട്ടാണ് പറഞ്ഞിരിക്കുന്നത്, എന്നാൽ ** താരതമ്യം ** സൂചിപ്പിക്കാറില്ല. വായനക്കാർ കാണുകയും താരതമ്യപ്പെടുത്തുവാൻ ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യുവാൻ എഴുത്തുകാരൻ അതിനെ വിട്ടിരിക്കുന്നു.

യേശു അവരോട് പറഞ്ഞത്: “ഞാൻ ജീവന്‍റെ അപ്പം ആകുന്നു; എന്‍റെ അടുക്കൽ വരുന്നവന് വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരുനാളും ദാഹിക്കയുമില്ല. (യോഹന്നാന്‍ 6:35 ULT)

ഈ രൂപകാലങ്കാര ത്തിൽ യേശു തന്നെത്താൻ ജീവന്‍റെ അപ്പം എന്നു വിളിച്ചു. ** വിഷയം ** "ഞാൻ", ** സാദൃശ്യം ** "അപ്പം." ആളുകൾ എപ്പോഴും കഴിക്കുന്ന ഭക്ഷണമാണ് അപ്പം. * അപ്പവും യേശുവും തമ്മിലുള്ള ** താരതമ്യം ** ജനങ്ങൾക്ക് ജീവിക്കുവാൻ രണ്ടും വേണമെന്നതാണ്. ശാരീരികജീവിതത്തിനു വേണ്ടി ആഹാരം ഭക്ഷിക്കേണ്ടതുണ്ട്, ആളുകൾക്ക് ആത്മീയ ജീവിതം ലഭിക്കാൻ യേശുവിൽ ആശ്രയിക്കേണ്ടതാണ്.

** രൂപകാലങ്കാരങ്ങളുടെ ഉദ്ദേശ്യങ്ങൾ**

രൂപകാലങ്കാരങ്ങളുടെ ഒരു ഉദ്ദേശ്യം, തങ്ങൾക്കു അറിയില്ലാത്ത ഒരു പുതിയ കാര്യം ** വിഷയം **, അറിയാവുന്ന ഒരു കാര്യത്തോടു ** സാദൃശ്യം ** ചേർത്ത് ജനങ്ങളെ പഠിപ്പിക്കുക എന്നതാണ്. മറ്റൊരു ഉദ്ദേശ്യം ഒരു കാര്യം ഊന്നിപ്പറയാനോ, അതിലെ മറ്റെന്തെങ്കിലും ഗുണനിലവാരം വളരെ ഉയർത്തി കാണിക്കുകയോ എന്നതാണ്. മറ്റൊരു ഉദ്ദേശ്യം ** വിഷയം ** ത്തെപ്പറ്റിയും ** സാദൃശ്യം ** ത്തെപ്പറ്റിയും ജനങ്ങളിൽ ഒരേ വികാരം ഉളവാക്കുക എന്നതാണ്.

വിവർത്തന പ്രശ്നമാണെന്നതിന്‍റെ കാരണങ്ങൾ

ആളുകൾ രൂപകാലങ്കാരങ്ങൾ മനസിലാക്കണം എന്നില്ല. മറ്റു വാക്കുകളിൽ പറഞ്ഞാൽ, അവർ ഒരു രൂപകാലങ്കാരത്തെ ഒരു പ്രസ്താവനയായി തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്, അങ്ങനെ മനസ്സിലാക്കുന്നതിൽ അബദ്ധം സംഭവിക്കാം. രൂപകാലങ്കാരമായി ഉപയോഗിച്ച ആശയം ചിലപ്പോൾ ആളുകൾക്കു പരിചയമുള്ളത് ആയിരിക്കണം എന്നില്ല, അതിനാൽ മനസിലാക്കുബോൾ തെറ്റുകൾ സംഭാവികം. വിഷയം കൃത്യമായി പറഞ്ഞില്ലെങ്കിൽ, ആളുകൾക്ക് വിഷയം മനസ്സിലാക്കണമെന്നില്ല. പറയുന്ന ആൾ താരതമ്യം ചെയ്യുന്ന കാര്യങ്ങൾ മറ്റു ആളുകൾക്ക് അറിവുള്ളതു ആകണമെന്നില്ല, കാര്യങ്ങളെ പറ്റി കൃത്യമായി ചിന്തിക്കാൻ പറ്റിയില്ലെങ്കിൽ, അവർക്കു രൂപകാലങ്കാരം മനസ്സിലാകില്ല. ചിലപ്പോൾ ആളുകൾക്ക് രൂപകാലങ്കാരം മനസ്സിലായി എന്ന് തോന്നാം, പക്ഷേ മനസ്സിലാകില്ല, കാരണം അവർ താരതമ്യം ചെയ്യുന്നത് അവരുടെ സ്വന്തം പാരമ്പര്യങ്ങൾ അനുസരിച്ചാണു, ബൈബിൾ പാരമ്പര്യങ്ങൾ അനുസരിച്ചല്ല.

വിവര്‍ത്തന സിദ്ധാന്തങ്ങൾ

രൂപകാലങ്കാരശ്യങ്ങളുടെ അർത്ഥങ്ങൾ പുതിയ പ്രേകഷർക്കു, ആദ്യ പ്രേകഷർക്കു എന്നപോലെ വളരെ കൃത്യമായി മനസ്സിലാക്കി കൊടുക്കുക രൂപകാലങ്കാരങ്ങളുടെ അർത്ഥങ്ങൾ പുതിയ പ്രേകഷർക്കു, ആദ്യ പ്രേകഷർക്കു ലഭിച്ചതിനേക്കാൾ കൂടുതൽ മനസ്സിലാക്കി കൊടുക്കരുത്.

ബൈബിൾ-ൽ നിന്നുള്ള ഉദാഹരണങ്ങൾ

ബാശാന്യ പശുക്കളേ,(/u> ഈ വചനം കേൾപ്പിൻ (ആമോസ് 4:1 യൂ ULT)

ഈ സാദൃശ്യത്തിൽ അമോസ് ശമര്യയിലെ ഉപരി വർഗത്തിൽപ്പെട്ട സ്ത്രീകളോട് സംസാരിക്കുന്നു (വിഷയം "നിങ്ങൾ") അവർ പശുക്കളെപ്പോലെയാണ് (സാദൃശ്യം). ഈ വനിതകളും പശുക്കളും തമ്മിലുള്ള താരതമ്യ ഉദ്ദേശം എന്തൊക്കെയാണെന്ന് അമോസ് പറയുന്നില്ല. വായനക്കാർ ഇതിനെക്കുറിച്ച് ചിന്തിക്കാൻ അവൻ ആഗ്രഹിക്കുന്നു, തന്‍റെ സംസ്കാരത്തിൽ നിന്നുള്ള വായനക്കാർ ഈ സാദൃശ്യം എളുപ്പത്തിൽ മനസിലാകുമെന്നു അദ്ദേഹം പ്രതീക്ഷിക്കുന്നു. സന്ദർഭത്തിൽ നിന്ന്, സ്ത്രീകള്‍ പശുക്കളെപ്പോലെയാണ്, അവർ കൊഴുത്തതും, തങ്ങളുടെ തന്നെ മേനി മിനക്കുന്നതിൽ മാത്രം താല്പര്യമുള്ളവരുമായി നാം മനസ്സിലാക്കുന്നു. നാം മറ്റൊരു സംസ്കാരത്തിൽ നിന്ന് താരതമ്യം പ്രയോഗിക്കുകയാണെങ്കിൽ, അവർ പശുക്കളെ പോലെ വിശുദ്ധവും ആരാധനപത്രവും ആണു എന്ന് ഈ വാക്യത്തിൽ തെറ്റായ അർഥം നമുക്ക് കിട്ടും.

ശ്രദ്ധിക്കുക, ആമോസ് സ്ത്രികൾ ശരിക്കും പശുക്കൾ ആണെന്നു ഇവിടെ പറയുന്നില്ല, അവരെ മനുഷ്യരായി തന്നെയാണ് അദ്ദേഹം പറയുന്നതു.

എന്നാൽ യഹോവേ, നീ ഞങ്ങളുടെ പിതാവ്; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്‍റെ കൈപ്പണിയാകുന്നു; (യെശയ്യാവ് 64:8 യൂ ULT)

മുകളിലുള്ള ഉദാഹരണത്തില്‍ രണ്ട് ബന്ധപ്പെട്ട രൂപകാലങ്കാരങ്ങൾ ഉണ്ട്. വിഷയങ്ങൾ "നാ" "താങ്ങൾ", സാദൃശ്യം "കളിമണ്ണും" "കുശവനും" ആണ്. "ഒരു കുശവനും ദൈവവും തമ്മിലുള്ള താരതമ്യം, അവർ ഇരുവരുടെയും ഭൌതിക വസ്തുക്കളിൽ നിന്നും ആഗ്രഹിക്കുന്നതെന്തും ഉണ്ടാക്കുന്നു എന്നതാണ്. കുശവൻ കളിമണ്ണിൽ നിന്നു ആഗ്രഹിക്കുന്ന വസ്തുക്കൾ ഉണ്ടാക്കുന്നു, ദൈവം തൻറെ ജനത്തിൽ നിന്ന് താൻ ആഗ്രഹിക്കുന്നതെന്തും ചെയ്യുന്നു. "കുശവന്‍റെ കളിമണ്ണും" നമ്മെയുമായുള്ള താരതമ്യത്തിൽ, കളിമണ്ണിനോ ദൈവജനത്തിനോ പരാതിപ്പെടാനുള്ള അവകാശം ഇല്ല എന്നതാണ്.

യേശു അവരോട്: പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു കരുതിയും സൂക്ഷിച്ചും കൊൾവിൻ എന്നു പറഞ്ഞു. അപ്പം കൊണ്ടുപോരായ്കയാൽ ആയിരിക്കും എന്നു അവർ തമ്മിൽതമ്മിൽ പറഞ്ഞു. (മത്തായി 16:6-7 ULT)

യേശു ഇവിടെ ഒരു രൂപകാലങ്കാരം ഉപയോഗിക്കുന്നു, എന്നാൽ അവന്‍റെ ശിഷ്യന്മാർ അത് ഗ്രഹിച്ചില്ല. "പുളിമാവ്" എന്ന് അവൻ പറഞ്ഞപ്പോൾ, അവൻ അപ്പത്തെപ്പറ്റിയാണ് സംസാരിച്ചതെന്ന് അവർ കരുതി. എന്നാൽ, "പുളിമാവ്" ഈ രൂപകാലങ്കാരത്തിൽ ഒരു സാമാന്യദൃശ്യം ആയിരുന്നു, പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശങ്ങൾ ആയിരുന്നു യേശു ഉദ്ദേശിച്ച വിഷയം. യേശു ഉദ്ദേശിച്ച കാര്യങ്ങൾ ശിഷ്യന്മാർക്ക് (പ്രേക്ഷകർക്ക്) മനസ്സിലാകാത്തതിനാൽ, യേശു ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമായി പറയാൻ കഴിയില്ല.

വിവര്‍ത്തന തന്ത്രങ്ങൾ

യഥാർത്ഥ വായനക്കാർക്ക് മനസ്സിലായേക്കാവുന്ന അതേ രൂപത്തിൽ ആണ് പുതിയ ആളുകൾ രൂപകാലങ്കാരങ്ങൾ മനസ്സിലാക്കുന്നെങ്കിൽ, അത് അങ്ങനെ തന്നെ ഉപയോഗിക്കുക. ശരിയായ രീതിയിൽ മനസ്സിലാക്കുമെന്ന് ഉറപ്പുവരുത്തുന്നതിന് വിവര്ത്തന പരീക്ഷണങ്ങൾ ഉറപ്പാക്കുക.

രൂപകാലങ്കാരങ്ങളുടെ യഥാർത്ഥ അർഥം പുതിയ ആളുകൾ മനസ്സിലായില്ലെങ്കിൽ, താഴെ പറയുന്ന വിവർത്തന തന്ത്രങ്ങൾ ഉപയോഗിക്കാം

  1. രൂപകാലങ്കാരം ഉറവിട ഭാഷയിൽ പൊതുവായുള്ള പദപ്രയോഗം ആവുകയും, അല്ലെങ്കിൽ അതു ബൈബിൾഭാഷയിൽ (ഉപയോഗമില്ലാത്ത രൂപകാലങ്കാരങ്ങൾ) ഒരേപോലുള്ള രണ്ടു ആശയങ്ങൾ രൂപകാലങ്കാരങ്ങളായി പ്രകടിപ്പിക്കുകയാണെങ്കിൽ, നിങ്ങളുടെ ഭാഷയിൽ ഏറ്റവും ലളിതമായ മാർഗത്തിൽ പ്രധാന ആശയങ്ങൾ അവതരിപ്പിക്കുക.
  2. ഈ രൂപകാലങ്കാരം ഒരു "ഉപയോഗമുള്ള" രൂപകാലങ്കാരം ആണെന്ന് തോന്നുന്നുണ്ടെങ്കിൽ, നിങ്ങൾ ഉദ്ദേശിക്കുന്ന ഭാഷയിൽ ഈ രൂപകാലങ്കാരം ബൈബിൾ-ൽ ഉള്ള അതെ പടി ഉപയോഗിക്കാം എന്നു തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്കു ഇതു അതുപോലെ തന്നെ വിവർത്തനം ചെയ്യാം. നിങ്ങൾ ഇത് ചെയ്യുകയാണെങ്കിൽ, ഭാഷാ സമൂഹം ഇത് ശരിയായി മനസ്സിലാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ഇത് പരിശോധിക്കുന്നതിനായി ഉറപ്പാക്കുക.
  3. പുതിയ പ്രേക്ഷകന് ഇത് ഒരു രൂപകാലങ്കാരം ആണെന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ, ആ ആശയത്തെ തുല്യതയുള്ള ഒരു ഉപമ ആക്കി മാറ്റുക. ചില ഭാഷകൾ "like" അല്ലെങ്കിൽ "as" എന്ന വാക്കുകൾ ചേർക്കുക. Simile കാണുക.
  4. പുതിയ പ്രേക്ഷകന്‍ ഇത് ഒരു "സാദൃശ്യം" ആണെന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ, ആശയങ്ങൾക്കായി Translate Unknowns ട്രാൻസ്ലേറ്റ് അൺനോൺസ് കാണുക.
  5. പുതിയ പ്രേക്ഷകന്‍ ഈ "സാദൃശ്യം" തിരിച്ചറിഞ്ഞില്ലെങ്കിൽ, നിങ്ങളുടെ സംസ്കാരത്തിനു യോജിച്ച ഒരു "സാദൃശ്യം" ഉപയോഗിക്കാവുന്നതാണ്. പുതിയ "സാദൃശ്യം" ബൈബിൾ കാലത്തു ഉപയോഗിക്കാൻ പറ്റിയത് ആയിരിക്കണം.
  6. ** വിഷയം ** എന്താണെന്ന് പുതിയ പ്രേക്ഷകർക്ക് അറിയില്ലെങ്കിൽ, ആ വിഷയം വ്യക്തമായി പ്രസ്താവിക്കുക. (എന്നിരുന്നാലും, ആദ്യ പ്രേക്ഷകർക്ക് വിഷയത്തെക്കുറിച്ച് അറിയില്ലായിരുന്നെങ്കിൽ ഇത് ചെയ്യാതിരിക്കുക.)

പുതിയ പ്രേക്ഷകർക്ക് ശരിയായ ** താരതമ്യം ** അറിയില്ലെങ്കിൽ, വിഷയവും സാദൃശ്യവും തമ്മിലുള്ള ആ ** താരതമ്യം ** വ്യക്തമായി പ്രസ്താവിക്കുക. മേല്പറഞ്ഞ രൂപകാലങ്കാര ങ്ങൾ ഒന്നും തന്നെ ശരിയായില്ലെങ്കിൽ, കൃത്യമായി ആശയങ്ങൾ ലളിതമായും വ്യക്തമായും പ്രസ്ഥാപിക്കുക.

ഉപയോഗിച്ച വിവര്‍ത്തന തന്ത്രങ്ങളുടെ ഉദാഹരണം

  1. രൂപകാലങ്കാരം ഉറവിട ഭാഷയിൽ പൊതുവായുള്ള പദപ്രയോഗം ആവുകയും, അല്ലെങ്കിൽ അതു ബൈബിൾഭാഷയിൽ (ഉപയോഗമില്ലാത്ത രൂപകാലങ്കാര ങ്ങൾ) ഒരേപോലുള്ള രണ്ടു ആശയങ്ങൾ രൂപകാലങ്കാര ങ്ങളായി പ്രകടിപ്പിക്കുകയാണെങ്കിൽ, നിങ്ങളുടെ ഭാഷയിൽ ഏറ്റവും ലളിതമായ മാർഗത്തിൽ പ്രധാന ആശയങ്ങൾ അവതരിപ്പിക്കുക.
  • ** പള്ളി പ്രമാണികളിൽ യായിറോസ് എന്നു പേരുള്ള ഒരു മനുഷ്യൻ വന്നു, യേശുവിനെ കണ്ട് കാല്ക്കൽ വീണു.** (മർക്കൊസ് 5:22 ULT)
  • പള്ളി പ്രമാണികളിൽ യായീറൊസ് എന്നു പേരുള്ള ഒരുത്തൻ വന്നു, കുമ്പിട്ടു വണങ്ങി.
  1. ഈ രൂപകാലങ്കാരം ഒരു "ഉപയോഗമുള്ള" രൂപകാലങ്കാരം നിങ്ങൾ ഉദ്ദേശിക്കുന്ന ഭാഷയിൽ ഈ രൂപകാലങ്കാരം ബൈബിലി-ൽ ഉള്ള അതെ പടി ഉപയോഗിക്കാം എന്നു തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്കു ഇതു അതുപോലെ തന്നെ വിവർത്തനം ചെയ്യാം. നിങ്ങൾ ഇത് ചെയ്യുകയാണെങ്കിൽ, ഭാഷാ സമൂഹം ഇത് ശരിയായി മനസ്സിലാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ഇത് പരിശോധിക്കുന്നതിനായി ഉറപ്പാക്കുക.
  • ** “നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവൻ നിങ്ങൾക്ക് ഈ കല്പന എഴുതിത്തന്നത്.** (മർക്കൊസ് 10:5 ULT)
  • നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവൻ നിങ്ങൾക്കു ഈ കല്പന എഴുതിത്തന്നതു.

ഇതിൽ വ്യത്യാസങ്ങൾ ഇല്ല, പക്ഷെ പുതിയ പ്രേക്ഷകർക്കായി നല്ലതു പോലെ പരീക്ഷണങ്ങൾ ഉറപ്പാക്കുക.

  1. പുതിയ പ്രേക്ഷകന് ഇത് ഒരു രൂപകാലങ്കാരം ആണെന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ, ആ ആശയത്തെ തുല്യതയുള്ള ഒരു ഉപമ ആക്കി മാറ്റുക. ചില ഭാഷകൾ "like" അല്ലെങ്കിൽ "as" എന്ന വാക്കുകൾ ചേർക്കുക.
  • **എന്നാൽ യഹോവേ, നീ ഞങ്ങളുടെ പിതാവ്; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയാകുന്നു ** (യെശയ്യാവ് 64:8 ULT)
  • എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണു പോലെയും , നീ ഞങ്ങളെ മനയുന്ന കുശവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്‍റെ കൈപ്പണിയത്രേ.
  1. പുതിയ പ്രേക്ഷകന് ഇത് ഒരു "സാദൃശ്യം" ആണെന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ, ആശയങ്ങൾക്കായി Translate Unknowns ട്രാൻസ്ലേറ്റ് അൺനോൺസ് കാണുക.
  • ശൌലെ, ശൌലെ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു? മുള്ളിന്‍റെ നേരെ ഉതെക്കുന്നതു നിനക്കു വിഷമം ആകുന്നു. (പ്രവൃത്തികൾ 26:14 ULT)
  • ശൌലെ, ശൌലെ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു? കുന്തത്തിനു നേരെ ഉതെക്കുന്നതു നിനക്കു വിഷമം ആകുന്നു.
  1. പുതിയ പ്രേക്ഷകന് ഈ "സാദൃശ്യം" തിരിച്ചറിഞ്ഞില്ലെങ്കിൽ, നിങ്ങളുടെ സംസ്കാരത്തിനു യോജിച്ച ഒരു "സാദൃശ്യം" ഉപയോഗിക്കാവുന്നതാണ്. പുതിയ "സാദൃശ്യം" ബൈബിൾ കാലത്തു ഉപയോഗിക്കാൻ പറ്റിയത് ആയിരിക്കണം.
  • **എന്നാൽ യഹോവേ, നീ ഞങ്ങളുടെ പിതാവ്; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയാകുന്നു ** (യെശയ്യാവ് 64:8 ULT
  • എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ തടിയും നീ ഞങ്ങളെ കൊത്തു പണിക്കാരന്‍ ആകുന്നു; ഞങ്ങൾ എല്ലാവരും നിന്‍റെ കൈപ്പണിയത്രേ.
  • എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ നൂലും നീ ഞങ്ങളെ നെയ്യുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്‍റെ കൈപ്പണിയത്രേ.
  1. ** വിഷയം ** എന്താണെന്ന് പുതിയ പ്രേക്ഷകർക്ക് അറിയില്ലെങ്കിൽ, ആ വിഷയം വ്യക്തമായി പ്രസ്താവിക്കുക. (എന്നിരുന്നാലും, ആദ്യ പ്രേക്ഷകർക്ക് വിഷയത്തെക്കുറിച്ച് അറിയില്ലായിരുന്നെങ്കിൽ ഇത് ചെയ്യാതിരിക്കുക.)
  • യഹോവ ജീവിക്കുന്നു; എന്‍റെ പാറ വാഴ്ത്തപ്പെട്ടവൻ; എന്‍റെ രക്ഷയുടെ ദൈവം ഉന്നതൻ തന്നേ. (Psalm 18:46 ULT)
  • യഹോവ ജീവിക്കുന്നു; അവൻ എന്‍റെ പാറയാണ്, അവൻ വാഴ്ത്തപ്പെട്ടവൻ; എന്‍റെ രക്ഷയുടെ ദൈവം ഉന്നതൻ തന്നേ.

പുതിയ പ്രേക്ഷകർക്ക് ശരിയായ ** താരതമ്യം ** അറിയില്ലെങ്കിൽ, വിഷയവും സാദൃശ്യവും തമ്മിലുള്ള ആ ** താരതമ്യം ** വ്യക്തമായി പ്രസ്താവിക്കുക.

  • **യഹോവ ജീവിക്കുന്നു; എന്‍റെ പാറ വാഴ്ത്തപ്പെട്ടവൻ; എന്‍റെ രക്ഷയുടെ ദൈവം ഉന്നതൻ തന്നെ. ** (സങ്കീർത്തനങ്ങൾ 18:46 ULT)
  • യഹോവ ജീവിക്കുന്നു; അവൻ വാഴ്ത്തപ്പെട്ടവൻ, അവൻ എന്‍റെ പാറയാണ്, അവന്‍റെ കീഴിൽ ഞാൻ എന്‍റെ ശതൃക്കളിൽ നിന്ന് ഒളിക്കുന്നു; എന്‍റെ രക്ഷയുടെ ദൈവം ഉന്നതൻ തന്നേ.
  • ശൌലെ, ശൌലെ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു? മുള്ളിന്‍റെ നേരെ ഉതെക്കുന്നതു നിനക്കു വിഷമം ആകുന്നു. (Acts 26:14 ULT)
  • ശൌലെ, ശൌലെ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു? നീ എനിക്കെതിരെ പൊരുതുന്നു, മുള്ളു കൊണ്ട് നിന്നെ തന്നെ മുറിവേല്പിക്കുകയും ചെയ്യുന്നു.

മേല്പറഞ്ഞ രൂപകാലങ്കാര ങ്ങൾ ഒന്നും തന്നെ ശരിയായില്ലെങ്കിൽ, കൃത്യമായി ആശയങ്ങൾ ലളിതമായും വ്യക്തമായും പ്രസ്ഥാപിക്കുക.

  • ** ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും.** (മർക്കൊസ് 1:17 ULT)
  • ഞാൻ നിങ്ങളെ മനുഷ്യരെ ശേഖരിക്കുന്നവരാക്കും
  • ഇപ്പോൾ നിങ്ങൾ മീൻ പിടിക്കുന്നു, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും.

നിർദ്ദിഷ്ട രൂപകാലങ്കാരങ്ങളെ പറ്റി കൂടുതൽ പഠിക്കുന്നതിനു Biblical Imagery - Common Patterns ബിബ്ലിക്കൽ ഇമേജറി - കോമൺ പാറ്റേൺ കാണുക.