ml_ta/translate/choose-team/01.md

12 KiB

ഒരു പരിഭാഷാ ടീമിന്‍റെ പ്രാധാന്യം

ബൈബിൾ പരിഭാഷ ചെയ്യുക എന്നത് ഒരു വലിയതും ശ്രമകരവുമായ കർമമാണ്. അത് നടത്തിയെടുക്കുവാൻ കുറെ വ്യക്തികളും വേണ്ടി വരും. ഈ അദ്ധ്യായം ചർച്ച ചെയ്യുന്നത്, ബൈബിൾ തർജ്ജിമ സംഘത്തിലെ അംഗങ്ങൾക്ക് വേണ്ടുന്ന കഴിവുകളും,അവർക്ക് നല്കുന്ന ഉത്തരവാദിത്തങ്ങളെ പറ്റിയുമാണ്. ചില വ്യക്തികൾക്ക് കുറെയേറെ കഴിവുകളും ഉത്തരവാദിത്തങ്ങളും ഉണ്ടായേക്കാം, മറ്റു ചിലർക്ക് അത് കുറച്ചേ ഉണ്ടാവുകയുള്ളു. എന്നാൽ, ബൈബിൾ പരിഭാഷ സംഘത്തിൽ ആവിശ്യത്തിന് അംഗങ്ങ ഉണ്ടാകേണ്ടതും , അവർക്കു ഈ കഴിവുകൾ എല്ലാം ഉണ്ടാകേണ്ടതും അത്യാവശ്യമാണ്.

സഭാ നേതാക്കൾ

ഒരു തർജ്ജിമ പ്രൊജക്റ്റ് ആരംഭിക്കും മുൻപ് കഴിയുന്നത്ര ക്രിസ്തീയ ദേവാലയ ശൃംഘലകളെ ഇതിൽ ഉൾക്കൊള്ളിക്കുവാൻ ശ്രമിക്കേണ്ടതും, ഈ സംരംഭത്തിന്‍റെ ഭാഗമാകുവാൻ അവരുടെ അംഗങ്ങളെ അയക്കുവാൻ അവരെ പ്രോത്സാഹിപ്പിക്കേണ്ടതും ആണ്. കൂടാതെ ഈ തർജ്ജിമ പ്രോജക്ടിന്‍റെ അന്തിമ ലക്ഷ്യങ്ങളെ കുറിച്ചും പ്രക്രിയയെ കുറിച്ചും ഒക്കെ അവരോടു അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ചോദിച്ചു മനസ്സിലാകുകയും വേണം.

വിവർത്തന സമിതി

പള്ളികളുടെയും ക്രിസ്തീയ ദേവാലയ ശൃംഘലയുടെയും തലപ്പത്തിരിക്കുന്നവർ ചേർന്നു ഒരു കമ്മിറ്റി രൂപീകരിച്ചാൽ നന്നാവും. ഈ കർമ്മം നയിക്കാനും, പരിഭാഷകരെ തിരഞ്ഞെടുക്കുവാനും, ഉരുത്തിരിയുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാനും, പള്ളികളിൽ ഈ കർമ്മത്തിനു വേണ്ടി പ്രാർത്ഥിക്കുവാനായി പറയുവാനും, ഈ കർമ്മത്തിനു വേണ്ടുന്ന സാമ്പത്തിക സഹായം പള്ളികളിൽ നിന്നും നേടിയെടുക്കുവാനും ഒക്കെ ഈ കമ്മീറ്റി ഉപയോഗപ്പെടുത്താം.

ഈ കമ്മിറ്റിക്കു 2 -ആമത്തെയും 3 -ആമത്തെയും നിലകളിൽ ഈ തർജ്ജിമയുടെ സൂക്ഷ്മതയ്ക്കു വേണ്ടി പരിശോധന നടത്തുന്ന പരിശോധകരെയും തിരഞ്ഞെടുക്കാവുന്നതാണ്.

അതിനുള്ള സമയം വരുമ്പോൾ കമ്മിറ്റിക്കു തർജ്ജിമയുടെ രൂപവും, അത് എങ്ങിനെ വിതരണം ചെയ്യുമെന്നുമുള്ള തീരുമാനങ്ങൾ എടുക്കാവുന്നതാണ്. കൂടാതെ പള്ളികളിൽ ഈ തർജ്ജിമ വചനങ്ങൾ ഉപയോഗിക്കുവാൻ നിർദ്ദേശിക്കാവുന്നതുമാണ്.

പരിഭാഷകർ

ഇവരാണ് തർജ്ജിമയുടെ പ്രതിപതിപ്പു തയ്യാറാക്കുന്നത്. ഇവരെ തർജ്ജിമ കമ്മിറ്റിയാണ് നിയോഗിക്കുന്നത്.ഇവർ ലക്ഷ്യ ഭാഷ മാതൃഭാഷയായുള്ളവർ ആയിരിക്കണം, കൂടാതെ മൂല ഭാഷ(ഗേറ്റ് വേ ഭാഷ) വായിക്കുവാൻ കഴിവുള്ളവരും ആയിരിക്കണം. ഇവർ സമൂഹത്തിൽ അവരുടെ ക്രിസ്തീയ രീതികൾക്ക് ബഹുമാനിക്കപെട്ടവരും ആയിരിക്കണം.ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി , Translator Qualifications. നോക്കുക

പ്രതിപതിപ്പു ഉണ്ടാക്കുന്ന കൂടാതെ, ഈ വ്യക്തികളാണ് തർജ്ജിമ സംഘത്തിന്‍റെ പ്രധാന ഭാഗം ആകുന്നതു. ഇവർ അന്യോന്യം ചെയ്ത ജോലികൾ വിലയിരുത്തുകയും, ഭാഷാ സംഘവുമായി തർജ്ജിമകൾ പരിശോധിക്കുകയും, 2 -ആമത്തെയും 3 -ആമത്തെയും നിലയിലെ പരിശോധകരുടെ നിർദേശങ്ങൾ കൈക്കൊള്ളുകയും വിലയിരുത്തകയും ചെയ്യും. ഓരോ വിലയിരുത്തൽ അഥവാ പരിശോധന യോഗത്തിനു ശേഷം , അത് പകരുവാൻ ശ്രമിക്കുന്ന ആശയം ഏറ്റവും മികച്ച രീതിയിൽ ആശയവിനിമയം ചെയ്യുവാൻ തർജ്ജിമയിൽ വേണ്ടുന്ന മാറ്റങ്ങൾ വരുത്തേണ്ട ഉത്തരവാദിത്തവും ഇവർക്കാണ്. അതിനാൽ ഇവർ ആ തർജ്ജിമയെ പല ആവർത്തി ഭേദപ്പെടുത്തും.

ടൈപ്പിസ്റ്റുകൾ

അഥവാ പരിഭാഷകർ തന്നെയല്ല പ്രതിപതിപ്പു കംപ്യൂട്ടറിലേയ്ക്കോ ടാബ്ലെറ്റിലേയ്ക്കോ കയറ്റുന്നതെങ്കിൽ, സംഘത്തിലെ മറ്റൊരാൾ ഈ ജോലി ചെയ്യേണ്ടതാണ്. ഈ വ്യക്തി അധികം പിഴവുകൾ കൂടാതെ ടൈപ്പ് ചെയ്യുവാൻ കഴിവുള്ളൊരാളായിരിക്കണം. കൂടാതെ വാക്യത്തിൽ ഉപയോഗിക്കുന്ന ചിഹ്നങ്ങൾ ശരിയായും,സ്ഥിരതയോടും കൂടി ചെയ്യുവാൻ അറിയുന്ന ആളായിരിക്കണം. ഒരു ഭേദഗതി തർജ്ജിമയിൽ വരുത്തുമ്പോഴും ഇവ വീണ്ടും ടൈപ്പ് ചെയ്തു കയറ്റേണ്ട ഉത്തരവാദിത്തവും ഈ വ്യക്തിക്ക് ഉണ്ട്.

പരിഭാഷ ടെസ്റ്ററുകൾ

ചില വ്യക്തികൾ ഭാഷ സംഘത്തിലെ മറ്റു അംഗങ്ങളോട് ചേർന്നു ഈ തർജ്ജിമ വിലയിരുത്തേണ്ടതാണ്. ആ തർജ്ജിമ സ്പഷ്ടവും, ലക്ഷ്യ ഭാഷയിൽ സ്വാഭാവികവുമാണോ എന്ന് വിലയിരുത്താൻ വേണ്ടിയാണ് ഇത്. സാധാരണ ഇത് പരിഭാഷകൻ തന്നെയാവും ചെയ്യുക, എന്നാൽ അത് മറ്റു വ്യക്തികളും ആവാം. ഈ വ്യക്തികൾ തർജ്ജിമ മറ്റുള്ളവർക് വായിച്ചു കൊടുക്കുകയും അവർക്ക് മനസ്സിലായോ എന്ന് അറിയുവാൻ വേണ്ടി അതെ പറ്റി ചോദ്യങ്ങൾ ചോദിക്കേണ്ടതുമാണ്.ഈ കർമ്മത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി മറ്റ് രീതികൾ . നോക്കുക

ചെക്കറുകൾ

തർജ്ജിമയുടെ സൂക്ഷ്മത പരിശോധിക്കുവാൻ വേണ്ടി തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളാണിവർ. ഇവർ മൂല ഭാഷയിൽ ബൈബിളിനെ കുറിച്ച് നല്ല അറിവുള്ളവരായിരിക്കണം. അവർക്കു മൂല ഭാഷ നന്നായി വായിക്കുവാനും അറിവുണ്ടാകണം. അവർ തർജ്ജിമയുടെ മൂല ഭാഷ ബൈബിളുമായി താരതമ്യം ചെയ്തു, മൂല ഭാഷയിലെ ബൈബിളിൽ പറഞ്ഞിരിക്കുന്നതെല്ലാം തർജ്ജിമയിലും ഉണ്ടോ എന്ന് ഉറപ്പു വരുത്തണം. അവർ തർജ്ജിമയിൽ താല്പര്യം ഉള്ളവരും നന്നായി പരിശോധിക്കുവാൻ സമയം ഉള്ളവരും ആയിരിക്കണം. ഇവർ ലക്ഷ്യ ഭാഷാ സംസാരിക്കുന്ന വിവിധ ക്രിസ്തീയ സംഘങ്ങളിൽ നിന്നുള്ള അംഗങ്ങളാണെങ്കിൽ നന്നായിരിക്കും. ഇതിൽ 2 -ആം നിലയിലുള്ള പരിശോധകർ തദ്ദേശീയ ക്രിസ്തീയ ദേവാലയങ്ങളുടെ തലപ്പത്തുള്ളവർ ആയിരിക്കണം. 2 -ആം നിലയിലുള്ള പരിശോധകർ തദ്ദേശീയ ക്രിസ്തീയ ദേവാലയങ്ങളുടെ തലപ്പത്തുള്ളവർ ആയിരിക്കണം. 3 -ആം നിലയിലുള്ള പരിശോധകർ ഒരു കൂട്ടം ക്രിസ്തീയ ദേവാലയങ്ങളുടെ തലപ്പത്തുള്ളവർ അല്ലെങ്കിൽ ആ ഭാഷ സംഘത്തിൽ വളരെ ബഹുമാന്യരായിരിക്കണം.ഇവരിൽ പലരും വളരെ തിരക്കുള്ളവർ ആയതിനാൽ,ഇത് ഫലപ്രദമായി ചെയ്യുവാനായി പല പുസ്തകങ്ങൾ അഥവാ അധ്യായങ്ങൾ പല വ്യക്തികൾക്കായി നല്കുന്നതാവും ഉചിതം.അത് വഴി ഒന്നോ രണ്ടോ വ്യക്തികളുടെ മേൽ മുഴുവൻ തർജ്ജിമയുടെയും ബാധ്യത വരുന്നത് ഒഴിവാക്കാം..