ml_ta/translate/qualifications/01.md

7.8 KiB

വിവര്‍ത്തകരുടെ അല്ലെങ്കിൽ വിവര്‍ത്തക ടീമിന്‍റെ യോഗ്യതകൾ

വിവര്‍ത്തനത്തിൽ ഉൾപ്പെട്ടിട്ടുള്ള കൃസ്തീയ ദേവാലയ ശൃംഖലയുടെ നേതാക്കൾ താഴെ പറയുന്ന ചോദ്യങ്ങൾ തങ്ങളുടെ വിവര്‍ത്തന സംഘത്തിലേക്ക് വ്യക്തികളെ തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ടതുണ്ട്. ഈ ചോദ്യങ്ങളിലൂടെ ക്രിസ്തീയ ദേവാലയത്തിന്‍റെയും സമൂഹത്തിന്‍റെയും നേതാക്കൾക്ക്, തങ്ങൾ തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് ബൈബിളും ഓപ്പൺ ബൈബിൾ കഥകളും ശരിയായി വിവര്‍ത്തനം ചെയ്യുവാൻ കഴിയുമോ എന്ന് അറിയാൻ സാധിക്കും.

  1. ആ വ്യക്തി ഏതു ഭാഷയിലോട്ടാണോ വിവര്‍ത്തനം ചെയ്യുന്നതു, ആ ഭാഷയുടെ നല്ലൊരു ഭാഷകൻ ആണോ? ആ വ്യക്തി മേൽ പറഞ്ഞ ഭാഷ നന്നായി സംസാരിക്കുന്ന ആളായിരിക്കേണ്ടത് വളരെ പ്രധാനമാണ്.
  • ആ വ്യക്തിക്ക് മേൽ പറഞ്ഞഭാഷ നന്നായി എഴുതുവാനും വായിക്കുവാനും അറിയാമോ?
  • ആ വ്യക്തി മേൽപറഞ്ഞഭാഷാ സമൂഹത്തിൽ തന്‍റെ ജീവിതത്തിന്‍റെ ഏറിയ പങ്കും ജീവിച്ചിട്ടുണ്ടോ? ആ ഭാഷ സംസാരിക്കുന്ന സ്ഥലത്തു നിന്ന് ഏറെ നാളായി മാറി താമസിക്കുന്നൊരാൾക്കു ഒരു സ്വാഭാവികമായ വിവര്‍ത്തനം നടത്തുവാൻ പ്രയാസമായിരിക്കും.
  • ആ വ്യക്തി തങ്ങളുടെ ഭാഷ സംസാരിക്കുന്ന രീതിയെ കുറിച്ച് മറ്റുള്ളവർ ബഹുമാനം കാണിക്കാറുണ്ടോ?
  • ഓര വിവര്‍ത്തകന്‍റെയും പ്രായവും പ്രാദേശികമായ ഭാഷാ പശ്ചാത്തലവും എന്താണ്? ഒരു ഭാഷാ മേഖലയിൽ നിന്ന് തന്നെ വ്യതസ്ത പ്രായക്കാരും വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുമുള്ള വ്യക്തികളെ ഉൾകൊള്ളിക്കുന്നതു നല്ലതാണ്; കാരണം ഓരോ പ്രായക്കാരും സ്ഥലക്കാരും ആ ഭാഷയെ വെവ്വേറെ രീതികളിലാകും ഉപയോഗിക്കുക. ഇവർ എല്ലാരും കൂടി ഒത്തു ചേർന്നു എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ കാര്യങ്ങൾ എങ്ങനെ അവതരിപ്പിക്കാം എന്ന് തീരുമാനിക്കാവുന്നതാണ്.

1.ആ വ്യക്തിക്ക് വിവര്‍ത്തനം ചെയ്യുന്ന ഭാഷയിൽനല്ല അറിവുണ്ടോ?

അവരുടെ വിദ്യാഭ്യാസ യോഗ്യത എന്താണ്, കൂടാതെ അവർക്കു വിവര്‍ത്തനം ചെയ്യുന്ന ഭാഷയിലുള്ള വൈദഗ്ധ്യം എങ്ങനെ ലഭിച്ചതാണ്?

  • ആ വ്യക്തിക്ക് വിവര്‍ത്തനം ചെയ്യുന്ന ഭാഷ സംസാരിക്കുവാനുള്ള കഴിവും, കൊടുത്തിരിയ്ക്കുന്ന കുറിപ്പുകളും മറ്റു വ്യാഖ്യാനശാസ്ത്ര സഹായികളും മനസ്സിലാക്കുവാനുള്ള വിദ്യാഭ്യാസ യോഗ്യതയും ഉണ്ടെന്നു ക്രിസ്തീയ സമൂഹം അംഗീകരിക്കുന്നുണ്ടോ?
  • ആ വ്യക്തിക്ക് വിവര്‍ത്തനം ചെയ്യുന്ന ഭാഷ അനായാസമായി എഴുതുവാനും വായിക്കുവാനും കഴിയുമോ?
  1. ആ വ്യക്തി സമൂഹത്തിൽ ക്രിസ്തുവിന്‍റെ അനുയായി എന്ന നിലയിൽ ബഹുമാനിക്കപ്പെടുന്നുണ്ടോ? ആ വ്യക്തി വിനയ സ്വഭാവമുള്ളവനും, തന്‍റെ വിവര്‍ത്തനത്തെ കുറിച്ച് മറ്റുള്ളവർ നൽകുന്ന അഭിപ്രായങ്ങളും തിരുത്തലുകളും കേൾക്കാൻ സന്മനസുള്ളവനും ആയിരിക്കണം. അയാൾ മറ്റുള്ളവരിൽ നിന്ന് പഠിക്കുവാൻ ഉത്സാഹമുള്ള ആളായിരിക്കണം.
  • അവർ എത്ര നാളായി ക്രിസ്ത്യാനിയാണ്? കൂടാതെ അവർ ക്രിസ്തീയ സമൂഹവുമായി നല്ല രീതിയിലുള്ള ബന്ധമാണോ പുലർത്തുന്നത്?
  • ക്രിസ്തുവിന്‍റെ ശിഷ്യൻ എന്ന നിലയിൽ ആ വ്യക്തി എങ്ങനെയാണ് തന്‍റെ പ്രതിബദ്ധത കാണിച്ചിട്ടുള്ളത്? ബൈബിൾ വിവര്‍ത്തനം കഠിനവും, പല കുറി തിരുത്തൽ വരുത്തേണ്ട ഒന്നുമാണ്. അതിനാൽ ഈ കർമത്തിൽ നല്ല അർപ്പണം ആവശ്യമാണ്.

വിവര്‍ത്തകർ കുറച്ചു നാളായി വിവര്‍ത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന വേളയിൽ, വിവര്‍ത്തന കമ്മിറ്റി അവർ നന്നായി പ്രവർത്തിക്കുന്നുണ്ടോ എന്ന് വിലയിരുത്തേണ്ടതാണ്. അതിനായി അവർ താഴെ പറയുന്ന ചോദ്യം ചോദിച്ചേക്കാം :

  • അവരുടെ രചന മറ്റു വിവര്‍ത്തകരുടെയും പ്രാദേശീയ സഭാ നേതാക്കളുടെയും പ്രതീക്ഷയ്ക്കു ഒത്തതാണോ? (വിവര്‍ത്തകൻ മറ്റുള്ളവരോട് ചേർന്നു പ്രവർത്തിച്ചു , വിവര്‍ത്തനത്തിന്‍റെ ഗുണനിലവാരം പരിശോധിക്കുവാൻ സന്മനസ്സു കാണിക്കുന്നുണ്ടോ?)