ml_ta/checking/self-assessment/01.md

24 KiB

വിവര്‍ത്തന ഗുണനിലവാരത്തിന്‍റെ സ്വയം വിലയിരുത്തല്‍.

ഒരു വിവര്‍ത്തനത്തിന്‍റെ ഗുണനിലവാരം സഭയ്ക്കു സ്വയം നിര്‍ണ്ണയിക്കാന്‍ കഴിയുന്ന ഒരു പ്രക്രിയയെ വിവരിക്കുക എന്നതാണ് ഈ വിഭാഗത്തിന്‍റെ ലക്ഷ്യം. ഉപയോഗപ്പെടുത്താന്‍ കഴിയുന്ന എല്ലാ പരിശോധനകളും വിവരിക്കുന്നതിന് പകരം, വിവര്‍ത്തനം പരിശോധിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ചില സാങ്കേതിക വിദ്യകള്‍ നിര്‍ദ്ദേശിക്കുന്നതിനാണ് ഇനിപ്പറയുന്ന വിലയിരുത്തല്‍ കൊണ്ട് ഉദ്ദേശിക്കുന്നത് . ആത്യന്തികമായി, എന്ത് പരിശോധനകള്‍ ഉപയോഗിക്കണം, എപ്പോള്‍ ആരെയാണ് സഭാ തീരുമാനിക്കേണ്ടത് എന്ന തീരുമാനം.

വിലയിരുത്തല്‍ എങ്ങനെ ഉപയോഗിക്കാം

ഈ മൂല്യനിര്‍ണ്ണയരീതി രണ്ടുതരം പ്രസ്താവനകള്‍ ഉപയോഗിക്കുന്നു. ചിലതു “ അതേ/ അല്ല” പ്രസ്താവനകളാണ്, അവിടെ നിഷേധാത്മകമായ പ്രതികരണം പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നത്തെ സൂചിപ്പിക്കുന്നു. മറ്റു വിഭാഗങ്ങള്‍ വിവര്‍ത്തന സംഘങ്ങള്‍ക്കും പരിശോധകര്‍ക്കും വിവര്‍ത്തനത്തെക്കുറിച്ചുള്ള പ്രസ്തവനകള്‍ നല്കുന്ന തുല്യ-ഭാരം ഉള്ളരീതി ഉപയോഗിക്കുന്നു. ഓരോ പ്രസ്താവനയും 0-2 എന്ന സ്കെയിലില്‍ പരിശോധകര്‍(വിവര്‍ത്തന സംഘത്തില്‍നിന്ന് ആരംഭിക്കുന്നു) സ്കോര്‍ ചെയ്യണം.

** 0** - സമ്മതിക്കുന്നില്ല

** 1** - ഭാഗീകമായി സമ്മതിക്കുന്നു

** 2** - പൂര്‍ണമായും സമ്മതിക്കുന്നു

അവലോകനത്തിന്‍റെ അവസാനം, ഒരു വിഭാഗത്തിലെ എല്ലാ പ്രതികരണങ്ങളുടെയും ആകെ മൂല്യം ചേര്‍ക്കേണ്ടതാണ്, കൂടാതെ പ്രതികരണങ്ങള്‍ വിവര്‍ത്തനത്തിന്‍റെ അവസ്ഥയെ കൃത്യമായി പ്രതിഫലിപ്പിക്കുന്നുവെങ്കില്‍, ഈ മൂല്യം വിവര്‍ത്തനം ചെയ്ത അധ്യായം മികച്ച നിലവാരമുള്ളതാകാനുള്ള സാധ്യതയുടെ ഏകദേശ കണക്കോടെ അവലോകകനു നല്‍കും. ലളിതമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന റുബ്രിക്സ് അവലോകനത്തിന് സൃഷ്ടിയില്‍ എവിടെയാണ് മെച്ചപ്പെടുത്തേണ്ടത്‌ എന്ന് വിലയിരുത്തുന്നതിനു ഒരു വസ്തു നിഷ്ടമായ രീതി നല്കുന്നതിനുമാണ്. ഉദാഹരണത്തിന് വിവര്‍ത്തനം “കൃത്യതയില്‍” താരതമ്യേന മികച്ചതാണെങ്കിലും “സ്വാഭാവികത” “വ്യക്തത” എന്നിവയില്‍ മോശമാണെങ്കില്‍, വിവര്‍ത്തന സംഘം കൂടുതല്‍ കമ്മ്യൂണിറ്റി പരിശോധന നടത്തേണ്ടതുണ്ട്.

വിവര്‍ത്തനം ചെയ്ത ബൈബിള്‍ ഉള്ളടക്കത്തിന്‍റെ ഓരോ അദ്ധ്യായത്തിനും റുബ്രിക്സ് ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. വിവര്‍ത്തന സംഘം ഓരോ അദ്ധ്യായവും അവരുടെ മറ്റു പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഒരു വിലയിരുത്തല്‍ നടത്തണം, തുടര്‍ന്ന് ഘട്ടം 2 സഭാ പരിശോധകര്‍ ഇതു വീണ്ടും ചെയ്യണം, തുടര്‍ന്ന് ഘട്ടം 3 പരിശോധകരും ഈ ചെക്ക്‌ലിസ്റ്റ് ഉപയോഗിച്ച് വിവര്‍ത്തനം വിലയിരുത്തണം. ഓരോ തലത്തിലും അധ്യായത്തിന്‍റെ കൂടുതല്‍ വിശദവും വിപുലവുമായ പരിശോധന നടത്തുന്നതിനാല്‍, ആദ്യത്തെ നാലു വിഭാഗങ്ങളില്‍ നിന്ന്( അവലോകനം, സ്വാഭാവികത, വ്യക്തത, കൃത്യത) അധ്യയത്തിനുള്ള പോയിന്‍റുകള്‍ അപ്‌ഡേറ്റ് ചെയ്യണം, വിവര്‍ത്തനം എങ്ങനെ മെച്ചപ്പെടുന്നു എന്ന് സഭയെയും സമൂഹത്തെയും കാണാന്‍ അനുവദിക്കുന്നു

സ്വയം വിലയിരുത്തല്‍

പ്രക്രിയയെ അഞ്ചു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു:** അവലോകനം** (വിവര്‍ത്തനത്തെ കുറിച്ചുള്ള വിവരങ്ങള്‍)സ്വാഭാവികത, വ്യക്തത, സഭയുടെ അംഗീകാരം.

1. അവലോകനം
  • താഴെ കൊടുത്തിരിക്കുന്ന ഓരോ പ്രസ്താവനക്കും “ഇല്ല” അല്ലെങ്കില്‍ “അതേ” എന്നതിന് വൃത്തം വരയ്ക്കുക*.

** അല്ല/ അതെ** യഥാര്‍ത്ഥ ഭാഷയുടെ അര്‍ത്ഥം ടാര്‍ഗെറ്റ് ഭാഷയില്‍ സ്വാഭാവികവും, വ്യക്തവും, കൃത്യവുമായ, രീതിയില്‍ ആശയവിനിമയം നടത്താന്‍ ശ്രമിക്കുന്ന ഒരു അര്‍ത്ഥം അടിസ്ഥാനമാക്കിയുള്ള വിവര്‍ത്തനമാണ്.

** അല്ല/ അതെ* ** വിവര്‍ത്തനം പരിശോധിക്കുന്നതില്‍ ഉള്‍പ്പെടുന്നവര്‍ ടാര്‍ഗെറ്റ് ഭാഷയുടെ ആദ്യ- ഭാഷ സംസാരിക്കുന്നവരാണ്‌.

** അല്ല/ അതെ** ഈ അധ്യായത്തിന്‍റെ വിവര്‍ത്തനം വിശ്വാസപ്രസ്താവനയുമായി യോജിക്കുന്നു.

** അല്ല/ അതെ** വിവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് ഈ അധ്യായത്തിന്‍റെ വിവര്‍ത്തനം നടത്തിയത്.

2. സ്വാഭാവികം: “ഇതാണ്എന്‍റെ ഭാഷ”

താഴെ കൊടുത്തിരിക്കുന്ന ഓരോ പ്രസ്താവനയ്ക്കും “0” അല്ലെങ്കില്‍ “1” അല്ലെങ്കില്‍ “2” വൃത്തം വരയ്ക്കുക.

കൂടുതല്‍ കമ്മ്യൂണിറ്റി പരിശോധന നടത്തുന്നതിലൂടെ ഈ വിഭാഗം ശക്തിപ്പെടുത്താന്‍ കഴിയും.( Language Community Check കാണുക)

** 0 1 2** ഈ ഭാഷ സംസാരിക്കുന്നവരും ഈ അധ്യായം കേട്ടവരും ഇതു ഭാഷയുടെ ശരിയായ രൂപം ഉപയോഗിച്ചാണ്‌ വിവര്‍ത്തനം ചെയ്യുന്നതെന്ന് സമ്മതിക്കുന്നു.

** 0 1 2** ഈ അധ്യായത്തില്‍ ഉപയോഗിച്ചിരിക്കുന്ന സൂചനാ വാക്കുകള്‍ ഈ സംസ്കാരത്തിന് സ്വീകാര്യവും ശരിയാണെന്നും ഈ ഭാഷ സംസാരിക്കുന്നവര്‍ സമ്മതിക്കുന്നു.

** 0 1 2** ഈ അദ്ധ്യായത്തിലെ ചിത്രീകരണങ്ങളോ കഥകളോ ഈ ഭാഷ സംസാരിക്കുന്ന ആളുകള്‍ക്ക് മനസ്സിലാക്കാന്‍ എളുപ്പമാണ്.

** 0 1 2** ഈ അദ്ധ്യായത്തിലെ വാചകത്തിന്‍റെ ഘടനയും ക്രമവും സ്വാഭാവികമാണെന്നും ശരിയായി ഒഴുകുന്നുവെന്നും ഈ ഭാഷ സംസാരിക്കുന്നവര്‍ സമ്മതിക്കുന്നു.

** 0 1 2** ഈ അധ്യായത്തിന്‍റെ വിവര്‍ത്തന അവലോകനത്തില്‍ സ്വാഭാവികമായും ഈ അധ്യായത്തിന്‍റെ വിവര്‍ത്തനം സൃഷ്ടിക്കുന്നതില്‍ നേരിട്ട് പങ്കാളികള്‍ ആകാത്ത കമ്മ്യൂണിറ്റി അംഗങ്ങളെ ഉള്‍പ്പെടുത്തി.

** 0 1 2** ഈ അധ്യായത്തിന്‍റെ സ്വാഭാവിക വിവര്‍ത്തനത്തിന്‍റെ അവലോകനത്തില്‍ വിശ്വാസികളും അവിശ്വാസികളും ആല്ലെങ്കില്‍ ബൈബിളിനെ താരതമ്യേന പരിചിതമല്ലാത്ത വിശ്വാസികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്, അതിനാല്‍ വചനം കേള്‍ക്കുന്നതിനു മുന്‍പ് എന്താണ് പറയേണ്ടതെന്ന് അവര്‍ക്കറിയില്ല.

** 0 1 2** ഈ അധ്യായത്തിന്‍റെ സ്വാഭാവിക വിവര്‍ത്തനത്തിന്‍റെ അവലോകനത്തില്‍ അതേ ഭാഷസംസാരിക്കുന്ന വ്യത്യസ്ത പ്രായത്തിലുള്ളവര്‍ ഉള്‍പ്പെടുന്നു.

** 0 1 2** ഈ അധ്യായത്തിന്‍റെ സ്വാഭാവിക വിവര്‍ത്തനത്തിന്‍റെ അവലോകനത്തില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്നു.

3. വ്യക്തത: “ വ്യക്തം എന്നര്‍ത്ഥം”

താഴെ കൊടുത്തിരിക്കുന്ന ഓരോ പ്രസ്താവനയ്ക്കും “0” അല്ലെങ്കില്‍ “1” അല്ലെങ്കില്‍ “2” *വൃത്തം വരയ്ക്കുക

കൂടുതല്‍ കമ്മ്യൂണിറ്റി പരിശോധന നടത്തുന്നതിലൂടെ ഈ ഭാഗം ശക്തിപ്പെടുത്താന്‍ കഴിയും.(കാണുക Language Community Check

** 0 1 2** ഈ അധ്യായം വിവര്‍ത്തനം ചെയ്തിരിക്കുന്ന ഭാഷ, പ്രാദേശിക ഭാഷ സംസാരിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ എളുപ്പമാണെന്ന് അംഗീകരിച്ച ഭാഷ ഉപയോഗിച്ചാണ്‌.

** 0 1 2** ഈ അധ്യായത്തിലെ പേരുകള്‍, സ്ഥലങ്ങള്‍, ക്രിയാപദങ്ങള്‍, എല്ലാം ശരിയാണെന്ന് ഈ ഭാഷ സംസാരിക്കുന്നവര്‍ സമ്മതിക്കുന്നു.

** 0 1 2**ഈ അദ്ധ്യായത്തിലെ സംസാരത്തിന്‍റെ കണക്കുകള്‍ ഈ സംസ്കാരത്തിലെ ആളുകള്‍ക്ക് അര്‍ത്ഥമാക്കുന്നു.

** 0 1 2** ഈ അദ്ധ്യായം ഘടനാപരമായ രീതി അര്‍ത്ഥത്തില്‍ നിന്ന് വ്യതിചലിക്കുന്നില്ലെന്നു ഈ ഭാഷ സംസാരിക്കുന്നവര്‍ സമ്മതിക്കുന്നു.

** 0 1 2** വ്യക്തതയ്ക്കായി ഈ അധ്യായത്തിന്‍റെ വിവര്‍ത്തന അവലോകനത്തില്‍ ഈ അധ്യായത്തിന്‍റെ വിവര്‍ത്തനം സൃഷ്ടിക്കുന്നതില്‍ നേരിട്ട് പങ്കാളികളാകാത്ത കമ്മ്യൂണി അംഗങ്ങള്‍ ഉള്‍പ്പെടുന്നു.

** 0 1 2** വ്യക്തതയ്ക്കായി ഈ അധ്യായത്തിന്‍റെ വിവര്‍ത്തന അവലോകനത്തില്‍ വിശ്വാസികളും അവിശ്വാസികളും അല്ലെങ്കില്‍ ബൈബിളിനെ താരതമ്യേന പരിചിതമല്ലാത്ത വിശ്വാസികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്, അതിനാല്‍ വചനം കേള്‍ക്കുന്നതിനു മുന്‍പ് എന്താണ് പറയേണ്ടതെന്ന് അവര്‍ക്കറിയില്ല.

** 0 1 2** ഈ അധ്യായത്തിന്‍റെ സ്വാഭാവിക വിവര്‍ത്തനത്തിന്‍റെ അവലോകനത്തില്‍ അതേ ഭാഷസംസാരിക്കുന്ന വ്യത്യസ്ത പ്രായത്തിലുള്ളവര്‍ ഉള്‍പ്പെടുന്നു.

** 0 1 2** വ്യക്തതയ്ക്കായുള്ള ഈ അധ്യായത്തിന്‍റെ വിവര്‍ത്തനത്തിന്‍റെ അവലോകനത്തില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്നു

4. കൃത്യത: യഥാര്‍ത്ഥ ഉറവിട വാചകം ആശയവിനിമയം നടത്തിയത് തന്നെ വിവര്‍ത്തനവും ആശയ വിനിമയം നടത്തുന്നു

താഴെ കൊടുത്തിരിക്കുന്ന ഓരോ പ്രസ്താവനയ്ക്കും “0” അല്ലെങ്കില്‍ “1” അല്ലെങ്കില്‍ “2” *വൃത്തം വരയ്ക്കുക

കൂടുതല്‍ കൃത്യത പരിശോധന നടത്തുന്നതിലൂടെ ഈ ഭാഗം ശക്തിപ്പെടുത്താന്‍ കഴിയും.(കാണുക Accuracy Check

** 0 1 2** വിവര്‍ത്തനത്തില്‍ എല്ലാ പദങ്ങളും ഉണ്ടെന്നു ഉറപ്പാക്കാന്‍ ഈ അധ്യായത്തിനായുള്ള ഉറവിട വാചകത്തിലെ എല്ലാ പ്രധാനപ്പെട്ട പദങ്ങളുടെയും പൂര്‍ണ്ണമായ പട്ടിക ഉപയോഗിച്ചു.

** 0 1 2** പ്രധാനപെട്ട എല്ലാ വാക്കുകളും ഈ അധ്യായത്തില്‍ ശരിയായി വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

** 0 1 2** പ്രധാനപെട്ട എല്ലാ വാക്കുകളും സ്ഥിരമായി ഈ അധ്യായത്തില്‍ ശരിയായി വിവര്‍ത്തനം ചെയ്തിട്ടുണ്ട്, അതുപോലെ തന്നെ പ്രധാനപ്പെട്ട വാക്കുകള്‍ ദൃശ്യമാകുന്ന മറ്റു സ്ഥലങ്ങളിലും.

** 0 1 2** കുറിപ്പുകളും വിവര്‍ത്തന പദങ്ങളും ഉള്‍പ്പടെ വിവര്‍ത്തന വെല്ലുവിളികള്‍ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനും മുഴുവന്‍ അധ്യായത്തിലും വ്യാഖ്യാന ഉറവിടങ്ങള്‍ ഉപയോഗിക്കുന്നു.

** 0 1 2** ഉറവിട വാചകത്തിലെ( പേരുകള്‍, സ്ഥലങ്ങള്‍, സംഭവങ്ങള്‍) ചരിത്രപരമായ വിശദീകരണങ്ങള്‍ ഈ വിവര്‍ത്തനത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.

** 0 1 2**വിവര്‍ത്തനം ചെയ്ത അദ്ധ്യായത്തിലെ ഓരോ സംഭാഷണത്തിന്‍റെയും അര്‍ത്ഥം താരതമ്യപ്പെടുത്തുകയും യഥാര്‍ത്ഥത്തിലുള്ളത്തിന്‍റെ ഉദ്ധേശ്യവുമായി താരതമ്യപ്പെടുത്തി വിന്യസിച്ചിരിക്കുന്നു.

** 0 1 2**വിവര്‍ത്തനം രൂപപ്പെടുത്തുന്നതില്‍ പങ്കാളികള്‍ അല്ലാത്ത പ്രാദേശിക സംഭാഷകരുമായി വിവര്‍ത്തനം പരിശോധിച്ചു, കൂടാതെ വിവര്‍ത്തനം ഉറവിട വാചകത്തിന്‍റെ ഉദ്ദേശിച്ച അര്‍ത്ഥം കൃത്യമായി ആശയവിനിമയം ചെയ്യുന്നുവെന്നു അവര്‍ സമ്മതിക്കുന്നു.

** 0 1 2** അധ്യായത്തിന്‍റെ വിവര്‍ത്തനം കുറഞ്ഞത് രണ്ടു ഉറവിട വാചകങ്ങളുമായി താരതമ്യപ്പെടുത്തി.

** 0 1 2** ഈ അദ്ധ്യായത്തിലെ ഏതെങ്കിലും അര്‍ത്ഥത്തെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പരിഹരിച്ചു.

** 0 1 2** ഈ അധ്യായത്തിന്‍റെ വിവര്‍ത്തനം യഥാര്‍ത്ഥ വാചകവുമായി(എബ്രായ,ഗ്രീക്ക്, അരാമിക്) താരതമ്യപ്പെടുത്തി ശരിയായ വാചക നിര്‍വചനങ്ങളും യഥാര്‍ത്ഥ പാഠങ്ങളുടെ ഉദ്ദേശ്യവും പരിശോധിക്കുന്നു.

5. സഭയുടെ അംഗീകാരം:” വിവര്‍ത്തനത്തിന്‍റെ സ്വാഭാവികത,വ്യക്തത,കൃത്യത എന്നിവ ആ ഭാഷ സംസാരിക്കുന്ന സഭാ അംഗീകരിക്കുന്നു”.

താഴെ കൊടുത്തിരിക്കുന്ന ഓരോ പ്രസ്താവനയ്ക്കും “0” അല്ലെങ്കില്‍ “1” അല്ലെങ്കില്‍ “2” *വൃത്തം വരയ്ക്കുക

** അല്ല | അതെ** ഈ വിവര്‍ത്തനം പരിശോധിച്ച സഭാ നേതാക്കള്‍ ടാര്‍ഗെറ്റ് ഭാഷയുടെ പ്രാദേശിക ഭാഷ സംസാരിക്കുന്നവരാണ്‌, കൂടാതെ ഉറവിട വാചകം ലഭ്യമായ ഭാഷകളിലൊന്നു നന്നായി മനസ്സിലാക്കുന്ന ഒരാളെ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു.

** അല്ല | അതെ** ഭാഷാ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള പുരുഷന്മാരും സ്ത്രീകളും വൃദ്ധരും ചെറുപ്പക്കാരും എങ്ങനെ അധ്യായത്തിന്‍റെ വിവര്‍ത്തനം അവലോകനം ചെയ്യുകയും അത് സ്വാഭാവികവും വ്യക്തവുമാണെന്നു സമ്മതിക്കുകയും ചെയ്യുന്നു.

** അല്ല | അതെ** കുറഞ്ഞത്‌ രണ്ടു വ്യത്യസ്ത ശൃംഗലകളില്‍ നിന്നുള്ള സഭാ നേതാക്കള്‍ ഈ അധ്യയത്തിന്‍റെ വിവര്‍ത്തനം അവലോകനം ചെയ്യുകയും അത് കൃത്യമാണെന്ന് സമ്മതിക്കുകയും ചെയ്യുന്നു.

** അല്ല | അതെ** കുറഞ്ഞത്‌ രണ്ടു വ്യത്യസ്ത സഭാ ശൃംഗലകളുടെ നേതൃത്വമോ അവരുടെ പ്രധിനിധികളോ ഈ അധ്യായത്തിന്‍റെ വിവര്‍ത്തനം അവലോകനം ചെയ്യുകയും ഈ ഭാഷയിലെ ബൈബിളിന്‍റെ ഈ അധ്യയതിന്‍റെ വിശ്വസ്തമായി അംഗീകരിക്കുകയും ചെയ്തു.