ml_tw/bible/kt/unleavenedbread.md

4.8 KiB

പുളിപ്പില്ലാത്ത അപ്പം

നിര്വചനം:

“പുളിപ്പില്ലാത്ത അപ്പം” എന്ന പദം സൂചിപ്പിക്കുന്നത് യീസ്റ്റ് അല്ലെങ്കില് പുളിപ്പിക്കുന്ന വസ്തു ചേര്ക്കാതെ ഉണ്ടാക്കിയ അപ്പം എന്നാണ്. ഈ തരത്തിലുള്ള അപ്പം പരന്നിരിക്കും, കാരണം പൊങ്ങുവാന് തക്കവണ്ണം ഇതില് പുളിപ്പിക്കുന്ന വസ്തു അടങ്ങിയിട്ടില്ല.

  • മിസ്രയീമിലെ അടിമത്തത്തില് നിന്നു ദൈവം ഇസ്രയേല്യരെ സ്വതന്ത്രമാക്കിയപ്പോള്, ദൈവം അവരോടു പറഞ്ഞത് അവരുടെ അപ്പം പുളിച്ചു പൊങ്ങുവാന് കാത്തിരിക്കാതെ എത്രയും പെട്ടെന്ന് മിസ്രയീമില് നിന്നും ഓടിപ്പോകുവാന് ആണ്. ആയതിനാല് അവര് തങ്ങളുടെ ഭക്ഷണത്തോടു കൂടെ പുളിപ്പില്ലാത്ത അപ്പവും ഭക്ഷിച്ചു. അതു മുതല് അവരുടെ വാര്ഷിക പെസ്സഹ ഉത്സവങ്ങളില്ഈ സന്ദര്ഭത്തെ ഓര്മ്മിക്കുവാന് തക്കവണ്ണം പുളിപ്പില്ലാത്ത അപ്പം ഉപയോഗിക്കുക പതിവായിരുന്നു.
  • പുളിപ്പ് എന്നത് ചില സന്ദര്ഭങ്ങളില് പാപത്തെ ചിത്രീകരിക്കുവാന് ഉപയോഗിക്കുന്നു, “പുളിപ്പില്ലാത്ത അപ്പം” ഒരു മനുഷ്യന്റെ ജീവിതത്തില് നിന്നും പാപം നീക്കം ചെയ്യപ്പെടുകയും തദ്വാരാ ദൈവത്തെ ബഹുമാനിക്കുന്ന രീതിയില് ഉള്ള ജീവിതം ജീവിക്കുകയും ചെയ്യുന്നതിനെ പ്രതിനിധാനം ചെയ്യുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • ഈ പദം പരിഭാഷ ചെയ്യുവാന് ഉള്ള രീതികളില് “പുളിപ്പില്ലാത്ത അപ്പം” അല്ലെങ്കില് പോങ്ങാത്തതായ പരന്ന അപ്പം” എന്ന് പരിഭാഷ ചെയ്യാം.
  • ഈ പദത്തിന്റെ പരിഭാഷ “യീസ്റ്റ്, പുളിപ്പിച്ച” എന്നീ പദങ്ങളുടെ പരിഭാഷയുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന കാര്യം ഉറപ്പാക്കുക.
  • ചില സന്ദര്ഭങ്ങളില്, “പുളിപ്പില്ലാത്ത അപ്പം” എന്ന പദം “പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം” എന്ന് സൂചിപ്പിക്കുന്നു, ആ രീതിയില്തന്നെ പരിഭാഷ ചെയ്യുകയും ചെയ്യാം.

(കാണുക: അപ്പം, മിസ്രയീം, ഉത്സവം, പെസ്സഹ, വേലക്കാരന്, പാപം, യീസ്റ്റ്)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H4682, G106