ml_tw/bible/kt/passover.md

7.2 KiB

പെസ്സഹ

വസ്തുതകള്:

തങ്ങളുടെ പൂര്വീകന്മാര് ആയിരുന്ന, ഇസ്രയേല്യരെ, മിസ്രയീമിലെ അടിമത്തത്തില് നിന്നും ദൈവം വിടുവിച്ചതിന്റെ സ്മരണക്കായി, യഹൂദന്മാര് എല്ലാ വര്ഷങ്ങളിലും ആഘോഷിച്ചു വന്നിരുന്ന ഒരു മതപരമായ ഉത്സവം ആയിരുന്നു “പെസ്സഹ”.

  • ഈ ഉത്സവത്തിന്റെ പേര് വരുവാന് കാരണമായിരുന്ന യാഥാര്ത്ഥ്യം ദൈവം ഇസ്രയേല് മക്കളുടെ ഭവനങ്ങളെ “കടന്നു പോയി” അവരുടെ കടിഞ്ഞൂലുകളെ സംഹരിച്ചില്ല, എന്നാല് മിസ്രയീമ്യരുടെ കടിഞ്ഞൂലുകളെ എല്ലാം സംഹരിക്കുകയും ചെയ്തു എന്നതാണ്.
  • പെസ്സഹ ഉത്സവം ആഘോഷിക്കുന്നതില് ഉള്പ്പെടുന്ന ഒരു പ്രത്യേക ഭക്ഷണം, ഏറ്റവും നല്ല ഒരു കുഞ്ഞാടിനെ കൊന്നു അതിനെ വറുക്കുകയും, അതുപോലെ പുളിപ്പില്ലാത്ത മാവ് കൊണ്ടുള്ള അപ്പം ഉണ്ടാക്കുകയും ചെയ്യുക എന്നുള്ളത് ആയിരുന്നു. ഈ ഭക്ഷണങ്ങള് അന്ന് ഇസ്രയേല് ജനം മിസ്രയീമില് നിന്നും രക്ഷപ്പെട്ടു വന്ന രാത്രിയില് കഴിച്ച ഭക്ഷണത്തിന്റെ ഓര്മ്മപ്പെടുത്തല്ആയിരുന്നു.
  • ദൈവം അവരുടെ ഭവനങ്ങളെ എപ്രകാരം “കടന്നു പോയി” എന്നും മിസ്രയീമിന്റെ അടിമത്തത്തില് നിന്നും എപ്രകാരം വിടുവിക്കപ്പെട്ടു എന്നും ഓര്ക്കേണ്ടതിനും അത് ആഘോഷിക്കേണ്ടതിനും വേണ്ടി ദൈവം ഇസ്രയേല് മക്കളോട് ഓരോ വര്ഷങ്ങളിലും ഇത് ഭക്ഷിക്കുകയും ആചരിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു.

പരിഭാഷ നിര്ദേശങ്ങള്:

“പെസ്സഹ” എന്ന പദം “കടന്നു” എന്നും “പോകുക” എന്നും ഉള്ള രണ്ടു പദങ്ങളെ സംയോജിപ്പിക്കുകയോ, അല്ലെങ്കില് ഇതേ അര്ത്ഥം നല്കുന്ന തത്തുല്ല്യ പദങ്ങള് ഉപയോഗിച്ചു പരിഭാഷ ചെയ്യുകയോ ചെയ്യാം.

  • ഈ ഉത്സവത്തിന്റെ പേരിനു ഇസ്രയേല് ജനത്തിന്റെ ഭവനങ്ങളെ കര്ത്താവിന്റെ ദൂതന്കടന്നു പോകുകയും അവരുടെ മക്കളെ ശേഷിപ്പിക്കുകയും ചെയ്ത സംഭവത്തോട് ബന്ധപ്പെടുത്തി വ്യക്തമായി വിശദീകരിക്കാവുന്ന വാക്കുകള് ഉണ്ടായിരിക്കുമെങ്കില് വളരെ പ്രയോജനപ്രദം ആയിരിക്കും.

ദൈവ വചന സൂചികകള്:

ദൈവ വചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്:

  • 12:14 മിസ്രയീമ്യരുടെ മേല് ഉണ്ടായ തന്റെ വിജയം ഇസ്രയേല് മക്കള് ഓര്ക്കുകയും അടിമത്തത്തില് നിന്ന് വിടുവിച്ചതിനെ എല്ലാ വര്ഷങ്ങളിലും ഇസ്രയേല് ജനം പെസ്സഹ ആചരിച്ചു ആഘോഷിക്കുകയും വേണം എന്ന് ദൈവം കല്പ്പിച്ചു.
  • 38:01 എല്ലാ വര്ഷവും, യഹൂദന്മാര് പെസ്സഹ ആഘോഷിച്ചു വന്നു. നിരവധി നൂറ്റാണ്ടുകള്ക്കു മുന്പ് തങ്ങളുടെ പിതാമഹന്മാരെ മിസ്രയീമിന്റെ അടിമത്തത്തില് നിന്നും ദൈവം എപ്രകാരം രക്ഷിച്ചു എന്നുള്ളതിന്റെ ഒരു ആഘോഷം ആയിരുന്നു,
  • 38:04 യേശു തന്റെ ശിഷ്യന്മാരോട് കൂടെ ഈ പെസ്സഹ ആചരിച്ചു.
  • 48:09 ദൈവം രക്തം കണ്ടപ്പോള്, താന് അവരുടെ വീടുകളെ കടന്നു പോകുകയും, അവരുടെ ആദ്യജാതന്മാരെ സംഹരിക്കാതെ വിടുകയും ചെയ്തു. ഈ സംഭവത്തെ പെസ്സഹ എന്ന് വിളിക്കുന്നു.
  • 48:10 യേശുവാണ് നമ്മുടെ പെസ്സഹ കുഞ്ഞാട്. താന് ഉല്കൃഷ്ടനും പാപരഹിതനും പെസ്സഹ അറുക്കപ്പെടുവാന്ഉള്ള അതേ സമയത്ത് തന്നെ കൊല്ലപ്പെടുവാന് ഉള്ളവനും ആയിരുന്നു.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H6453, G3957