ml_tw/bible/kt/sadducee.md

3.1 KiB

സദൂക്യന്, സദൂക്യന്മാര്

നിര്വചനം:

യേശുക്രിസ്തുവിന്റെ കാലഘട്ടത്തില്ഉണ്ടായിരുന്ന യഹൂദ പുരോഹിതന്മാരുടെ ഒരു രാഷ്ട്രീയ വിഭാഗം ആയിരുന്നു സദൂക്യന്മാര്. അവര്റോമന്ഭരണത്തെ അനുകൂലിക്കുകയും ഉയിര്ത്തെഴുന്നേല്പ്പില്വിശ്വസിക്കാതെ ഇരിക്കുകയും ചെയ്തു.

  • നിരവധി സദൂക്യന്മാര്ധനാഢ്യന്മാരും, യഹൂദരില്ഉയര്ന്ന നിലവാരം പുലര്ത്തുന്ന, വളരെ അധികാരം ഉള്ളതായ പ്രധാന പുരോഹിതന്, മഹാ പുരോഹിതന്പോലെയുള്ള നേതൃത പദവികള്വഹിച്ചിരുന്നവരും ആയിരുന്നു.
  • സദൂക്യന്മാരുടെ ഉത്തരവാദിത്വം എന്നത് ദേവാലയ സമുച്ചയത്തിന്റെ പരിപാലന ചുമതലയും യാഗങ്ങള്അര്പ്പിക്കുക പോലെ ഉള്ളതായ പൌരോഹിത്യ ദൌത്യങ്ങളും ആയിരുന്നു.
  • സദൂക്യരും പരീശന്മാരും യേശുവിനെ ക്രൂശിക്കേണ്ടതിനു വേണ്ടി റോമന്നേതാക്കന്മാരില്വളരെ സ്വാധീനം ചെലുത്തുവാന്ഇടയായി. അവരുടെ സ്വാര്ത്ഥത നിമിത്തവും കപട ഭക്തി നിമിത്തവും യേശു ഈ രണ്ടു മത വിഭാഗങ്ങള്ക്ക് എതിരായി വളരെ ശക്തമായി സംസാരിക്കുവാന്ഇടയായി.

(കാണുക :പ്രധാന പുരോഹിതന്മാര്, ആലോചന സംഘം, മഹാ പുരോഹിതന്, കപട ഭക്തിക്കാരന്, യഹൂദ നേതാക്കന്മാര്, പരീശന്, പുരോഹിതന്)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: G4523