ml_tw/bible/kt/hypocrite.md

4.3 KiB

കപടത ഉള്ളവന്, കപടത ഉള്ളവര്, കാപട്യം

നിര്വചനം:

“കപടത ഉള്ളവന്” എന്ന പദം സൂചിപ്പിക്കുന്നത് ഒരു വ്യക്തി തന്നെ നീതിമാന്എന്ന് പ്രകടിപ്പിക്കുന്നെങ്കിലും രഹസ്യത്തില്ദോഷകരമായ രീതിയില്പ്രവര്ത്തിക്കുനവന്ആണ്. “കാപട്യം”എന്ന പദം സൂചിപ്പിക്കുന്നത് ഒരുവനെ നീതിമാന്എന്ന് ജനം ധരിക്കത്തക്ക വിധം അവരെ വഞ്ചിക്കുന്ന സ്വഭാവം പുലര്ത്തുക എന്നാണ്.

  • കപടത ഉള്ളവര്ജനം അവരെക്കുറിച്ച് നല്ല ആളുകള്എന്ന് ധാരണ പുലര്ത്ത തക്കവിധം നല്ല കാര്യങ്ങള്ചെയ്യുന്നവരെപ്പോലെ പ്രകടിപ്പിക്കും.
  • സാധാരണയായി കപടത ഉള്ളവര്അവരെപ്പോലെ തന്നെ പാപ പ്രവര്ത്തികളെ ചെയ്യുന്നവരെ കുറിച്ച് വിമര്ശനം ചെയ്യും.
  • യേശു പരീശന്മാരെ കപടഭക്തര്എന്ന് വിളിച്ചു എന്തുകൊണ്ടെന്നാല്അവര്പ്രത്യേക വസ്ത്രം ധരിച്ചും പ്രത്യേക ഭക്ഷണം കഴിച്ചും വളരെ മതഭക്തരെപ്പോലെ അഭിനയിച്ചു, എങ്കിലും ജനത്തോടു ദയയോടെയോ നല്ല രീതിയിലോ ഇടപെട്ടിരുന്നില്ല. കപടതയുള്ള ഒരുവന്തന്റെ കുറ്റങ്ങളെ സമ്മതിക്കയില്ല, മറിച്ച് മറ്റുള്ളവരുടെ പോരായ്മകളെ ചൂണ്ടിക്കാണിച്ചു കൊണ്ടിരിക്കും.

പരിഭാഷ നിര്ദേശങ്ങള്:

ചില ഭാഷകളില്“ഇരട്ട-മുഖം ഉള്ളവന്” എന്നത് പോലെയുള്ള പദപ്രയോഗങ്ങള്ഒരു കപടതയുള്ള വ്യക്തിയെയോ അല്ലെങ്കില്കപടതയുള്ള ഒരു വ്യക്തിയുടെ പ്രവര്ത്തികളെയോ സൂചിപ്പിക്കുവാന്ഉണ്ട്.

  • ”കപടതയുള്ള വ്യക്തി” എന്നതിനെ പരിഭാഷ ചെയ്യുന്നതിനുള്ള മറ്റു രീതികളില്“പറ്റിക്കുന്നവന്” അല്ലെങ്കില്“അഭിനയിക്കുന്നവന്” അല്ലെങ്കില്“അഹങ്കാരിയായ” അല്ലെങ്കില്“വഞ്ചിക്കുന്നവന്” എന്നിങ്ങനെ ഉള്പ്പെടുത്താം.
  • ”കാപട്യം” എന്ന പദം “വഞ്ചന” അല്ലെങ്കില്“വ്യാജ പ്രവര്ത്തികള്” അല്ലെങ്കില്“അഭിനയം” എന്നിങ്ങനെ പരിഭാഷ ചെയ്യാം.

ദൈവ വചന സൂചികകള്;

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H120, H2611, H2612, G505, G5272, G5273