ml_tw/bible/kt/repent.md

7.6 KiB

മാനസ്സാന്തരപ്പെടുക, മാനസ്സാന്തരപ്പെടുന്നു, മാനസ്സാന്തരപ്പെട്ട, മാനസ്സാന്തരം

നിര്വചനം:

“മാനസ്സാന്തരപ്പെടുക” എന്നും “മാനസ്സാന്തരം” എന്നും ഉള്ള പദങ്ങള് സൂചിപ്പിക്കുന്നത് പാപത്തില് നിന്നും അകന്നു പിന്തിരിഞ്ഞു ദൈവത്തിങ്കലേക്കു മടങ്ങി വരുന്നതിനെ ആണ്.

  • “മാനസ്സാന്തരപ്പെടുക” എന്നത് അക്ഷരീകമായി അര്ത്ഥം നല്കുന്നത് “ഒരുവന്റെ മനസ്സ് മാറുക” എന്നതാണ്.
  • ദൈവ വചനത്തില്, “മാനസ്സാന്തരപ്പെടുക” എന്നത് സാധാരണയായി അര്ത്ഥം നല്കുന്നത് പാപം നിറഞ്ഞ, മാനുഷിക രീതിയില്ചിന്തിക്കുകയും പ്രവര്ത്തിക്കുകയും ചെയ്യുന്നതില് നിന്നും പിന്തിരിയുകയും ദൈവത്തിന്റെ ശൈലിയില് ചിന്തിക്കുവാനും പ്രവര്ത്തിക്കുവാനും മാറുക എന്നുള്ളതാണ്.
  • ജനം വാസ്തവമായും തങ്ങളുടെ പാപങ്ങള്ക്കു മാനസ്സാന്തരപ്പെദുമ്പോള്, ദൈവം അവരോടു ക്ഷമിക്കുകയും തന്നെ അനുസരിച്ച് ജീവിക്കുവാനായി അവരെ സഹായിക്കുകയും ചെയ്യുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • “മാനസ്സാന്തരപ്പെടുക” എന്ന പദം “(ദൈവത്തിങ്കലേക്കു തിരിയുക” അല്ലെങ്കില് “പാപത്തില് നിന്നും അകന്നുമാറി ദൈവത്തിങ്കലേക്ക് തിരിയുക” അല്ലെങ്കില് “പാപത്തില് നിന്ന് അകന്നു, ദൈവത്തിലേക്ക് തിരിയുക” എന്നിങ്ങനെയുള്ള പദങ്ങളാല് അല്ലെങ്കില് പദസഞ്ചയങ്ങളാല് അര്ത്ഥം നല്കപ്പെടുന്നു. “മാനസ്സാന്തരം” എന്ന പദം സാധാരണയായി “മാനസ്സാന്തരപ്പെടുക” എന്ന ക്രിയാപദം ഉപയോഗിച്ചു പരിഭാഷ ചെയ്യാം. ഉദാഹരണമായി, “ഇസ്രായേലിനു ദൈവത്താല് മാനസ്സാന്തരം നല്കപ്പെട്ടു.” എന്നത് “മാനസാന്തരപ്പെടുവാന് ദൈവം ഇസ്രായേലിനു സാധ്യമാക്കി ത്തീര്ത്തു.
  • “മാനസ്സാന്തരം” എന്ന പദം പരിഭാഷ ചെയ്യുവാന് ഉള്ള ഇതര മാര്ഗ്ഗങ്ങള്“പാപത്തില് നിന്ന് മനന്തിരിയുക” അല്ലെങ്കില് “ദൈവത്തിങ്കലേക്കു തിരിയുകയും പാപത്തില്നിന്ന് അകലുകയും ചെയ്യുക” എന്നിങ്ങനെ ഉള്പ്പെടുത്താം.

(കാണുക: ക്ഷമിക്കുക, പാപം, തിരിയുക)

ദൈവ വചന സൂചികകള്:

ദൈവ വചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്:

  • 16:02 ദീര്ഘവര്ഷങ്ങള് ദൈവത്തെ അനുസരിക്കാതെ ഇരിക്കുകയും ശത്രുക്കളാല് ഒടുക്കപ്പെടുകയും ചെയ്തതിനു ശേഷം, ഇസ്രയേല് ജനം മാനസ്സാന്തരപ്പെടുകയും അവരെ രക്ഷിക്കുവാനായി ദൈവത്തോട് അപേക്ഷിക്കുകയും ചെയ്തു.
  • 17:13 ദാവീദ് തന്റെ പാപങ്ങളെ കുറിച്ച് മാനസ്സാന്തീപ്പെടുകയും ദൈവം അവനോടു ക്ഷമിക്കുകയും ചെയ്തു.
  • 19:18 അവര് (പ്രവാചകന്മാര്) ജനത്തോടു അവര് മാനസ്സാന്തരപ്പെടുന്നില്ല എങ്കില് ദൈവം അവരെ നശിപ്പിക്കും എന്ന് മുന്നറിയിപ്പ് നല്കി.
  • 24:02 യോഹന്നാനെ ശ്രവിക്കുവാനായി നിരവധി ജനങ്ങള് മരുഭൂമിയിലേക്ക് പുറപ്പെട്ടു വന്നു. താന് അവരോടു പ്രസംഗിച്ചു പറഞ്ഞത്, “ദൈവരാജ്യം സമീപിച്ചിരിക്ക കൊണ്ട് മാനസ്സാന്തരപ്പെടുവിന്” എന്നു ആയിരുന്നു.
  • 42:08 “തിരുവെഴുത്തുകളില് ഇപ്രകാരവും എഴുതി ഇരിക്കുന്നു അതായത് തങ്ങളുടെ പാപങ്ങള്ക്ക് ക്ഷമ ലഭിക്കേണ്ടതിനു ഓരോരുത്തരും മനസ്സാന്തരപ്പെടണം എന്ന് എന്റെ ശിഷ്യന്മാര് പ്രസംഗിക്കും.”
  • 44:05 “അതുകൊണ്ട് ഇപ്പോള് നിന്റെ പാപങ്ങള് കഴുകപ്പെടേണ്ടതിന് മാനസ്സാന്തരപ്പെടുകയും ദൈവത്തിങ്കലേക്കു തിരിയുകയും ചെയ്യുക.”

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H5150, H5162, H5164, G278, G3338, G3340, G3341